Friday 31 May 2019

സംശയവും മറുപടിയും - ശുദ്ധീകരണം തെറ്റും ശരിയും

 

രണ്ടു ഖുല്ലത്ത് വെള്ളം എന്നതിന്റെ കൃത കണക്ക്?

ഇന്നു ലിറ്റർ പാത്രവും കിലോഗ്രാം കണക്കുമാണല്ലോ സർവ സാധാരണമായിട്ടുള്ളത് ലിറ്റർ പാത്രത്തിലെ അളവു പ്രകാരം രണ്ടു ഖുല്ലത്ത് വെള്ളം 191 ലിറ്റർ വരും വെള്ളം തെളിഞ്ഞതാണെങ്കിൽ തൂക്കവും 191 കിലോഗ്രാം വരും 

ശുദ്ധീകരണത്തിനു പറ്റുന്ന വെള്ളമേത്?

തനിയെ ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധീകരിക്കാൻ പറ്റുന്നതുമായ വെള്ളം ത്വഹൂർ എന്നാണിതിനു പേര് 

വെള്ളം മുസ്തഅ്മലാകൽ - ശുദ്ധീകരണത്തിനു യോഗ്യമല്ലാതിരിക്കൽ- എപ്പോഴാണ്?

നാലു ഉപാധികളോടെയാണ് വെള്ളം മുസ്തഅ്മലാകുക ഒന്ന്, വെള്ളം രണ്ടു ഖുല്ലത്തിൽ താഴെയാവുക രണ്ട്, നിർബന്ധ ശുദ്ധീകരണത്തിനു ഉപയോഗിച്ച വെള്ളമാവുക മൂന്ന്,വെള്ളം അവയവത്തിൽ നിന്നു പിരിയുക നാല്, വെള്ളം കോരിയെടുക്കുന്നുവെന്ന കരുത്തില്ലാതെ രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ അംഗീകൃത നിയ്യത്തിനു ശേഷം കൈയിടുക (ഇആനത്ത്: 1/48)

പകർച്ച വന്ന വെള്ളം ശുദ്ധീകരണത്തിനു പറ്റുമോ?

വെള്ളം എന്ന പേര് പറയലിനെ തടയുന്ന ശക്തമായ പകർച്ചയുള്ള വെള്ളം എത്ര കൂടുതലുണ്ടെങ്കിലും ശുദ്ധീകരണത്തിനു പറ്റില്ല 

വെള്ളം എത്രവിധമുണ്ട്?

നാല് വിധം ഒന്ന്, സ്വയം ശുദ്ധീകരണ യോഗ്യതയുള്ള, ഉപയോഗം കറാഹത്തില്ലാത്ത ശുദ്ധമായ വെള്ളം രണ്ട്, ശുദ്ധീകരണ യോഗ്യതയുള്ള, എന്നാൽ ഉപയോഗിക്കൽ കറാഹത്തുള്ള ശുദ്ധിയുള്ള വെള്ളം മൂന്ന്, ശുദ്ധീകരണ യോഗ്യതയില്ലാത്ത ശുദ്ധിയുള്ള വെള്ളം നാല്, ശുദ്ധീകരണ യോഗ്യതയില്ലാത്തതും ശുദ്ധിയില്ലാത്തതുമായ വെള്ളം ഇതിനു നജസായ വെള്ളം എന്നു പറയും (ബുജൈരിമി: 1/69)

വെള്ളം പകർച്ചയായോ ഇല്ലയോയെന്നു സംശയിച്ചാൽ എന്താണു വിധി?

സംശയം കൊണ്ട് കുഴപ്പമില്ല പകർച്ചയുണ്ടെന്നു ഉറപ്പ് വേണം അപ്പോഴാണ് വെള്ളം ശുദ്ധീകരണത്തിനു പറ്റാതിരിക്കുക

ശക്തമായ തണുപ്പുവെള്ളം ഉപയോഗിക്കുന്നതുകൊണ്ട് വിരോധമുണ്ടോ?

ശുദ്ധീകരണത്തിനു വിരോധമൊന്നുമില്ല പക്ഷേ, ശക്തമായ തണുപ്പും ചൂടും ഉള്ള വെള്ളം ഉപയോഗിക്കൽ കറാഹത്താണ് സമ്പൂർണ ശുദ്ധീകരണത്തിനു പ്രസ്തുത വെള്ളങ്ങൾ തടസ്സമാകും (തുഹ്ഫ: 1/74) 

സൂര്യതാപമേറ്റ വെള്ളം പ്രശ്നമാണോ?

