Monday 27 April 2020

സമ്പത്ത് ലഭിച്ചപ്പോൾ കരഞ്ഞ സഈദ്(റ)



ഒരിക്കൽ ഉമർ(റ) സഈദിബ്നു ആമിർ (റ)വിന്ന് ആയിരം ദീനാർ കൊടുത്തയച്ചു. മഹാനവർകൾ ആ പണവുമായി അതിയായ ദുഃഖത്തോടെ വീട്ടിലേക്ക് ചെന്നപ്പോൾ ഭാര്യ ചോദിച്ചു: "നിങ്ങൾക്കെന്താണു പറ്റിയത്? ആരെങ്കിലും മരണപ്പെട്ടിട്ടൂണ്ടോ?

മഹാൻ പറഞ്ഞു: "ഇല്ല അതിനെക്കാൾ കഠിനമായത് സംഭവിച്ചിരിക്കുന്നു.
"നിന്റെ ആ പഴയ വസ്ത്രം എടുത്തു കൊണ്ടു വരു!"

ഭാര്യ പഴയ വസ്ത്രം കൊണ്ട് വന്നപ്പോൾ മഹാനവർകൾ അത് കീറി തുണ്ടുകളാക്കി. ആ നാണയങ്ങൾ തുണിയിൽ ചെറിയ കിഴികളാക്കി പൊതിഞ്ഞു. അത് പാവപ്പട്ടവർക്ക് വിതരണം ചെയ്തു.

പിന്നീട് മഹാനവർകൾ പ്രഭാതം  വരെ കരയുകയും നിസ്കരിച്ച് കൊണ്ടിരുക്കുകയും ചെയ്തു.

എന്നിട്ട് മഹാനവർകൾ പറഞ്ഞു: "എന്റെ സമുദായത്തിലെ ദരിദ്രർ യനികരെക്കാൾ അഞ്ഞൂർ വർഷം മുമ്പ് സ്വർഗത്തിൽ പ്രവേശിക്കും. ധനികനായ ഒരാൾ  ദരിദ്ര സംഘത്തോടൊപ്പം നുഴഞ്ഞു കയരാൻ ശ്രമിക്കുമ്പോൾ  അയാളുടെ കൈ പിടിച്ച് പുറത്താക്കും" എന്ന് മുത്ത്നബിﷺ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്"  (ഇഹ്‌യാ ഉലൂമുദ്ദീൻ:4/198)


ﻭﺃﺭﺳﻞ ﻋﻤﺮ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺇﻟﻰ ﺳﻌﻴﺪ ﺑﻦ ﻋﺎﻣﺮ ﺑﺄﻟﻒ ﺩﻳﻨﺎﺭ ﻓﺠﺎء ﺣﺰﻳﻨﺎً ﻛﺌﻴﺒﺎً ﻓﻘﺎﻟﺖ اﻣﺮﺃﺗﻪ ﺃﺣﺪﺙ ﺃﻣﺮ ﻗﺎﻝ ﺃﺷﺪ ﻣﻦ ﺫﻟﻚ ﺛﻢ ﻗﺎﻝ ﺃﺭﻳﻨﻲ ﺩﺭﻋﻚ اﻟﺨﻠﻖ ﻓﺸﻘﻪ ﻭﺟﻌﻠﻪ ﺻﺮﺭاً ﻭﻓﺮﻗﻪ ﺛﻢ ﻗﺎﻡ ﻳﺼﻠﻲ ﻭﻳﺒﻜﻲ ﺇﻟﻰ اﻟﻐﺪاﺓ ﺛﻢ ﻗﺎﻝ ﺳَﻤِﻌْﺖُ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳﻘﻮﻝ ﻳﺪﺧﻞ ﻓﻘﺮاء ﺃﻣﺘﻲ اﻟﺠﻨﺔ ﻗﺒﻞ اﻷﻏﻨﻴﺎء ﺑﺨﻤﺴﻤﺎﺋﺔ ﻋﺎﻡ ﺣﺘﻰ ﺇﻥ اﻟﺮﺟﻞ ﻣﻦ اﻷﻏﻨﻴﺎء ﻳﺪﺧﻞ ﻓﻲ ﻏﻤﺎﺭﻫﻢ ﻓﻴﺆﺧﺬ ﺑﻴﺪﻩ ﻓﻴﺴﺘﺨﺮﺝ
(إحياء علوم الدين :4/198 )


മുഹമ്മദ് ശാഹിദ് സഖാഫി പഴശ്ശി

No comments:

Post a Comment