Monday 27 April 2020

കുട്ടികളിൽ ശീലിപ്പിക്കേണ്ട ഭോജനമര്യാദകൾ



കുട്ടികൾ ഭക്ഷണം കഴിക്കുമ്പോൾ ശീലിപ്പിക്കേണ്ടവയെക്കുറിച്ച് ഇമാം ഗസ്സാലി (റ) പറയുന്നു:

*1-വലത് കൈ കൊണ്ട് തിന്നാനും ബിസ്മി ചൊല്ലി തുടങ്ങാനും ശീലിപ്പിക്കുക.*

*2- തൊട്ടടുത്ത ഭാഗത്തു നിന്ന് തിന്നുക.*

*3- മറ്റുള്ളവർ തുടങ്ങുന്നതിന് മുമ്പ് തീറ്റ തുടങ്ങാതിരിക്കുക.*

*4- ഭക്ഷണത്തിലേക്കും, തിന്നുന്നവരിലേക്കും കണ്ണ് നട്ട് നോക്കാതിരിക്കുക.*

*5- വേഗത്തിൽ തിന്നാതിരിക്കുക .*

*6- നല്ലവണ്ണം ചവച്ചരച്ച് തിന്നുക.*

*7- വസ്ത്രത്തിലും കൈയ്യിലും പുരളുന്നത് സൂക്ഷിക്കുക.*

*8-  ചിലപ്പോളെങ്കിലും കൂട്ടാനില്ലാതെ ഭക്ഷിപ്പിക്കുക.*

*9- പെരും തീറ്റ മോശമാണെന്ന് ബോധ്യപ്പെടുത്തുക. തീറ്റവീരന്മാരെ മൃഗത്തോട് ഉപമപ്പെടുത്തുക.കുറച്ച് തിന്നുന്ന കുട്ടിയെ പുകൾത്തിപ്പറയുക.*

*10-മറ്റുള്ളവർക്ക് കൊടുക്കാൻ താൽപര്യപ്പെടുത്തുക*

*11-ലളിതമായ ഏതു ഭക്ഷണവും കഴിക്കാൻ പാകപ്പെടുത്തുക*

(ഇഹ് യാ ഉലൂമുദ്ദീൻ )

👉 ഈ കാര്യങ്ങൾ അവരെ ശീലിപ്പിക്കുമ്പോൾ വളരെ സ്നേഹത്തോടെയും പ്രോത്സാഹനത്തോടെയുമാകണം. തിരുസുന്നത്തുകൾ വെറുപ്പോടെ ചെയ്യുന്ന അവസ്ഥയുണ്ടാകരുത്.



ﻓَﻴَﻨْﺒَﻐِﻲ ﺃَﻥْ ﻳُﺆَﺩَّﺏَ ﻓِﻴﻪِ ﻣِﺜْﻞُ ﺃَﻥْ ﻻَ ﻳَﺄْﺧُﺬَ اﻟﻄَّﻌَﺎﻡَ ﺇِﻻَّ ﺑِﻴَﻤِﻴﻨِﻪِ ﻭَﺃَﻥْ ﻳَﻘُﻮﻝَ ﻋَﻠَﻴْﻪِ ﺑِﺴْﻢِ اﻟﻠَّﻪِ ﻋِﻨْﺪَ ﺃَﺧْﺬِﻩِ ﻭَﺃَﻥْ ﻳَﺄْﻛُﻞَ ﻣِﻤَّﺎ ﻳَﻠِﻴﻪِ ﻭَﺃَﻥْ ﻻَ ﻳُﺒَﺎﺩِﺭَ ﺇِﻟَﻰ اﻟﻄَّﻌَﺎﻡِ ﻗﺒﻞ ﻏﻴﺮﻩ ﻭﺃﻥ ﻻ ﻳﺤﺪﻕ اﻟﻨَّﻈَﺮِ ﺇِﻟَﻴْﻪِ ﻭَﻻَ ﺇِﻟَﻰ ﻣَﻦْ ﻳَﺄْﻛُﻞُ ﻭَﺃَﻥْ ﻻَ ﻳُﺴْﺮِﻉَ ﻓِﻲ اﻷَْﻛْﻞِ ﻭَﺃَﻥْ ﻳُﺠِﻴﺪَ اﻟْﻤَﻀْﻎَ ﻭَﺃَﻥْ ﻻَ ﻳُﻮَاﻟِﻲَ ﺑَﻴْﻦَ اﻟﻠُّﻘَﻢِ ﻭَﻻَ ﻳُﻠَﻄِّﺦَ ﻳَﺪَﻩُ ﻭَﻻَ ﺛَﻮْﺑَﻪُ ﻭَﺃَﻥْ ﻳُﻌَﻮَّﺩَ اﻟْﺨُﺒْﺰَ اﻟْﻘَﻔَﺎﺭَ ﻓِﻲ ﺑَﻌْﺾِ اﻷَْﻭْﻗَﺎﺕِ ﺣَﺘَّﻰ ﻻَ ﻳَﺼِﻴﺮَ ﺑِﺤَﻴْﺚُ ﻳﺮﻯ اﻷﺩﻡ ﺣﺘﻤﺎً ﻭﻳﻘﺒﺢ ﻋِﻨْﺪَﻩُ ﻛَﺜْﺮَﺓُ اﻷَْﻛْﻞِ ﺑِﺄَﻥْ ﻳُﺸَﺒَّﻪَ ﻛُﻞُّ ﻣَﻦْ ﻳُﻜْﺜِﺮُ اﻷَْﻛْﻞَ ﺑِﺎﻟْﺒَﻬَﺎﺋِﻢِ ﻭَﺑِﺄَﻥْ ﻳُﺬَﻡَّ ﺑَﻴْﻦَ ﻳَﺪَﻳْﻪِ اﻟﺼَّﺒِﻲُّ اﻟَّﺬِﻱ ﻳُﻜْﺜِﺮُ اﻷَْﻛْﻞَ ﻭَﻳُﻤْﺪَﺡُ ﻋِﻨْﺪَﻩُ اﻟﺼَّﺒِﻲُّ اﻟْﻤُﺘَﺄَﺩِّﺏُ اﻟْﻘَﻠِﻴﻞُ اﻷَْﻛْﻞِ ﻭَﺃَﻥْ ﻳُﺤَﺒَّﺐَ ﺇِﻟَﻴْﻪِ اﻹِْﻳﺜَﺎﺭُ ﺑِﺎﻟﻄَّﻌَﺎﻡِ ﻭَﻗِﻠَّﺔُ اﻟْﻤُﺒَﺎﻻَﺓِ ﺑِﻪِ ﻭَاﻟْﻘَﻨَﺎﻋَﺔُ ﺑِﺎﻟﻄَّﻌَﺎﻡِ اﻟْﺨَﺸِﻦِ ﺃَﻱَّ ﻃَﻌَﺎﻡٍ ﻛَﺎﻥَ
(إحياء علوم الدين :٣/٧٤ )


കടപ്പാട് : മുഹമ്മദ് ശാഹിദ് സഖാഫി പഴശ്ശി

No comments:

Post a Comment