നിരുപാധികം പ്രശ്നമില്ല കറാഹത്തുമില്ല എന്നാൽ ഉഷ്ണമേഖലയിൽ ഉഷ്ണമുള്ള കാലത്ത് മേട്ടുട്ടികൊണ്ട് മേടി നീട്ടാവുന്ന ഇരുമ്പ്, ചെമ്പ്, പോലെയുള്ള ലോഹപാത്രത്തിൽ സൂര്യതാപമേറ്റ വെള്ളം ശരീരത്തിലും ശരീരത്തിലെ ധരിച്ച വസ്ത്രത്തിലും ഉപയോഗിക്കൽ കറാഹത്താണ് (തുഹ്ഫ- ശർവാനി: 1/74) 

ഉപയോഗം കറാഹത്തെന്നു പറഞ്ഞതിൽ കുടിക്കലും പെടുമോ?

അതേ, കുടിക്കലും കറാഹത്തുതന്നെ (ശർവാനി: 1/74)

ചൂടുവെള്ളം ഉപയോഗിക്കൽ രോഗത്തിനു കാരണമാകുമോ?

മുമ്പ് വിശദീകരിച്ച രീതിയിലുള്ള ചൂടുവെള്ളം ഉപയോഗിക്കൽ വെള്ളപ്പാണ്ടു വരാൻ കാരണമാകുമെന്ന് ഉമർ (റ) വിൽ നിന്നു ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് 

ശക്തമായ മഴ കാരണം തോട്ടിലും കുളത്തിലും കലങ്ങിയ വെള്ളമുണ്ടാകാറുണ്ടല്ലോ അതു ശുദ്ധീകരണത്തിനു പറ്റുമോ?

പറ്റും പ്രസ്തുത പകർച്ച പ്രശ്നമില്ല വെള്ളം നിലകൊള്ളുന്നതും ഒലിച്ചുവരുന്നതുമായ സ്ഥലത്തുള്ളതുകൊണ്ട് സംഭവിക്കുന്ന പകർച്ച കുഴപ്പമില്ല (ഇആനത്ത്: 1/50)

കുളത്തിന്റെ അരികിലുള്ള വൃക്ഷത്തിൽ നിന്നു പൊഴിഞ്ഞു വീഴുന്ന ഇലകൾ മൂലം വെള്ളം പകർച്ചയായാലോ?

അതിനു വിരോധമില്ല ഇലകൾ വെള്ളത്തിലേക്ക് കൊണ്ടുപോയി ഇടുമ്പോഴാണു പ്രശ്നം (ഇആനത്ത്: 1/50) 

ശുദ്ധീകരണ വെള്ളം ത്വഹൂറായിരിക്കണം എന്ന കൽപനയിലടങ്ങിയ യുക്തി?

പ്രസ്തുത നിർദേശമില്ലെങ്കിൽ ധനികന്മാർ വിലപിടിപ്പുള്ള പനനീർ പോലെയുള്ള വെള്ളം ഉപയോഗിച്ച് ശുദ്ധീകരിച്ച് അഹങ്കരിച്ച് ദരിദ്രരുടെ മനസ്സ് വേദനിപ്പിക്കും (ബിഗ് യ, പേജ്: 17)

രണ്ടു ഖുല്ലത്തിൽ താഴെയുള്ള വെള്ളത്തിൽ പാറ്റയെ കണ്ടു എന്നാൽ ആ വെള്ളം അശുദ്ധമാകുമോ?

ഇല്ല ശുദ്ധീകരണത്തിനുപയോഗിക്കാം (ശർഹു ബാഫള്ൽ: 1/29) 

ഉപ്പുകൊണ്ട് വെള്ളം പകർച്ചയായാൽ പ്രശ്നമുണ്ടോ?

ഉപ്പ് വെള്ളത്തിൽ നിന്നു തന്നെ ഉണ്ടാകുന്നതുകൊണ്ട് അത്തരം ഉപ്പ് മൂലം ഉണ്ടായ പകർച്ച പ്രശ്നമില്ല (ഇആനത്ത്: 1/51) 

ഒരു ബക്കറ്റ് വെള്ളത്തിൽ കാക്ക തലയിട്ടു വെള്ളം കുടിച്ചു ഇനി ആ വെള്ളം കൊണ്ട് ശുദ്ധീകരണം പറ്റുമോ?

