Tuesday 28 April 2020

ഹജ്ജിനു പോകുന്ന വ്യക്തിക്ക് ബിശ്റ്(റ) കൊടുത്ത ഉപദേശം



ഒരാള്‍ ബിശ്‌റുബ്‌നു ഹാരിസിന്റെ അടുക്കല്‍ ചെന്ന് പറഞ്ഞു.
ഞാന്‍ ഹജ്ജ് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നു. വല്ല ഉപദേശവും?

ഹജ്ജിനുള്ള ചെലവിനായി എത്ര പണം ഒരുക്കിവെച്ചിട്ടുണ്ട്?
രണ്ടായിരം ദിര്‍ഹം. അദ്ദേഹം മറുപടി പറഞ്ഞു.

പ്രപഞ്ച പരിത്യാഗം, വിശുദ്ധ കഅബയോടുള്ള ആര്‍ത്തി. അല്ലാഹുവിന്റെ തൃപ്തി ഇവയില്‍ എന്താണ് ഹജ്ജ് കൊണ്ട് താങ്കള്‍ ലക്ഷ്യമിടുന്നത്.

അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തൃപ്തി.

അപ്പോള്‍ ബിശ്ര്‍(റ) ചോദിച്ചു: ഈ രണ്ടായിരം ചെലവഴിച്ചാല്‍ വീട്ടിലിരുന്നു കൊണ്ട് തന്നെ അല്ലാഹുവിന്റെ തൃപ്തി കൃത്യമായും ലഭിക്കുന്ന ഒരു കാര്യം ഞാന്‍ പറഞ്ഞു തന്നാല്‍ താങ്കള്‍ അത് ചെയ്യുമോ?

തീര്‍ച്ചയായും.

എന്നാല്‍ ആ രണ്ടായിരം പത്ത് ആളുകള്‍ക്ക് നല്‍കൂ. കടബാധ്യതയുള്ളവന്‍ കടം വീട്ടട്ടെ. ദരിദ്രന്‍ പശിയടക്കട്ടെ, കുടുംബനാഥന്‍ കുടുംബിനിക്ക് ചെലവ് കൊടുക്കട്ടെ. കാരണം അശരണനെ സഹായിക്കുന്നതും ദുര്‍ബലന് കൈത്താങ്ങാകുന്നതും മുസ്‌ലിം സഹോദരന്റെ മനസ് സന്തോഷിപ്പിക്കുന്നതുമെല്ലാം ഫര്‍ളായ ഹജ്ജിന് ശേഷം ചെയ്യുന്ന നൂറ് ഹജ്ജുകളെക്കാള്‍ പ്രതിഫലമുള്ളതാണ്. വൈകണ്ട ഉടന്‍ ഇറങ്ങി പുറപ്പെട്ടോളൂ.   (ഇഹ്‌യാ ഉലൂമുദ്ദീൻ :3/409)

▶ഫർളായ ഹജ്ജ് ചെയ്ത ഒരാൾ സുന്നത്തായ ഹജ്ജുകൾ ചെയ്യുന്നതിനെക്കാൾ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് അശരണനെ സഹായിക്കാനും ദുര്‍ബലന് കൈത്താങ്ങാകാനുമാണ്.


ﻭﻗﺎﻝ ﺃﺑﻮ ﻧﺼﺮ اﻟﺘﻤﺎﺭ ﺇﻥ ﺭﺟﻼ ﺟﺎء ﻳﻮﺩﻉ ﺑﺸﺮ ﺑﻦ اﻟﺤﺎﺭﺙ ﻭﻗﺎﻝ ﻗﺪ ﻋﺰﻣﺖ ﻋﻠﻰ اﻟﺤﺞ ﻓﺘﺄﻣﺮﻧﻲ ﺑﺸﻲء ﻓﻘﺎﻝ ﻟﻪ ﻛﻢ ﺃﻋﺪﺩﺕ ﻟﻠﻨﻔﻘﺔ ﻓﻘﺎﻝ ﺃﻟﻔﻲ ﺩﺭﻫﻢ ﻗﺎﻝ ﺑﺸﺮ ﻓﺄﻱ ﺷﺊ ﺗﺒﺘﻐﻲ ﺑﺤﺠﻚ ﺗﺰﻫﺪا ﺃﻭ اﺷﺘﻴﺎﻗﺎ ﺇﻟﻰ اﻟﺒﻴﺖ ﺃﻭ اﺑﺘﻐﺎء ﻣﺮﺿﺎﺓ اﻟﻠﻪ ﻗﺎﻝ اﺑﺘﻐﺎء ﻣﺮﺿﺎﺓ اﻟﻠﻪ ﻗﺎﻝ ﻓﺈﻥ ﺃﺻﺒﺖ ﻣﺮﺿﺎﺓ اﻟﻠﻪ ﺗﻌﺎﻟﻰ ﻭﺃﻧﺖ ﻓﻲ ﻣﻨﺰﻟﻚ ﻭﺗﻨﻔﻖ ﺃﻟﻔﻲ ﺩﺭﻫﻢ ﻭﺗﻜﻮﻥ ﻋﻠﻰ ﻳﻘﻴﻦ ﻣﻦ ﻣﺮﺿﺎﺓ اﻟﻠﻪ ﺗﻌﺎﻟﻰ ﺃﺗﻔﻌﻞ ﺫﻟﻚ ﻗﺎﻝ ﻧﻌﻢ ﻗﺎﻝ اﺫﻫﺐ ﻓﺄﻋﻄﻬﺎ ﻋﺸﺮﺓ ﺃﻧﻔﺲ ﻣﺪﻳﻮﻥ ﻳﻘﻀﻲ ﺩﻳﻨﻪ ﻭﻓﻘﻴﺮ ﻳﺮﻡ ﺷﻌﺜﻪ ﻭﻣﻌﻴﻞ ﻳﻐﻨﻲ ﻋﻴﺎﻟﻪ ﻭﻣﺮﺑﻲ ﻳﺘﻴﻢ ﻳﻔﺮﺣﻪ ﻭﺇﻥ ﻗﻮﻱ ﻗﻠﺒﻚ ﺗﻌﻄﻴﻬﺎ ﻭاﺣﺪا ﻓﺎﻓﻌﻞ ﻓﺈﻥ ﺇﺩﺧﺎﻟﻚ اﻟﺴﺮﻭﺭ ﻋﻠﻰ ﻗﻠﺐ اﻟﻤﺴﻠﻢ ﻭﺇﻏﺎﺛﺔ اﻟﻠﻬﻔﺎﻥ ﻭﻛﺸﻒ اﻟﻀﺮ ﻭﺇﻋﺎﻧﺔ اﻟﻀﻌﻴﻒ ﺃﻓﻀﻞ ﻣﻦ ﻣﺎﺋﺔ ﺣﺠﺔ ﺑﻌﺪ ﺣﺠﺔ اﻹﺳﻼﻡ ﻗﻢ ﻓﺄﺧﺮﺟﻬﺎ ﻛﻤﺎ ﺃﻣﺮﻧﺎﻙ.
(إحياء علوم الدين :3/409 )

No comments:

Post a Comment