Thursday 16 April 2020

സംസാരിക്കാൻ പറ്റുക എന്നുള്ളത് വലിയ അനുഗ്രഹം തന്നെ



അബ്ദുളളാഹിബ്നു മുഹമ്മദ്(റ) പറഞ്ഞതായി ഇമാം ഔസായി(റ) രേഖപ്പെടുത്തുന്നു,

ഞാൻ ഒരു കടലോരത്തിലൂടെ നടന്ന് പോവുകയായിരുന്നു. അവിടെ ഒരു ചെറിയ കൂടാരം കണ്ടു. അവിടെ നോക്കുമ്പോൾ  രണ്ട് കാലും ഇല്ലാത്ത, രണ്ട് കയ്യും ഇല്ലാത്ത, കണ്ണിന് കാഴ്ച്ചയും, കാതിന് കേൾവിയും കുറവുള്ള ഒരാൾ...

അയാളുടെ നാവല്ലാതെ മറ്റൊന്നും അയാൾക്ക് ഉപകാരം ചെയ്യുകയില്ല...

അദ്ദേഹം അല്ലാഹു ﷻ തനിക്ക് ചെയ്ത് തന്ന അനുഗ്രഹത്തിന്റെ പേരിൽ സ്തുതിച്ച് കൊണ്ടിരിക്കുന്നു...

ഇത് കേട്ട് അതിശയപ്പെട്ട ഞാൻ അദ്ദേഹത്തോട് ചോദിച്ചു : നിങ്ങൾ എന്ത് അനുഗ്രഹം കിട്ടിയതിന്റെ പേരിലാണ് സ്തുതിച്ച് കൊണ്ടിരിക്കുന്നത്..?

അദ്ദേഹം പറഞ്ഞു: "അല്ലാഹു ﷻ ആകാശത്ത് നിന്ന് തീ ഇറക്കി എന്നെ കത്തിച്ചാലും, ഇവിടെയള്ള പർവതങ്ങളോട് എന്നെ തവിടു പൊടിയാക്കാനും, ഇവിടെയുള്ള കടലുകളോട് എന്നെ മുക്കിക്കളയാനും, ഭൂമിയോട് എന്നെ വിഴുങ്ങിക്കളയാനും  കൽപിച്ചാലും എനിക്ക് അല്ലാഹുﷻവിനോട് ശുക്റും സ്നേഹവുമല്ലാതെ വർദ്ധിക്കുകയില്ല.

കാരണം എനിക്ക് ദിക്റ് ചൊല്ലാനും, എന്റെ ആവശ്യം പറയാനും, എനിക്ക് അളളാഹു ﷻ നാവ് തന്നല്ലൊ അതിനാണ് ഞാൻ അളളാഹുﷻവിന്ന് ശുക്റ് ചെയ്യുന്നത്..."

വീണ്ടും ഞങ്ങളോട്  അദ്ദേഹം പറഞ്ഞു: നിങ്ങൾ എനിക്ക് ഒരു സഹായം ചെയ്ത് തരണം.  എന്റെ അവസ്ഥ നിങ്ങൾ കണ്ടല്ലോ! എന്നെ വുളൂഅ്‌ എടുക്കാനും വിശക്കുമ്പോൾ ഭക്ഷണത്തിനും, ദാഹിക്കുമ്പോൾ വെള്ളത്തിനും എല്ലാം സഹായിക്കുന്നത് എന്റെ മകനാണ്. പക്ഷെ അവനെ മൂന്നു ദിവസമായി കാണുന്നില്ലാ. നിങ്ങൾ ഒന്ന് അവനെ കണ്ടെത്തി കൊണ്ടുവരണം"

അപ്പോൾ ഞാൻ പറഞ്ഞു: നിങ്ങളെപ്പോലുള്ള ഒരാളെ സഹായിക്കുന്നതിനാണ് മറ്റുള്ളവരെ സഹായിക്കുന്നതിനെക്കാൾ അല്ലാഹുﷻവിന്റെ അടുക്കൽ പ്രതിഫലമുണ്ടാവുക."