വെള്ളം പകർച്ചയായിട്ടില്ലെങ്കിൽ പക്ഷികളുടെ വായിൽ ഉള്ളതിൽ നിന്നു വിട്ടുവീഴ്ചയുണ്ട് (തുഹ്ഫ: 1/98) അപ്പോൾ കാക്ക തലയിട്ട വെള്ളം ശുദ്ധീകരണം അനുവദനീയമാണ് 

പുതുവസ്ത്രം ഉപയോഗിക്കുന്നതിനു മുമ്പ് അലക്കേണ്ടതുണ്ടോ?

നജസാകാൻ സാധ്യതയില്ലാതിരിക്കുമ്പോൾ അലക്കൽ അനാചാരമാണ് അലക്കേണ്ടതില്ല നജസുള്ളതായി സംശയം ഉണ്ടെങ്കിൽ അലക്കൽ സുന്നത്താണ് (തുഹ്ഫ: 2/131) 

വുളൂഅ് എന്ന വാക്കിന്റെ അർത്ഥമെന്ത്?

ശോഭ, തിളക്കം, വൃത്തി എന്നൊക്കെയാണ് 'വുളൂഅ് ' എന്നതിന്റെ അർത്ഥം 'വളാഅത്ത് ' എന്ന ധാതുവിൽ നിന്നുയിർകൊണ്ടതാണ് വുളൂഅ് എന്ന പദം (മുഗ്നി: 1/47)

വുളൂഅ് ഫർളാക്കപ്പെട്ടതെന്ന്?

ഇസ്റാഇന്റെ രാത്രിയിൽ നിസ്കാരം ഫർളാക്കപ്പെട്ടതോടൊപ്പം തന്നെ വുളൂഉം ഫർളാക്കപ്പെട്ടത് 

വുളൂഅ് ഈ സമുദായത്തിന്റെ പ്രത്യേകതയാണോ?

ഇന്നു നിലവിലുള്ള പ്രത്യേക രീതിയിലുള്ള വുളൂഅ് ഈ സമുദായത്തിന്റെ പ്രത്യേകതയാണ് (ബുജൈരിമി: 1/114) 

വുളൂഅ് എന്നാലെന്ത്?

നിയ്യത്തോടെ ചില പ്രത്യേക അവയവങ്ങളിൽ വെള്ളം ഉപയോഗിക്കുന്നതിനു വുളൂഅ് എന്ന് പറയും (ഇആനത്ത്: 1/27) 

വുളൂഅ് നിർബന്ധമാക്കപ്പെട്ടതിന്റെ യുക്തിയെന്ത്?

അല്ലാഹുവുമായുള്ള അഭിമുഖമാണ് നിസ്കാരം അതിനു പരമാവധി ശുദ്ധി വരുത്തുകയെന്നതാണ് വുളൂഇന്റെ ലക്ഷ്യം (ബുജൈരിമി: 1/144)

സോഡാവെള്ളം കൊണ്ട് വുളൂഅ് ചെയ്യാമോ?

അതു കൃത്യമായി പറയണമെങ്കിൽ സോഡാവെള്ളത്തിൽ എന്തെല്ലാം ചേർക്കുന്നുവെന്നറിയണം സാധാ ത്വഹൂറായ വെള്ളമാണെങ്കിൽ വുളൂഅ് ചെയ്യാമെന്നു പറയേണ്ടതില്ലല്ലോ

വുളൂഅ് ചെയ്യാൻ തയ്യാർ ചെയ്ത ഹൗളും ടാപ്പുമുണ്ടെങ്കിൽ ഏതിൽനിന്നു വുളൂഅ് ചെയ്യലാണ് പുണ്യം?

ടാപ്പിൽ നിന്ന് ശർവാനി: 1/237) 

വുളൂഇന്റെ ശേഷിപ്പു വെള്ളത്തിൽ നിന്ന് അൽപം കുടിക്കൽ സുന്നത്തുണ്ടല്ലോ സമുദ്രം, ഹൗള് എന്നിവയിൽ നിന്നു കുടിക്കൽ സുന്നത്തുണ്ടോ?

മറുപടി: ഇല്ല വുളൂഇനായി ഒരുക്കപ്പെട്ട വെള്ളത്തിൽ നിന്നാണ് കുടിക്കൽ സുന്നത്തുള്ളത് ബക്കറ്റിലെ വെള്ളം പോലെ 'വുളൂഅ്  ചെയ്യാൻ ഒരുക്കപ്പെട്ട വെള്ളം ' എന്നാണ് ഫുഖഹാഅ് പറഞ്ഞത് (ശർവാനി: 1/185)

സംസം വെള്ളം കൊണ്ട് വുളൂഅ് ചെയ്യാമോ?

