Saturday 18 May 2019

കത്തുകള്‍, ആയുധങ്ങള്‍, വാഹനങ്ങള്‍



? ഇസ്‌ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് തിരുനബി(സ) എത്ര ഭരണാധികാരികള്‍ക്ക് കത്തയച്ചിട്ടുണ്ട്?
– 10 ലധികം
? പേര്‍ഷ്യന്‍ ചക്രവര്‍ത്തി കോസ്‌റോസിനുള്ള കത്ത് എത്തിച്ചതാര്?
– അബ്ദുല്ലാഹിബ്‌നു ഹുദാഫ(റ)
? കോസ്‌റോസിന്റെ പ്രതികരണം എന്തായിരുന്നു?
– ക്ഷുഭിതനായി അദ്ദേഹം കത്ത് പിച്ചിച്ചീന്തി. യമനിലെ തന്റെ ഗവര്‍ണര്‍ക്ക് തിരുനബി(സ)യുടെ തലയെടുക്കാന്‍ ആവശ്യപ്പെട്ട് കത്തയച്ചു.
? വിവരമറിഞ്ഞപ്പോള്‍ തിരുനബി(സ)യുടെ പ്രതികരണം എന്തായിരുന്നു?
– അയാളുടെ സാമ്രാജ്യം അല്ലാഹു പിച്ചിച്ചീന്തട്ടെ.
? തിരുനബി(സ)യെ വധിക്കാന്‍ കോസ്‌റോസിന്റെ ഗവര്‍ണ്ണര്‍ ബാദാന്‍ അയച്ച ദൂതനോട് തിരുനബി(സ) എന്താണ് പറഞ്ഞത്?
– ”കോസ്‌റോസ് വധിക്കപ്പെട്ടു. മകന്‍ ശീറവൈഹി അധികാരമേറ്റിരിക്കുന്നു.”
? അബ്‌സീനിയ്യ ഭരണാധികാരി നേഗസിനുള്ള കത്തുമായി പോയതാര്?
– ഉമര്‍ ബിന്‍ ഉമയ്യ(റ)
? നേഗസിന്റെ പ്രതികരണം എന്തായിരുന്നു?
– കത്തു വായിച്ച നേഗസ് ചക്രവര്‍ത്തി ഇസ്‌ലാം മതം സ്വീകരിച്ചു.
? ബൈസാന്റയിന്‍ ചക്രവര്‍ത്തി ഹെറാക്ലിയസിന് കത്തുമായി പോയത് ആര്?
– ദിഹ്‌യതുല്‍ കല്‍ബി(റ)
? പരിഭാഷകന്‍ വഴി കത്തിന്റെ ഉള്ളടക്കം മനസ്സിലാക്കിയ ഹെറാക്ലിയസ് എന്തുചെയ്തു?
– ഗാസാ എന്ന സ്ഥലത്ത് വ്യാപാരത്തിനെത്തിയ തിരുനബി(സ)യുടെ കഠിനശത്രു അബൂ സുഫ്‌യാനെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. കാര്യങ്ങളന്വേഷിച്ചു. അബൂ സുഫ്‌യാന്റെ സത്യസന്ധമായ വിശദീകരണം കേട്ട് ഹെറാക്ലിയസ് ഇസ്‌ലാമിലേക്ക് ആകൃഷ്ടനായി. അനന്തരം തന്റെ മതനേതാക്കന്മാരെ വിളിച്ച് ചേര്‍ത്ത് കൂടിയാലോചിച്ചു. അവര്‍ അതിനെ തടഞ്ഞു. കൊട്ടാരത്തില്‍ കോലാഹലമുണ്ടായി. ഇക്കാരണത്താല്‍ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചില്ല.
? ഈജിപ്തിലെ ആര്‍ച്ച് ബിഷപ്പായിരുന്ന മുഖൗഖിസിന് കത്ത് എത്തിച്ചതാര്?
– ഹാത്വിബ് ബ്‌നു അബീബല്‍തഅത്(റ)
? മുഖൗഖിസിന്റെ പ്രതികരണം എന്തായിരുന്നു?
– തിരുനബി(സ)യുടെ ദൂതനെ മാന്യമായി സ്വീകരിച്ചു. കത്ത് ഭദ്രമായി സൂക്ഷിച്ചു. തിരുനബി(സ)ക്ക് കാഴ്ചദ്രവ്യങ്ങള്‍ കൊടുത്തയക്കുകയും ചെയ്തു. പക്ഷെ ഇദ്ദേഹം ഇസ്‌ലാം സ്വീകരിച്ചില്ല.
? മുഖൗഖിസ് ഇസ്‌ലാം സ്വീകരിക്കാതിരിക്കാന്‍ കാരണം?
– ബൈസാന്റിയക്കാര്‍ ഈജിപ്ത് അക്രമിക്കുമോ എന്ന ഭയം.
? മുഖൗഖിസ് കൊടുത്തയച്ച കാഴ്ച വസ്തുക്കള്‍ എന്തെല്ലാം?
– മാരിയ, സീരീന്‍ എന്നീ രണ്ട് അടിമപ്പെണ്‍കുട്ടികള്‍, മഅ്ബൂര്‍ എന്ന ഷണ്ഡന്‍, ആയിരം മിസ്‌കാല്‍ പൊന്ന്, 20 നേര്‍ത്ത വസ്ത്രങ്ങള്‍, ദുല്‍ദുല്‍ എന്ന കുതിര, ഉഫൈര്‍ എന്ന ഒട്ടകം, മിസ്‌റിലെ ബിന്ന് എന്ന സ്ഥലത്തെ തേന്‍.
? ഇസ്‌ലാം സ്വീകരിച്ച മാരിയയെയും സീരീനെയും നബി(സ) എന്തുചെയ്തു?
– മാരിയ(റ)യെ തിരുനബി(സ) എടുക്കുകയും സീരീനെ ഹസ്സാനുബ്‌നു സാബിത്(റ)ന് നല്‍കുകയും ചെയ്തു.

