Monday 27 April 2020

നല്ല മരണത്തിന്റെ ലക്ഷണങ്ങൾ






സകല വസ്തുക്കളും സന്തോഷിക്കുന്ന മരണം


അബൂഖതാദ(റ) പറയുന്നു: നബിﷺയുടെ അടുത്തു കൂടി ഒരു ജനാസ കൊണ്ടുപോയി. അവിടുന്നു അരുളി: വിശ്രമിക്കുന്നവന്‍ അല്ലെങ്കില്‍ മറ്റുള്ളവര്‍ക്ക്‌ വിശ്രമം ലഭിക്കുന്നവന്‍ . അനുചരർ ചോദിച്ചു: പ്രവാചകരേ! എന്താണ്‌ ഇതിന്‍റെ വിവക്ഷ?

നബിﷺ പ്രത്യുത്തരം നല്‍കി: സത്യവിശ്വാസിയായ ഒരു മനുഷ്യന്‍ മരിച്ചാല്‍ അവന്‍ ദുനിയാവിന്‍റെ ക്ലേശങ്ങളില്‍ നിന്ന്‌ മോചിതനായി. അതിലെ ഉപദ്രവങ്ങളില്‍ നിന്ന്‌ അല്ലാഹുവിന്‍റെ കാരുണ്യത്തിലേക്ക്‌ അവന്‍ നീക്കപ്പെട്ടു. ദുര്‍മാര്‍ഗ്ഗി മരിച്ചാല്‍ അവനില്‍ നിന്ന്‌ മനുഷ്യര്‍ക്കും രാജ്യത്തിനും മരങ്ങള്‍ക്കും മൃഗങ്ങള്‍ക്കും വിശ്രമം ലഭിക്കും.
(ബുഖാരി റഹ്:6512)


ഒരു ദുർമാർഗ്ഗി മരിച്ചാൽ ഈ രാജ്യവും അതിലെ മരങ്ങളും മൃഗങ്ങളും സന്തോഷിക്കുന്നു.


عَنْ أَبِي قَتَادَةَ بْنِ رِبْعِيٍّ الْأَنْصَارِيِّ أَنَّهُ كَانَ يُحَدِّثُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُرَّ عَلَيْهِ بِجِنَازَةٍ فَقَالَ مُسْتَرِيحٌ وَمُسْتَرَاحٌ مِنْهُ قَالُوا يَا رَسُولَ اللَّهِ مَا الْمُسْتَرِيحُ وَالْمُسْتَرَاحُ مِنْهُ قَالَ الْعَبْدُ الْمُؤْمِنُ يَسْتَرِيحُ مِنْ نَصَبِ الدُّنْيَا وَأَذَاهَا إِلَى رَحْمَةِ اللَّهِ وَالْعَبْدُ الْفَاجِرُ يَسْتَرِيحُ مِنْهُ الْعِبَادُ وَالْبِلَادُ وَالشَّجَرُ وَالدَّوَابُّ

(صحيح البخاري:٦٥١٢ )


നല്ല മരണത്തിന്റെ ലക്ഷണങ്ങൾ


സൽമാനുൽ ഫാരിസ്(റ)വിൽ നിന്ന് നിവേദനം: മഹാൻ പറയുന്നു: ഞാൻ നബിﷺ ഇപ്രകാരം പറയുന്നതായി കേട്ടിരിക്കുന്നു:"മയ്യിത്തിൽ നിന്ന് മൂന്നു കാര്യങ്ങൾ പ്രതീക്ഷിക്കുക:

മരിക്കുന്ന സമയത്ത് നെറ്റിത്തടം വിയർക്കുകയും, കണ്ണുകൾ നിറഞ്ഞൊഴുകകയും, മുക്കിന്റെ രണ്ട് ദ്വാരങ്ങൾ വികസിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ അവനിൽ അല്ലാഹുവിന്റെ റഹ്മത്ത് ഇറങ്ങിയിട്ടുണ്ട്. (നല്ല മരണമാണ്.)