അതേ, കറാഹത്തുപോലുമില്ല അതുകൊണ്ട് നജസ് ശുദ്ധിയാക്കുന്നതും തെറ്റല്ല (തുഹ്ഫ: 1/76)

രണ്ടു സംഭോഗങ്ങൾക്കിടയിൽ വുളൂഅ് ചെയ്യൽ സുന്നത്തുണ്ടോ?

അതേ, സുന്നത്തുണ്ട് (തുഹ്ഫ: 1/284)

വുളൂഅ് പുതുക്കൽ എപ്പോഴാണ് സുന്നത്തുള്ളത്?

എടുത്ത വുളൂഅ് കൊണ്ട് ഏതെങ്കിലും ഒരു നിസ്കാരം നിർവഹിച്ച ശേഷം അതിനു മുമ്പ് വുളൂഅ് ചെയ്യൽ കറാഹത്താണ് ഇതു പ്രത്യേക ഇബാദത്താണെന്നു കരുതികൊണ്ട് നിർവഹിക്കുന്നതാണെങ്കിൽ നിഷിദ്ധവുമാണ് (തുഹ്ഫ: 1/282)

സംയോഗശേഷം ഉറങ്ങാൻ വേണ്ടി വുളൂഅ് ചെയ്യുമ്പോൾ എന്താണു നിയ്യത്ത് ചെയ്യേണ്ടത്?

ഉറങ്ങാൻ വേണ്ടി സുന്നത്തായ വുളൂഅ് നിർവഹിക്കുന്നുവെന്നു കരുതിയാൽ മതി (ശർവാനി: 1/284)

ഐസ് കൊണ്ട് വുളൂഅ് ചെയ്യാമോ?

ഐസ് ഉരുകി വെള്ളം അവയവങ്ങളിൽ ഒലിക്കുന്ന നിലയിലാണെങ്കിൽ പ്രസ്തുത വുളൂഅ് ശരിയാകും (ഹാശിയതുൽ കുർദി: 1/91, ഫതാവന്നവവി, പേജ്: 201) 

തർത്തീബ് നിർബന്ധമില്ലാത്ത വുളൂഉണ്ടോ?

ഉണ്ട് പുതുമഴ പെയ്താലുള്ള വരുവെള്ളത്തിൽ നിന്നു ചെയ്യുന്ന വുളൂവാണത്  പുതുമഴ വെള്ളം വുളൂഇന്റെ അവയവങ്ങളിൽ ചേരൽ മാത്രമാണ് പ്രസ്തുത വുളൂഇന്റെ ഉദ്ദേശ്യം അതിനു തർതീബ് വേണ്ട (ശർവാനി: 3/81) 

പ്രസ്തുത വുളൂകൊണ്ട് നിസ്കരിക്കാമോ?

പറ്റില്ല വുളൂഅ് ആവശ്യമായ ഒരു കാര്യവും ഈ വുളൂഅ് കൊണ്ട് നിർവഹിക്കാൻ പറ്റില്ല വെറും ബറകത്തിന്റെ വുളൂആണിത് 

വുളൂഇൽ നാലു അവയവം നിർബന്ധമാക്കപ്പെട്ടതെന്തുകൊണ്ട്?

മനുഷ്യർ കൂടുതൽ  തെറ്റ് ചെയ്യുന്നത് കൈകൾ, മുഖം, തല എന്നീ നാലു അവയവങ്ങളെക്കൊണ്ടാണ് അവ വുളൂഇലൂടെ ശുദ്ധീകരിക്കുകയാണ് ഇതാണ് നാലു അവയവങ്ങളെ തിരഞ്ഞെടുത്തതിലെ യുക്തി (ശർവാനി: 1/197) 

തല കഴുകാൻ കൽപിക്കാതെ തടവാൻ കൽപിച്ചതെന്തുകൊണ്ട്?

മറ്റു അവയവങ്ങളെക്കൊള്ളെ ചേർത്തിയിട്ട് മിക്ക സമയത്തും മറഞ്ഞു കൊണ്ടിരിക്കുന്ന അവയവമാണ് തല അതിനാൽ ചുരുങ്ങിയ ശുദ്ധികൊണ്ട് തലയിൽ മതിയാക്കി (ബുജൈരിമി: 1/114) 

ക്യൂട്ടക്സ് വിരലുകളിലുണ്ടെങ്കിൽ വുളൂഅ് സാധുവാകുമോ?

