Monday 6 May 2019

നമസ്കാരത്തിൽ നോക്കിയോതൽ



ഈയിടെയായി ചില ഇമാമുമാർ തറാവീഹ് നമസ്കാരത്തിൽ മുസ്ഹഫ് മുന്നിൽ വച്ച് നോക്കിയോതുന്നതായി കാണുന്നു. ഇങ്ങനെ ചെയ്യുമ്പോൾ മുസ്ഹഫിന്റെ പേജുകൾ മറിക്കേണ്ടതായും മറ്റും വരും. ഇതുകൊണ്ടു നമസ്കാരത്തിനു കുഴപ്പമുണ്ടോ?

ഇടക്കിടെ പേജ് മറിക്കേണ്ടി വന്നാലും അതുകൊണ്ട് നമസ്കാരം അസാധുവാകുകയില്ല. കാരണം, തുടർച്ചയായി മൂന്ന് അനക്കങ്ങൾ വരുമ്പോളാണ് നമസ്കാരം അസാധുവാകുകയുളളൂ. ഒന്നോ രണ്ടോ പേജ് ഓതിയ ശേഷം മുസ്ഹഫിന്റെ പേജ് മറിക്കുമ്പോൾ അവിടെ കുറഞ്ഞ പ്രവൃത്തിയാണല്ലോ സംഭവിക്കുന്നുളളൂ. ഇനി മൂന്നു പ്രാവശ്യം പേജ് മറിക്കുന്നുണ്ടെങ്കിൽ തന്നെ അത് ഇടതടവില്ലാതെ - തുടർച്ചയായി സംഭവിക്കുന്നില്ലല്ലോ. തന്മൂലം നമസ്കാരം ബാത്വിലാവുകയില്ല.

എങ്കിലും മുസ്ഹഫ് നോക്കിയോതുക പോലുളള ഇത്തരം പ്രവൃത്തികൾ നമസ്കാരത്തിൽ ഒഴിവാക്കുകയാണു നല്ലത്. കാരണം, നമസ്കാരം ബാത്വിലാകാത്ത കുറഞ്ഞ പ്രവൃത്തികളും നമസ്കാരത്തിൽ കറാഹത്താണ്. എങ്കിലും മുസ്ഹഫ് നോക്കിയോതുക പോലുളള ഇത്തരം പ്രവൃത്തികൾ നമസ്കാരത്തിൽ ഒഴിവാക്കുകയാണു നല്ലത്.

No comments:

Post a Comment