Sunday 5 May 2019

രണ്ടോ മൂന്നോ ദിവസം ഹൈള്‌ (ഋതു രക്തം) ഉണ്ടാവുകയും പിന്നെ രണ്ട്‌ ദിവസം ഇല്ലാതിരിക്കുകയും പിന്നെയും രണ്ട്‌ ദിവസം ഉണ്ടാവുകയും ചെയ്താൽ എപ്പോളാണ്‌ കുളിക്കേണ്ടത്‌? ഇടയിൽ രക്തമില്ലാത്ത ദിവസങ്ങളിലെ നോമ്പ്‌, നമസ്‌'കാരം തുടങ്ങിയവ ഖളാ വീട്ടണമോ?



രക്തമില്ലാതിരുന്ന ഇടവേളകളടക്കം മൊത്തം 15 ദിവസത്തിലധികം നീണ്ടുനിൽക്കാതെ രക്തസ്രാവം അവസാനിക്കുകയും മൊത്തം 24 മണിക്കൂറിൽ കുറയാതെ സ്രവണ വേള ഉണ്ടായിരിക്കുകയും ചെയ്‌'താൽ, രക്തം ഇല്ലാതിരുന്ന ഇടവേളകളടക്കം രക്തസ്രവണം തീർത്തും അവസാനിച്ച സമയം വരെ ഋതുരക്ത നാളുകളായി കണക്കാക്കപ്പെടും. അതിന്‌ ശേഷമാണ്‌ കുളിക്കേണ്ടത്‌. ഹൈളുവേളയായി കണക്ക്‌ വെക്കുന്ന രക്തമില്ലാത്ത നാളുകളിലെ നമസ്‌'കാരങ്ങൾ ഖളാ'ഉ വീട്ടേണ്ടതില്ല. നോമ്പ്‌ ഖളാ'ഉ വീട്ടണം. തുഹ്ഫ: 1-412.

(മൗലാനാ നജീബുസ്താദിന്റെ പ്രശ്നോത്തരം ഭാഗം: 2, പേജ്: 23) 

No comments:

Post a Comment