വെള്ളം ചേരാത്തതാണെങ്കിൽ വുളൂഅ് സ്വഹീഹാവില്ല കട്ടിയുള്ളതരം ക്യൂട്ടക്സാണ് ഇന്നു കാണപ്പെടുന്നത് അതു വെള്ളം ചേരുന്നതിനെ തടയും 

നിസ്കാരത്തിലെ നിയ്യത്തിൽ 'ലില്ലാഹി തആല' (അല്ലാഹുവിനു വേണ്ടി) യെന്നു ചേർത്തിപ്പറയുംപോലെ വുളൂഇന്റെ നിയ്യത്തിൽ സുന്നത്തുണ്ടോ?

അതേ, സുന്നത്തുണ്ട് (മുഗ്നി: 1/49) 

വുളൂഅ് ചെയ്യാൻ വേണ്ടി ഇരിക്കൽ സുന്നത്തുണ്ടോ?

അതേ, വെള്ളം ശരീരത്തിലേക്ക് തെറിക്കാത്ത സ്ഥലമാണെങ്കിൽ വുളൂഅ് ചെയ്യുന്നവനു ഇരിക്കൽ സുന്നത്തുണ്ട് (ഇആനത്ത്: 1/55, ഇഹ്‌യാഅ്: 1/132)

എത്ര വയസ്സുള്ള കുട്ടികളെ തൊട്ടാലാണ് വുളൂഅ് മുറിയുക?

അതിനു നിർണിത പ്രായപരിധിയില്ല സാധാരണയിൽ കണ്ടാൽ ആശിക്കപ്പെടുന്ന പ്രായം എത്തുക എന്നതാണ് പരിഗണന ഈ പ്രായം എത്തിയ ആൺകുട്ടിയെ അന്യ സ്ത്രീയും പെൺകുട്ടിയെ അന്യ പുരുഷനും തൊട്ടാൽ വുളൂഅ് മുറിയും (ഫത്ഹുൽ മുഈൻ, പേജ്: 25) 

അശുദ്ധികൊണ്ട് മുറിയാത്ത വുളൂവുണ്ടോ?

ഉണ്ട്, സംയോഗം കഴിഞ്ഞാൽ ഇനിയും സംയോഗം ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ചെയ്യുന്ന വുളൂഅ് ഈ വുളൂഅ് കൊണ്ടുള്ള ഉദ്ദേശ്യം ഇനിയും സൗയോഗത്തിനു കൂടുതൽ ഉന്മേഷമുണ്ടാക്കുകയാണ് ഇതു അശുദ്ധിയുടെ കാരണങ്ങൾ കൊണ്ട് മുറിയുന്നതല്ല (തുഹ്ഫ: 1/284)

വുളൂഇന്റെ നിയ്യത്തോടൊപ്പം തണുപ്പിക്കുക എന്നു കരുതുന്നതുകൊണ്ട് വിരോധമുണ്ടോ?

ഇല്ല, വുളൂഅ് ശരിയാകും (തുഹ്ഫ: 1/208)

കൃത്രിമമായി വെക്കപ്പെട്ട അവയവങ്ങൾ കഴുകൽ നിർബന്ധമാണോ?

അതേ, ശുദ്ധീകരണ വേളയിൽ കഴുകൽ നിർബന്ധമാണ് (നിഹായ: 1/199)

കൈ മുറിക്കപ്പെട്ടവൻ വുളൂഇൽ എന്തു ചെയ്യും?

കഴുകൽ നിർബന്ധമായതിന്റെ അൽപമാണു മുറിക്കപ്പെട്ടതെങ്കിൽ ബാക്കി ഭാഗം കഴുകൽ നിർബന്ധമാണ് മുട്ടു മുതൽക്കാണു  മുറിക്കപ്പെട്ടതെങ്കിൽ തോളൻകൈയ്യിന്റെ താഴ്ഭാഗം കഴുകണം അതിനു മുകളിലാണ് മുറിക്കപ്പെട്ടതെങ്കിൽ തോളൻകൈയ്യിന്റെ ബാക്കി ഭാഗം കഴുകൽ നിർബന്ധമില്ല, സുന്നത്തുണ്ട് (ബുജൈരിമി: 1/132)

വുളൂഇൽ മുഖം കഴുകാൻ പറ്റാതെ വന്നാൽ എപ്പോഴാണ് നിയ്യത്ത് ചെയ്യേണ്ടത്?