? തിരുനബി(സ) കത്തയച്ച മറ്റു പ്രമുഖര്‍ ആരെല്ലാം?

– 1. ബഹ്‌റൈന്‍ ഗവര്‍ണര്‍ മുന്‍ദിര്‍ബിന്‍ സാവീ.
2. സിറിയന്‍ രാജാവ് ഹാരിസുല്‍ ഗസ്സാനി.
3. യമന്‍ ഭരണാധികാരി ഹാരിസുബ്ന്‍ ഹിംയരി.
4. ഒമാനിലെ ഭരണാധികാരികള്‍.
5. യമാമയിലെ ഭരണാധികാരികള്‍.


? തിരുനബി(സ) ഉപയോഗിച്ച പ്രധാനപ്പെട്ട ആയുധങ്ങള്‍ ഏതെല്ലാം?

1. പരിച – അല്‍ മുജൂര്‍, അസ്സലൂഖ്, അല്‍ ഫുത്ഖ്.
2. കുന്തം – അല്‍ മുസ്വ്‌വിയ്യ്, അല്‍ മുസ്‌നാ, ബനീ ഖൈനുഖാഇല്‍ നിന്നും പിടിച്ചെടുത്തവ.
3. ചെറിയകുന്തം – അല്‍ബൈളാഅ്, അല്‍ അനസ, അന്നബ്ഗ
4. പടയങ്കി – ദാതുല്‍ ഫുളൂല്‍, ദാതുല്‍ ഹവാഷി, ദാതുല്‍ വിശാഹ്, അസ്സഅ്ദിയ്യ, ഫിള്ളത്, അല്‍ ഖിര്‍നിഖ്
5. വില്ല് – അല്‍ ബൈളാഅ്, അസ്സ്വഫ്‌റാഅ്, അര്‍റൗഹാഅ്, അസ്സൗറാഅ്, അല്‍ കതൂം.
ഇതു കൂടാതെ വാളുകളും അങ്കികളും നബി(സ) ഉപയോഗിച്ചിരുന്നു.
? ലോകത്ത് ഏറ്റവും വേഗതയേറിയ വാഹനത്തില്‍ സഞ്ചരിച്ച വ്യക്തി ആര്? വാഹനം ഏത്?
– മുഹമ്മദ് നബി(സ), ബുറാഖ്

? തിരുനബി(സ) ഉപയോഗിച്ച വാഹനങ്ങള്‍ ഏതെല്ലാം?

1. കുതിര – സക്ബ്, മുര്‍തജിസ്, ലിസാര്‍, സബ്ഹ, വര്‍ദ്, ബഹ്ര്‍
2. കഴുത – യഅ്ഫൂര്‍, ഉഫൈര്‍
3. കോവര്‍ കഴുത – ദുല്‍ദുല്‍, ഫിള്ളത്, നജ്ജാശി നല്‍കിയത്, ദൂമതുല്‍ ജന്‍ദലിലെ ഭരണാധികാരി നല്‍കിയത്.
4. ഒട്ടകം – ഖസ്വ്‌വാഅ്, അള്ബാഅ്, ജദ്ആഅ്, മുക്തസബ്, അഥ്‌റാഫ്, അഥ്‌ലാല്‍, സംസം, ബറകത്.

No comments:

Post a Comment