ഞാൻ ആ മോനെയും തേടി നടക്കുകയാണ്.
അവസാനം ആ കുട്ടിയതാ അവിടെ വന്യമൃഗങ്ങൾ കടിച്ച് കീറി മരിച്ചു കിടക്കുന്നു.

ഈ വിവരം ആ മഹാനെ അറിയിക്കാൻ ഞാൻ ശങ്കിച്ചു. അവസാനം രണ്ടും കൽപ്പിച്ച് ഞാൻ ചെന്ന് പറഞ്ഞു .

ആ വിവരം കേട്ട മഹാൻ പറഞ്ഞു : എന്റെ മകൻ അളളാഹുﷻവിനെ ധിക്കരിച്ച് ജീവിച്ച് മരിപ്പിച്ചില്ലല്ലോ... അങ്ങനെ ആയാൽ അവനെ അല്ലാഹു ﷻ നരകത്തിൽ ഇട്ട് ശിക്ഷിച്ചേനെ! അൽഹംദുലില്ലാ..!

മഹാനവർകൾ ഇന്നാലില്ലാഹി പറയുകയും അപ്പോൾ തന്നെ  മരിച്ച് വീഴുകയും ചെയ്തു... (സമഗ്രഹം: താരീഖ് ദിമശ്ഖ്)

ഈ മഹാൻ ഇബ്നു അബ്ബാസ് (റ) വിന്റെ കൂട്ടുകാരനായ അബൂ ഖിലാബ (റ)വാണ്.



عن الاوزاعي رحمه الله عن عبد الله بن محمد رحمه الله قال: خرجت إلى ساحل البحر  , فلما انتهيت إلى الساحل فإذا أنا بِبطيحة، وفي البطيحة خيمة، فيها رجل قد ذهب يداه ورجلاه وثقل سمعه وبصره، وماله من جارحة تنفعه إلا لسانه، وهو يقول: ” اللهم أوزعني أن أحمدك حمدًا، أكافئ به شكر نعمتك التي أنعمت بها عليَّ، وفضلتني على كثير ممن خلقت تفضيلا “

فأتيتُ الرجل فسلمت عليه، فقلت: سمعتك وأنت تقول: “اللهم أوزعني الخ” فأي نعمة من نعم الله عليك تحمده عليها ؟ ، وأي فضيلة تفضل بها عليك تشكره عليها ؟.

قال: وما ترى ما صنع ربي؟ والله لو أرسل السماء علي نارًا فأحرقتني، وأمر الجبال فدمرتني، وأمر البحار فغرقتني، وأمر الأرض فبلعتني، ما ازددت لربي إلا شكرًا، لما أنعم علي من لساني هذا، ولكن يا عبد الله إذ أتيتني، لي إليك حاجة، قد تراني على أي حالة أنا، ولقد كان معي بنيٌّ لي يتعاهدني في وقت صلاتي، فيوضيني، وإذا جعت أطعمني، وإذا عطشت سقاني، ولقد فقدته منذ ثلاثة أيام ، فتحسَّسه لي رحمك الله.

فقلت: واللهِ ما مشى خَلْقٌ في حاجة خلقٍ، كان أعظم عند الله أجرًا ممن يمشي في حاجةِ مثلك

 فمضيت في طلب الغلام ، فما مضيتُ غير بعيد ، ! صرت بين كثبان من الرمل ، فإذا أنا بالغلام قد افترسه سبع وأكل لحمه، فاسترجعت

قلت له: إن الغلام الذي أرسلتني في طلبه وجدته بين كُثبان الرمل، وقد افترسه سبع فأكل لحمه، 

فقال المبتلى: الحمد لله الذي لم يخلق من ذريتي خلقًا يعصيه، فيعذبه بالنار. ثم استرجع، وشهق شهقة فمات
(كتاب الثقات لإبن حبان، تاريخ دمشق(بحذف )

No comments:

Post a Comment