മുഖത്തുള്ള രോഗം നിമിത്തം കഴുകാൻ സാധിക്കാതെ വന്നാൽ കഴുകുന്നതിനു പകരം വെള്ളം കൊണ്ട് തടവാനുള്ള കെട്ടുകൾ ഇല്ലെങ്കിൽ കൈ കഴുകുന്നതിന്റെ ആദ്യത്തിൽ നിയ്യത്ത് ചെയ്യണം (തുഹ്ഫ: 1/210)

വുളൂഇന്റെ നിയ്യത്തോടെ വെള്ളത്തിൽ മുങ്ങിയാൽ വുളൂഅ് ലഭ്യമാകുമോ?

അതേ, ലഭ്യമാകും (ഇആനത്ത്: 1/42) 

വുളൂഇനു എത്ര നിയ്യത്തുകളുണ്ട്?

രണ്ടു നിയ്യത്ത് ഒന്ന്, മുൻകൈ കഴുകുമ്പോഴുള്ള സുന്നത്തായ നിയ്യത്ത് രണ്ട് മുഖം കഴുകുമ്പോഴുള്ള ഫർളായ നിയ്യത്ത് (ഫത്ഹുൽ മുഈൻ) 

സുന്നത്തായ നിയ്യത്തിന്റെ രീതി?

'നവൈതു സുനനൽ വുളൂഇ' (വുളൂഇന്റെ സുന്നത്തുകളെ ഞാൻ കരുതി) എന്ന നിയ്യത്ത് മതി 

പാത്രത്തിൽ നിന്നു കോരിയെടുത്തു വുളൂഅ് ചെയ്യുമ്പോൾ അതു ഏതു ഭാഗത്ത് വെക്കണം?

കോരിയെടുക്കുന്ന പാത്രം വുളൂഅ് ചെയ്യുന്നവന്റെ വലതു ഭാഗത്തും ചൊരിച്ചു കഴുകുന്ന പാത്രം ഇടതു ഭാഗത്തും വെക്കൽ സുന്നത്താണ് 

പലരും വുളൂഇൽ രണ്ടു കാലുകളും ഒരുമിച്ചു കഴുകുന്നതു കണാം അങ്ങനെയാണോ വേണ്ടത്?

അല്ല വലതു കാൽ മൂന്നു പ്രാവശ്യം കഴുകിയ ശേഷം ഇടതു കാൽ കഴുകാൻ ആരംഭിക്കണം ഇതാണ് സുന്നത്ത് (ഫത്ഹുൽ മുഈൻ) 

വുളൂഅ് ചെയ്യുന്നവനോട് സലാം പറയാമോ?

പറയാം വുളൂഅ് ചെയ്യുന്നവനോട് സലാം പറയലും വുളൂഅ് ചെയ്യുന്നവൻ സലാം പറയലും സുന്നത്താണ് മടക്കൽ നിർബന്ധവുമാണ് ഒന്നുംതന്നെ കറാഹത്തില്ല (ഫത്ഹുൽ മുഈൻ: പേജ് :20)

വുളൂഇന്റെ വേളയിലല്ലാതെ സാധാരണ മിസ് വാക്ക് ചെയ്യുമ്പോൾ നിയ്യത്തു വേണോ?

അതേ, നിയ്യത്ത് അനിവാര്യമാണ് എങ്കിലേ സുന്നത്തിന്റെ പ്രതിഫലം ലഭിക്കുകയുള്ളൂ (ഇആനത്ത്: 1/78)

പല്ലില്ലാത്തവർക്ക് മിസ് വാക്ക് ചെയ്യൽ സുന്നത്തുണ്ടോ?

അതേ, സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ, പേജ്:17)

കൃത്രിമ പല്ല് തേച്ചാൽ മിസ് വാക്ക് ചെയ്ത പുണ്യം ലഭിക്കുമോ?