മരിക്കുന്ന സമയത്ത് കെട്ടിക്കുടുങ്ങിയ ഒട്ടകം (കെട്ടൊന്ന് അഴിഞ്ഞ്കിട്ടാൻ വേണ്ടി കുതറുന്നത് പോലെ) കുതറുന്ന അവസ്ഥയാണെങ്കിൽ, (നല്ല നിറമുള്ള മുഖം) നിറം കെട്ടുപോയിട്ടുണ്ടെങ്കിൽ, (തുടുത്ത)കവിൾതടം ഒട്ടിപ്പിടിച്ച്പോയെങ്കിൽ അവനിൽ അല്ലാഹുവിന്റെ ശിക്ഷ ഇറങ്ങിയിട്ടുണ്ട്.
(ചീത്ത മരണമാണ്).  (നവാദിരുൽ ഉസ്വൂൽ:1/414) ** (അത്തദ്കിറഃ:1/146)


عن سلمان الفارسى رضي الله عنه :ﺳَﻤِﻌﺖ ﺭَﺳُﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋَﻠَﻴْﻪِ ﻭَﺳﻠﻢ ﻳَﻘُﻮﻝ اﺭﻗﺒﻮا اﻟْﻤَﻴِّﺖ ﻋِﻨْﺪ ﻣَﻮﺗﻪ ﻓَﺄَﻣﺎ ﺇِﻥ ﺭﺷﺤﺖ ﺟَﺒﻴﻨﻪ ﻭﺫﺭﻓﺖ ﻋَﻴﻨﺎﻩُ ﻭاﻧﺘﺸﺮ ﻣﻨﺨﺮاﻩ ﻓَﻬِﻲَ ﺭَﺣْﻤَﺔ ﻣﻦ اﻟﻠﻪ ﺗَﻌَﺎﻟَﻰ ﻗﺪ ﻧﺰﻟﺖ ﺑِﻪِ ﻓَﺈِﻥ ﻏﻂ ﻏﻄﻴﻂ اﻟْﺒﻜﺮ اﻟﻤﺨﻨﻮﻕ ﻭﺧﻤﺪ ﻟَﻮﻧﻪ ﻭﺃﺯﺑﺪ ﺷﺪﻗﺎﻩ ﻓَﻬُﻮَ ﻋَﺬَاﺏ ﻣﻦ اﻟﻠﻪ ﺗَﻌَﺎﻟَﻰ ﻗﺪ ﺣﻞ ﺑِﻪ
(نواذر الأصول للترمذي:١/٤١٤)
(التذكرة:١/١٤٦)



നെറ്റിത്തടം വിയർത്തുള്ള മരണം

അബ്ദുല്ലാഹിബ്നു ബുറൈദ (റ) തന്റെ പിതാവിൽ നിന്ന് നിവേദനം : മഹാൻ ഖുറാസാനിലായിരുന്നു. രോഗിയായ തന്റെ സഹോദരനെ മഹാനവർകൾ സന്ദർശിക്കാൻ പോയി. ആ സഹോദരൻ മരിക്കുന്നതായും നെറ്റിത്തടം വിയർക്കുന്നതായും കണ്ടു.

അപ്പോൾ ബുറൈദ (റ) പറഞ്ഞു: അല്ലാഹു അക്ബർ! നബിﷺ പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: വിശ്വാസിയുടെ മരണം നെറ്റിത്തടം വിയർത്ത്കൊണ്ടായിരിക്കും. (മുസ്നദ് അഹ്മദ് :23047)

മരണസമയത്തുള്ള നെറ്റിത്തടത്തിലെ വിയർപ്പ്  അല്ലാഹുവിന്റെ റഹ്മത്ത് ഇറങ്ങുന്നവർക്ക് മാത്രമേ ഉണ്ടാവുകയള്ളു. ഏതൊരു നല്ല മനുഷനും, അല്ലാഹുവിന്റെ വലിയ്യും, ആ സമയത്ത് സന്തോഷവും ആദരവും ഉണ്ടായിരിക്കെത്തന്നെ അല്ലാഹുവിൽ നിന്ന് നാണിക്കുന്നതാണ്. ( ആ നാണത്തിനാലുള്ള ഭയം കാരണമാണ് അവരുടെ നെറ്റിത്തടം വിയർക്കുന്നത്.)    (അത്തദ്കിറ:1/147)


ﻋَﻦْ ﻋَﺒْﺪِ اﻟﻠﻪِ ﺑْﻦِ ﺑُﺮَﻳْﺪَﺓَ، ﻋَﻦْ ﺃَﺑِﻴﻪِ، ﺃَﻧَّﻪُ ﻋَﺎﺩَ ﺃَﺧًﺎ ﻟَﻪُ، ﻓَﺮَﺃَﻯ ﺟَﺒِﻴﻨَﻪُ ﻳَﻌْﺮَﻕُ، ﻓَﻘَﺎﻝَ: اﻟﻠﻪُ ﺃَﻛْﺒَﺮُ، ﺳَﻤِﻌْﺖُ ﺭَﺳُﻮﻝَ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﻘُﻮﻝُ، ﺃَﻭْ ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ـ ﻗَﺎﻝَ ﺃَﺑُﻮ ﺩَاﻭُﺩَ ﻓِﻲ ﺣَﺪِﻳﺜِﻪِ: ﺳَﻤِﻌْﺖُ ﺭَﺳُﻮﻝَ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﻘُﻮﻝُ ـ: " اﻟْﻤُﺆْﻣِﻦُ ﻳَﻤُﻮﺕُ ﺑِﻌَﺮَﻕِ اﻟْﺠَﺒِﻴﻦِ "
(مسند أحمد:٢٣٠٤٧ )

