Tuesday 28 April 2020

ഓരോ വാതിൽപടിക്കലും രണ്ടു കൊടികൾ



അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു: മുത്ത്നബിﷺ പറയുന്നു :(വീട്ടിൽ നിന്ന്) പുറത്തിറങ്ങുന്ന ഏതൊരാളുടെ വാതിൽപടിക്കലും രണ്ടു കൊടികളുണ്ടാകും. ഒന്ന് മലക്കിന്റെ കയ്യിലും, മറ്റൊന്ന് പിശാചിന്റെ കയ്യിലും. അവൻ ഇറങ്ങുന്നത് അല്ലാഹു ഇഷ്ടപ്പെടുന്ന കാര്യത്തിലാണെങ്കിൽ മലക്കിന്റെ കൊടിയുമായി മലക്ക് അവനെ പിന്തുടരുന്നതാണ്. വീട്ടിലേക്ക് തിരിച്ച് മടങ്ങുന്നത് വരെ അവൻ മലക്കിന്റെ കൊടിക്കീഴിലായിരിക്കും. ഇനി അവൻ പുറത്തിറങ്ങിയത് അല്ലാഹുവിനെ കോപിപ്പിക്കുന്ന കാര്യത്തിലാണെങ്കിൽ ശൈത്വാൻ അവന്റെ കൊടിയുമായി അവനെ പിന്തുടരുന്നതാണ്. വീട്ടിലേക്ക് മടങ്ങുന്നത് വരെ അവൻ പിശാചിന്റെ കൊടിക്കീഴിലായിരിക്കും.   (മുസ്നദ് അഹമദ് :8286)


👉നന്മകളിലേക്ക്   പോകാനും തിരിച്ച് വരാനും നാം എടുത്ത് വെക്കുന്ന ഓരോ കാൽവെയ്പും നന്മ നിറഞ്ഞതും, തിന്മകളിലേക്കുള്ള ഓരോ കാൽവെയ്പും കുറ്റങ്ങൾ നിറഞ്ഞതുമാണ്.


ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ، ﻋَﻦِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻗَﺎﻝَ: " ﻣَﺎ ﻣِﻦْ ﺧَﺎﺭِﺝٍ ﻳَﺨْﺮُﺝُ - ﻳَﻌْﻨِﻲ ﻣِﻦْ ﺑَﻴْﺘِﻪِ - ﺇِﻻَّ ﺑِﺒَﺎﺑِﻪِ ﺭَاﻳَﺘَﺎﻥِ: ﺭَاﻳَﺔٌ ﺑِﻴَﺪِ ﻣَﻠَﻚٍ، ﻭَﺭَاﻳَﺔٌ ﺑِﻴَﺪِ ﺷَﻴْﻄَﺎﻥٍ، ﻓَﺈِﻥْ ﺧَﺮَﺝَ ﻟِﻤَﺎ ﻳُﺤِﺐُّ اﻟﻠﻪُ ﻋَﺰَّ ﻭَﺟَﻞَّ، اﺗَّﺒَﻌَﻪُ اﻟْﻤَﻠَﻚُ ﺑِﺮَاﻳَﺘِﻪِ، ﻓَﻠَﻢْ ﻳَﺰَﻝْ ﺗَﺤْﺖَ ﺭَاﻳَﺔِ اﻟْﻤَﻠَﻚِ ﺣَﺘَّﻰ ﻳَﺮْﺟِﻊَ ﺇِﻟَﻰ ﺑَﻴْﺘِﻪِ، ﻭَﺇِﻥْ ﺧَﺮَﺝَ ﻟِﻤَﺎ ﻳُﺴْﺨِﻂُ اﻟﻠﻪَ، اﺗَّﺒَﻌَﻪُ اﻟﺸَّﻴْﻄَﺎﻥُ ﺑِﺮَاﻳَﺘِﻪِ، ﻓَﻠَﻢْ ﻳَﺰَﻝْ ﺗَﺤْﺖَ ﺭَاﻳَﺔِ اﻟﺸَّﻴْﻄَﺎﻥِ، ﺣَﺘَّﻰ ﻳَﺮْﺟِﻊَ ﺇِﻟَﻰ ﺑَﻴْﺘِﻪِ "
(مسند أحمد:8286 )



മുഹമ്മദ് ശാഹിദ് സഖാഫി പഴശ്ശി

No comments:

Post a Comment