വായയിൽ വയ്ക്കാനും എടുത്തുവയ്ക്കാനും സൗകര്യമുള്ള കൃത്രിമ പല്ലുകൾക്ക് സാക്ഷാൽ പല്ലുകളുടെ വിധിയില്ല (ഫതാവൽ കുബ്റാ: 1/69) അതിനാൽ ആ പല്ലു മാത്രം എടുത്തു ഉരച്ചതുകൊണ്ട് മിസ് വാക്ക് ചെയ്ത സുന്നത്തു ലഭിക്കുകയില്ല എന്നാൽ അതു വായയിൽ ഫിറ്റ് ചെയ്ത ശേഷം മിസ് വാക്ക് ചെയ്താൽ പല്ലിന്റെ ചുറ്റുഭാഗത്തുള്ള വായയിലെ സ്ഥലത്ത് മിസ് വാക്ക് തട്ടിയാൽ സുന്നത്ത് ലഭിക്കും (തുഹ്ഫ: 1/214 നോക്കുക) 

വുളൂഇൽ വായിൽ വെള്ളം കൊപ്ലിക്കുമ്പോൾ മൂന്നു തവണ വെള്ളം വായിൽ ആക്കി ഒരു തവണ വെള്ളം പുറത്തേക്ക് തുപ്പിയാൽ പോരെ?*

പൂർണ സുന്നത്ത് ലഭിക്കാൻ ഓരോ പ്രാവശ്യവും വായിലാക്കിയ വെള്ളം കൊപ്ലിച്ച് തുപ്പിക്കളയണം ഇങ്ങനെ മൂന്നു പ്രാവശ്യം ചെയ്യണം (ഫത്ഹുൽ മുഈൻ, പേജ്: 18) 

വുളൂഇലും കുളിയിലും കണ്ണിന്റെ പീളക്കുഴി ശ്രദ്ധിച്ചു കഴുകൽ നിർബന്ധമുണ്ടോ?

അതേ, വെള്ളം ചേരുന്നതിനെ തടയുന്നവ 'പീള' പീളക്കുഴിയിലുണ്ടെങ്കിൽ അതു നീക്കൽ നിർബന്ധമാണ് (ഫത്ഹുൽ മുഈൻ, പേജ്: 20)

വലിയ അശുദ്ധിക്കാരൻ മേനി തേക്കാതെ കുളിച്ചാൽ മതിയാകുമോ?

അതേ, നിയ്യത്തോടെ ഒരു പ്രാവശ്യം വെള്ളം ശരീരത്തിന്റെ പുറംഭാഗങ്ങളെ മുഴുവൻ കഴുകിയിട്ടുണ്ടെന്ന ധാരണ വന്നാൽ തന്നെ കുളിയുടെ ഫർളു വീടും മേലു തേച്ചുരക്കൽ സുന്നത്തുള്ളൂ (ഫത്ഹുൽ മുഈൻ, പേജ്: 29)

പല്ല് തേക്കൽ നേർച്ചയാക്കിയാൽ എത്ര പല്ലുകൾ തേക്കണം?

മിക് വാക്ക് ചെയ്യൽ (പല്ല് തേക്കൽ) എന്നതിന്റെ മതപരമായ ഉദ്ദേശ്യം, ഉരമുള്ള ബ്രഷു പോലെയുള്ള വസ്തുക്കൾ പല്ലുകളിലും അതിനു ചുറ്റുഭാഗത്തും ഒരു പ്രാവശ്യമെങ്കിലും ഉരക്കുകയെന്നതാണ് (തുഹ്ഫ: 1/214) അതുകൊണ്ടു തന്നെ പല്ല് തേക്കാൻ നേർച്ചയാക്കിയാൽ സാധിക്കുന്ന എല്ലാ പല്ലുകളും അനിവാര്യമായ ചുറ്റുവട്ടവും ഉരക്കൽ നിർബന്ധമാണ് എങ്കിൽ  മാത്രമേ നേർച്ച വീട്ടുകയുള്ളൂ (ഹാശിയത്തുന്നിഹായ; 1/182) 

മഗ്രിബിനു ശേഷം കുളിക്കാൻ പാടില്ലേ?

രാത്രി ഇശാഇന്റെ ആദ്യ സമയത്ത് കുളിക്കാതിരിക്കൽ സുന്നത്താണെന്ന് ഹാഫിളുകളായ ഹദീസു പണ്ഡിതർ പലരും പ്രസ്താവിച്ചിട്ടുണ്ട് മഗ്രിബിനു മുമ്പും ഇശാമഗ്രിബിനിടയിലും പിശാചുക്കൾ പരന്നു നടക്കുന്ന സമയമായതുകൊണ്ട് കുളിപ്പുരയിൽ പ്രവേശിക്കൽ കറാഹത്താണ് (നിഹായ, ശർവാനി: 1/284) 

വുളൂഇൽ മറ്റൊരാൾ വെള്ളം ചൊരിച്ചുകൊടുക്കാമോ?

