Tuesday 28 April 2020

പല്ലുവേദനയ്ക്കുള്ള ദിക്കിർ



അബ്ദുല്ലാഹിബ്നു റവാഹ(റ) യെ സൈദി(റ)ന്റെയും ജഅ്‌ഫറി(റ)ന്റെയും കൂടെ നബിﷺ മുഅ്‌തതിലേക്ക് പറഞ്ഞയച്ചപ്പോൾ അബ്ദുല്ലാഹിബ്നു റവാഹ(റ)പറഞ്ഞു: അല്ലാഹുവിന്റെ റസൂലെ! എനിക്ക് സഹിക്കാനാവാത്ത പല്ലുവേദന അനുഭവപ്പെടുന്നുണ്ട്. അപ്പോൾ നബിﷺ അദ്ദേഹത്തോട് അടുത്തിരിക്കാൻ നിർദേശിച്ച് ഇപ്രകാരം പറഞ്ഞു: "സത്യസന്ദേശവുമായി എന്നെ നിയോഗിച്ചവൻ തന്നെയാണ് സത്യം നിശ്ചയം നിങ്ങൾക്ക് വേണ്ടി ഞാൻ ഒരു പ്രാർത്ഥന നടത്തും. പ്രയാസം നേരിടുന്ന ഏതൊരു വിശ്വാസിയും അത് പ്രാർത്ഥിച്ചാൽ അല്ലാഹു അവന്റെ പ്രയാസം അകറ്റാതിരിക്കില്ല"

തുടർന്ന് വേദനയുള്ള ഭാഗത്ത് കവിളിൽ കൈവെച്ച് നബിﷺ ഏഴു പ്രാവശ്യം ഇപ്രകാരം പ്രാർത്ഥിച്ചു:

*اﻟﻠﻬُﻢَّ ﺃَﺫْﻫِﺐْ ﻋَﻨْﻪُ ﺳُﻮءَ ﻣَﺎ ﻳَﺠِﺪُ ﻭَﻓُﺤْﺸَﻪُ ﺑِﺪَﻋْﻮَﺓِ ﻧَﺒِﻴِّﻚَ اﻟْﻤُﺒَﺎﺭَﻙِ اﻟْﻤَﻜِﻴﻦِ ﻋِﻨْﺪَﻙ*

നിവേദകൻ പറയുന്നു : അവിടെ നിന്ന് പിരിയുന്നതിനുമുമ്പ് അല്ലാഹു അദ്ദേഹത്തിന്റെ വേദന സുഖപ്പെടുത്തി.
(ദലാഇലുന്നുബുവ്വ: 6/183)


ﻋَﻦْ ﻳَﺰِﻳﺪَ ﺑْﻦِ ﻧُﻮﺡِ، اﺑﻦ ﺫَﻛْﻮَاﻥَ، ﺃَﻥَّ اﻟﻨَّﺒِﻲَّ ﺻَﻠَّﻰ اﻟﻠﻪُ ﻋﻠﻴﻪ ﻭﺳﻠﻢ ﻟَﻤَّﺎ ﺑَﻌَﺚَ ﻋَﺒْﺪَ اﻟﻠﻪِ ﺑْﻦَ ﺭَﻭَاﺣَﺔَ ﻣَﻊَ ﺯَﻳْﺪٍ ﻭَﺟَﻌْﻔَﺮٍ ﺇِﻟَﻰ ﻣُﺆْﺗَﺔَ، ﻓَﻘَﺎﻝَ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ ﺇِﻧِّﻲ ﺃَﺷْﺘَﻜِﻲ ﺿِﺮْﺳِﻲ ﺁﺫَاﻧِﻲ، ﻭَاﺷْﺘَﺪَّ ﻋَﻠَﻲَّ، ﻓَﻘَﺎﻝَ: اﺩْﻥُ ﻣِﻨِّﻲ ﻭَاﻟَّﺬِﻱ ﺑَﻌَﺜَﻨِﻲ ﺑِﺎﻟْﺤَﻖِّ ﻷََﺩْﻋُﻮَﻥَّ ﻟَﻚَ ﺑِﺪَﻋْﻮَﺓٍ ﻻَ ﻳَﺪْﻋُﻮ ﺑِﻬَﺎ ﻣُﺆْﻣِﻦٌ ﻣَﻜْﺮُﻭﺏٌ ﺇِﻻَّ ﻛَﺸَﻒَ اﻟﻠﻪُ ﻋَﻨْﻪُ ﻛَﺮْﺑَﻪُ ﻓَﻮَﺿَﻊَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﺪَﻩُ ﻋَﻠَﻰ اﻟْﺨَﺪِّ اﻟَّﺬِﻱ ﻓِﻴﻪِ اﻟْﻮَﺟَﻊُ، ﻭَﻗَﺎﻝَ: اﻟﻠﻬُﻢَّ ﺃَﺫْﻫِﺐْ ﻋَﻨْﻪُ ﺳُﻮءَ ﻣَﺎ ﻳَﺠِﺪُ ﻭَﻓُﺤْﺸَﻪُ ﺑِﺪَﻋْﻮَﺓِ ﻧَﺒِﻴِّﻚَ اﻟْﻤُﺒَﺎﺭَﻙِ اﻟْﻤَﻜِﻴﻦِ ﻋِﻨْﺪَﻙَ ﺳَﺒْﻊَ ﻣَﺮَّاﺕٍ ﻗَﺎﻝَ: ﻓَﺸَﻔَﺎﻩُ اﻟﻠﻪُ ﻋَﺰَّ ﻭَﺟَﻞَّ ﻗَﺒْﻞَ ﺃَﻥْ ﻳَﺒْﺮَﺡَ
(دلائل النبوة للبيهقي:6/183 )

No comments:

Post a Comment