ﻭﺇﻧﻤﺎ اﻟﻌﺮﻕ اﻟﺬﻱ ﻳﻈﻬﺮ ﻟﻤﻦ ﺣﻠﺖ ﺑﻪ اﻟﺮﺣﻤﺔ، ﻓﺈﻧﻪ ﻟﻴﺲ ﻣﻦ ﻭﻟﻲ ﻭﻻ ﺻﺪﻳﻖ ﻭﻻ ﺑﺮ ﺇﻻ ﻭﻫﻮ ﻣﺴﺘﺤﻲ ﻣﻦ ﺭﺑﻪ، ﻣﻊ اﻟﺒﺸﺮﻯ ﻭاﻟﺘﺤﻒ ﻭاﻟﻜﺮاﻣﺎﺕ. (التذكرة:١/١٤٧ )



മരണത്തെ മറക്കുന്നവൻ

ചില പണ്ടിതന്മാര്‍ പറയുന്നു;

മരണസ്മരണ നിലനിര്‍ത്തുന്നവനെ മൂന്നു കാര്യങ്ങളെക്കൊണ്ട് ആദരിക്കപ്പെടും

1_തൗബ പെട്ടന്നാക്കുക
2_ ഉള്ളത് കൊണ്ട്‌ ത്യപ്തിപ്പെടുന്ന മനസ്സ്
3_ആരാധനയില്‍ ഉന്‍മേഷം ഉണ്ടാവുക.

മരണത്തെ മറക്കുന്നവനെ മൂന്നു കാര്യങ്ങളെക്കൊണ്ട് ശിക്ഷിക്കപ്പടും

1_തൗബ പിന്തിപ്പിക്കുക
2_ഉള്ളത് കൊണ്ട് ത്യപ്തി ഇല്ലാതിരിക്കുക
3_ആരാധനകളില്‍ അലസതയും മടിയും ഉണ്ടാവുക

قال بعض العلماء:
من اكرم ذكر الموت اكرم بثلاثة أشياء:
تعجيل التوبة ،وقناعة القلب،ونشاة العبادة
ومن نسي الموت عوقب بثلاثة اشياء
تسويف التوبة،وترك الرضا بالكفاف،والتكاسل في العبادة(شرح الصدور-٤٥)


എല്ലാം അവസാനിക്കുന്ന സമയം

ജനാസയെ ഖബറിലേക്ക് ചുമന്ന് കൊണ്ട് പോകുമ്പോൾ നാലു മലക്കുകൾ വരും. ഒന്നാമൻ പറയും: അവധി അവസാനിച്ചു. അമലുകൾ മുറിഞ്ഞു. രണ്ടാമത്തെ മലക്ക് പറയും: സമ്പത്തുകൾ പോയി. അമലുകൾ ബാക്കിയായി. മൂന്നാമൻ പറയും: തിരക്കുകൾ കഴിഞ്ഞു. അനന്തര ഫലങ്ങൾ ബാക്കിയായി. നാലാമൻ പറയും: അല്ലാഹുവിന്റെ ഖിദ്മത്തിൽ ജോലിയായവർക്കും ഹലാലായ ഭക്ഷണം കഴിച്ചവർക്കും സന്തോഷം!! (കിതാബുന്നവാദിർ:164)


والملائكة المرسلة من الله تعالى إلى العبد عند حمل جنازته إلى قبره أربعة.  أحدهم ينادى انقضت الآجال وانقطعت الأعمال والثانى ينادى ذهبت الاموال وبقيت الأعمال والثالث ينادى ذال الإشتغال وبقى الوبال والرابع ينادى طوبى لمن كان مطعمه من الحلال واشتغاله بخدمة ذى الجلال
(كتاب النواذر:١٦٤)


പണ്ഡിതൻമാരുടെ മരണങ്ങൾ


തിരുനബിﷺപറഞ്ഞു: ‘ഒരു ഗോത്ര സമൂഹത്തിന്റെ മൊത്തം മരണം ഒരു പണ്ഡിതന്റെ മരണത്തേക്കാൾ എത്രയോ നിസ്സാരമാകുന്നു’ (ത്വബ്‌റാനി).