ന്യായമായ കാരണമില്ലാതെ വുളൂഇൽ അന്യന്റെ സഹായം തേടൽ സുന്നത്തിനു എതിരാണ് അവയവങ്ങൾ കഴുകുന്നതിൽ ഇതരന്റെ സഹായം തേടൽ കറാഹത്തുമാണ് (തുഹ്ഫ: 1/237)

വലിയ അശുദ്ധിക്കാരൻ ശരീരത്തിന്റെ അൽപഭാഗം നിയ്യത്തോടെ കഴുകി മറ്റു ജോലിയിൽ ഏർപ്പെട്ടു പിന്നെ കുളിക്കുമ്പോൾ വീണ്ടും നിയ്യത്ത് ചെയ്യണോ?

വേണ്ട നിയ്യത്ത് ശരീരത്തിന്റെ അൽപം കഴുകിയപ്പോൾ ചെയ്തിട്ടുണ്ടല്ലോ അതുമതി ഒരു കുളിക്ക് ഒരു നിയ്യത്തേ നിർബന്ധമുള്ളൂ 

വലിയ അശുദ്ധിക്കാരൻ കുളിച്ചു നിസ്കരിച്ചശേഷം ശരീരത്തിന്റെ ഒരു ഭാഗത്ത് വെള്ളം ചേരാത്ത നിലയിലുള്ള 'കറ' കണ്ടു എന്നാൽ ഇനി ആ ഭാഗം മാത്രം കഴുകിയാൽ മതിയോ?*

അതേ, അവിടെ കഴുകിയാൽ മതി കുളി പുതുക്കേണ്ടതില്ല പ്രസ്തുത ഭാഗം കഴുകലോടെ കുളി പൂർണമായി പ്രസ്തുത നിസ്കാരം മടക്കണം 

കുളിയിൽ തലയിലൊഴിച്ച വെള്ളം നെഞ്ചിലേക്ക് ഇറങ്ങിയാൽ നെഞ്ച് കഴുകിയതായി പരിഗണിക്കുമോ?  അതോ പ്രസ്തുത വെള്ളം തലയിൽ തട്ടലോടെ ഫർളിൽ ഉപയോഗിച്ച വെള്ളമായോ?

കുളിയിൽ തലയിലൊഴിച്ച വെള്ളം തലയിൽനിന്നു നെഞ്ചിലേക്ക് പെട്ടെന്നു ഒലിച്ചിറങ്ങുമല്ലോ ഈ വെള്ളം തല ശുദ്ധീകരിച്ച ശേഷമാണ് നെഞ്ചിലേക്ക് വന്നതെന്നതുകൊണ്ട് വെള്ളം മുസ്തഅ്മലാകുന്നില്ല തല കഴുകിയതായും നെഞ്ച് കഴുകിയതായും പരിഗണിക്കും (ഫത്ഹുൽ മുഈൻ, പേജ്: 9)

വലിയ അശുദ്ധിയുള്ളപ്പോൾ നഖം, മുടി എന്നിവ നീക്കൽ തെറ്റാണോ?

തെറ്റില്ലെങ്കിലും നീക്കാതിരിക്കലാണ് നല്ലത് നീക്കപ്പെട്ട വസ്തുക്കൾ വലിയ അശുദ്ധിയോടെ പരലോകത്ത് വരുമെന്ന് ഇമാം ഗസ്സാലി (റ) പ്രസ്താവിച്ചിട്ടുണ്ട് (തുഹ്ഫ: 1/284)

ആർത്തവകാരിയിൽ നിന്നു കൊഴിഞ്ഞ മുടി സൂക്ഷിച്ചു വെച്ച് കുളിക്കുന്ന വേളയിൽ അവ കഴുകുന്ന രീതി ചില സ്ത്രീകളിൽ കാണുന്നുണ്ട് അതിന്റെ ആവശ്യമുണ്ടോ?*

ഇല്ല, ശരീരത്തിൽ നിന്നു വേർപ്പെട്ടത് കഴുകിയാലും അതിന്റെ അശുദ്ധി ഉയരില്ല വേർപ്പെട്ട മുടികൾ കുഴിച്ചുമൂടിയാൽ മതി കഴുകേണ്ടതില്ല പ്രസ്തുത മുടികൾ അന്യരിൽ നിന്ന് മറക്കൽ നിർബന്ധമാണ് 



അലി അഷ്ക്കർ - 9526765555

No comments:

Post a Comment