Monday 6 May 2019

ചെറിയ പെൺകുട്ടികൾക്കു സുഗന്ധം പൂശി കൊടുക്കുന്നതിനു വിരോധമുണ്ടോ?




ചെറിയവർക്ക് എന്നല്ല വലിയ സ്ത്രീകൾക്ക് തന്നെ സുഗന്ധം പൂശുന്നത് വിരോധമില്ല.പെരുന്നാൾ പോലുള്ള സുദിനങ്ങളിൽ അതവർക്കു സുന്നത്തുമാണ്.തുഹ്ഫ: 3-47.

ഭർത്താവിനുവേണ്ടി അണിഞ്ഞൊരുങ്ങുന്ന കൂട്ടത്തിലും സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിക്കൽ പുണ്യം ആണല്ലോ. പക്ഷെ സ്ത്രീ വീട് വിട്ട് പുറത്തിറങ്ങുമ്പോൾ സുഗന്ധവസ്തുക്കൾ ഉപയോഗിക്കൽ വിലക്കപ്പെട്ടതും നാശം ഉള്ളപ്പോൾ അങ്ങനെ പുറത്തു പോകൽ നിഷിദ്ധവുമാണ്. ഫതാവൽ കുബ്റാ 1-200.,സവാജിര്‍ 2-37.

ചെറിയ പെൺകുട്ടികളെയും അവർ ഏഴു വയസ്സ് തികഞ്ഞു വകതിരിവ് എത്തിയാൽ വലുതാകുമ്പോൾ നിഷിദ്ധമാകുന്ന കാര്യങ്ങളെ തൊട്ടു വിരോധിക്കുകയും അവ പ്രവർത്തിക്കുന്നതിൽ നിന്നും തടയുകയും ചെയ്യൽ മാതാപിതാക്കൾക്കും മറ്റും നിർബന്ധമാണ്. പത്തു വയസ്സ് തികഞ്ഞാൽ അത്തരം നിഷിദ്ധങ്ങൾ പ്രവർത്തിക്കുന്നതിന്‍റെ പേരിൽ അടിച്ചു ശിക്ഷണം നൽകുകയും വേണം. പ്രായം തികഞ്ഞു വലുതാകുമ്പോൾ അത് ശീലിക്കണമെങ്കിൽ ഈ ശിക്ഷണം ആവശ്യമാണല്ലോ.തുഹ്ഫ:1-450,51. അതിനാൽ ഏഴു വയസ്സ് തികഞ്ഞു വകതിരിവ് ആയതുമുതൽ ചെറിയ പെൺകുട്ടികളെ പുറത്തിറങ്ങുമ്പോൾ സുഗന്ധം പൂശുന്നത് വിലക്കിയും നിരോധിച്ചും പരിശീലിപ്പിക്കേണ്ടതാണ്. മുസ്ലിയാരുടെ പ്രസംഗത്തിൽ അങ്ങനെ കേട്ടത് ശരിയുമാണ്.

(മൗലാനാ നജീബുസ്താദിന്‍റെ പ്രശ്നോത്തരം ഭാഗം ഒന്ന്,പേജ്:98)

No comments:

Post a Comment