അലി(റ) പറയുന്നു: "ഒരു ആലിം മരിച്ചാൽ വിശുദ്ധ ഇസ്‌ലാമിൽ ഒരു വിടവ് വന്നണഞ്ഞു. പകരമൊരാൾ വന്നുചേരാതെ അതു നികത്തപ്പെടുന്നതല്ല"

ഒരു തത്വജ്ഞാനി പറഞ്ഞു: പണ്ഡിതൻ മരിച്ചാൽ ജലത്തിലെ മത്സ്യങ്ങൾ കരയും. അന്തരീക്ഷത്തിലെ പക്ഷികളും വിലപിക്കും. ജ്ഞാനിയുടെ മുഖം മറഞ്ഞാലും സ്മരണ മറയില്ല (ഇഹ്‌യാ ഉലൂമുദ്ദീൻ)


قال علي رضي الله عنه: ﺇﺫا ﻣﺎﺕ اﻟﻌﺎﻟﻢ ﺛﻠﻢ ﻓﻲ اﻹﺳﻼﻡ ﺛﻠﻤﺔ ﻻ ﻳﺴﺪﻫﺎ ﺇﻻ ﺧﻠﻒ ﻣﻨﻪ

ﻭﻗﺎﻝ ﺑﻌﺾ اﻟﺤﻜﻤﺎء ﺇﺫا ﻣﺎﺕ اﻟﻌﺎﻟﻢ ﺑﻜﺎﻩ اﻟﺤﻮﺕ ﻓﻲ اﻟﻤﺎء ﻭاﻟﻄﻴﺮ ﻓﻲ اﻟﻬﻮاء ﻭﻳﻔﻘﺪ ﻭﺟﻬﻪ ﻭﻻ ﻳﻨﺴﻰ ﺫﻛﺮﻩ
(إحياء علوم الدين )


കരയുന്ന സ്ഥലങ്ങൾ

അലി(റ) പറയുന്നു : സ്വാലിഹായ ഒരാൾ മരിച്ചാൽ അവൻ നിസ്കരിച്ചസ്ഥലവും ആകാശത്തും ഭൂമിയിലും അവന്റെ കർമ്മങ്ങൾ കയറുന്ന സ്ഥലവും കരയുന്നതാണ്.

ഇത് പറഞ്ഞ ശേഷം മഹാനവർകൾ സൂറത്തുദ്ദുഖാനിലെ ഇരുപത്തി ഒമ്പതാമത്തെ ആയത്ത് ഓതുകയും ചെയ്തു. (ആയത്തിന്റെ ആശയം: അവരുടെമേൽ ആകാശവും ഭൂമിയും കരഞ്ഞില്ല. അവർ താമസം ചെയ്തുകൊടുക്കപ്പെട്ടവരായതുമില്ല)  (അസ്സുഹ്ദ് വറഖാഇഖ്:1/114)


ﻋَﻦْ ﻋَﻠِﻲِّ ﺑْﻦِ ﺃَﺑِﻲ ﻃَﺎﻟِﺐٍ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ ﻗَﺎﻝَ: " ﺇِﺫَا ﻣَﺎﺕَ اﻟْﻌَﺒْﺪُ اﻟﺼَّﺎﻟِﺢُ، ﺑَﻜَﻰ ﻋَﻠَﻴْﻪِ ﻣُﺼَﻼَّﻩُﻣِﻦَ اﻷَْﺭْﺽِ، ﻭَﻣَﺼْﻌَﺪُ ﻋَﻤَﻠِﻪِ ﻣِﻦَ اﻟﺴَّﻤَﺎءِ ﻭَاﻷَْﺭْﺽِ، ﺛُﻢَّ ﻗَﺮَﺃَ: {ﻓَﻤَﺎ ﺑَﻜَﺖْ ﻋَﻠَﻴْﻬِﻢُ اﻟﺴَّﻤَﺎءُ ﻭَاﻷَْﺭْﺽُ ﻭَﻣَﺎ ﻛَﺎﻧُﻮا ﻣُﻨْﻈَﺮِﻳﻦَ} [اﻟﺪﺧﺎﻥ: 29] "
الزهد والرقائق:1/114 )




മുഹമ്മദ് ശാഹിദ് സഖാഫി പഴശ്ശി

No comments:

Post a Comment