Tuesday 28 April 2020

യഥാർത്ഥ തവക്കുൽ




അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു:മുത്ത്നബിﷺ പറഞ്ഞു :

ബനൂ ഇസ്രാഈല്യരിൽ പെട്ട  ഒരാൾ  മറ്റൊരാളോട്  ആയിരം ദീനാർ  കടം  ചോദിച്ചു .  അപ്പോൾ  അദ്ധേഹം  സാക്ഷിയെ    കൊണ്ടുവരാൻ  പറഞ്ഞു. സാക്ഷിയായി  അല്ലാഹു  മതിയായവനാണ്    എന്ന്  കടം  ചോദിച്ചയാൾ  പറഞ്ഞു.  അപ്പോൾ  അദ്ധേഹം    കഫീലിനെ  (ഉത്തരവാദിത്വം  ഏറ്റെടു ക്കുന്നയാളെ )  കൊണ്ടു വരാൻ  പറഞ്ഞു. കഫീ ലായും    അല്ലാഹു  മതിയെന്ന്    കടം  ചോദിച്ചയാൾ  പറഞ്ഞു.

നീ  പറഞ്ഞത്  സത്യമാ ണെന്ന്    കടം  കൊടുക്കുന്ന  വ്യക്തിയും  പറഞ്ഞു.

അങ്ങിനെ  ഒരു  നിശ്ചിത  അവധിവെച്ച്  കടം  കൊടുത്തു . കടം  വാങ്ങിയ    വ്യക്തി   കടൽ  മാർഗ്ഗം    യാത്ര  പോയി.

തന്റെ  ആവിശ്യങ്ങൾ  നിർവ്വഹിച്ച  ശേഷം  പറഞ്ഞ  അവധിക്ക്  കടം  തിരിച്ചു  കൊടുക്കാൻ    (യാത്രക്ക്  വേണ്ടി  ) കപ്പൽ  തേടി  കടൽ  തീരത്തെത്തി .  പക്ഷേ  തിരിച്ച്  പോവാൻ  വാഹനം  കിട്ടിയില്ല.

അപ്പോൾ  അദ്ദേഹം  ഒരു  മരപ്പലകയെടുത്ത്    തുളച്ച്    അതിൽ  ആയിരം ദീനാർ  വെച്ചു  . കൂടെ  ഒരു  കത്തും    തന്റെ  കൂട്ടുകാരന്  വേണ്ടി  അതിൽ  വെച്ചു  . ശേഷം  ദ്വാരം  ഭദ്രമായി  അടച്ചു.

എന്നിട്ട്  ആ മരപ്പലകയുമായി    കടലിലെത്തി. ശേഷം    ഇങ്ങനെ  പ്രാർത്ഥിച്ചു:


    "അല്ലാഹുവേ, ഞാൻ  ആയിരം  ദീനാർ  കടം  വാങ്ങിയതായി  നിനക്കറിയാം. അദ്ദേഹം    കഫീലിനെയും  സാക്ഷിയെയും     ആവിശ്യപ്പെട്ടപ്പോൾ      ഞാൻ "കഫീലായും ,  സാക്ഷിയായും അല്ലാഹു മതിയായവനാണ്" എന്നാണ് പറഞ്ഞത്. അദ്ദേഹം    നിന്നെ  കൊണ്ട്  ( അല്ലാഹുവിനെ കൊണ്ട്  )  തൃപ്തിപ്പെടു കയും  ചെയ്തു  .  ഇപ്പോൾ    പണം  അദ്ദേഹത്തിന്  എത്തിച്ച്    കൊടുക്കാൻ  ഞാൻ  വാഹനം  അന്വേക്ഷിച്ചു  .  പക്ഷേ  എനിക്ക്    കഴിഞ്ഞില്ല . (വാഹനം  ഒന്നും  കിട്ടിയില്ല )

അല്ലാഹുവേ  അത്  ഞാൻ  നിന്നെ  ഏൽപ്പിക്കുന്നു   എന്നിട്ടദ്ദേഹം  ആ  മരപ്പലക  കടലിലേക്കെറിഞ്ഞു. അത്  കടലിലേക്ക്    പ്രവേശിച്ചു . അദ്ദേഹം  കടൽക്കര  വിട്ട്  പോയി  .    അപ്പോളും തന്റെ  നാട്ടിലേക്ക്    തിരിച്ചു പോവാനുള്ള  വാഹനം  അന്വേക്ഷിക്കുക  തന്നെ യായിരുന്നു  അദ്ദേഹം.

കടം  കൊടുത്ത  വ്യക്തി      കടലിന്റെ  മറുകരയിൽ    തന്റെ  പണവുമായി    വല്ല  വാഹനവും  വരുമെന്ന  പ്രതീക്ഷയിൽ  ഇരിക്കുകയായിരുന്നു.  അപ്പോഴതാ  കടലിലൂടെ  ഒരു  മരപ്പലക  വരുന്നു . അദ്ദേഹം  വിറക്  എന്ന  നിലക്ക്  ആ  മരത്തടി    (വീട്ടിലേക്ക്  )  കൊണ്ടുപോയി  .  അത്  വെട്ടി  പൊളിച്ചപ്പോൾ ആയിരം  ദീനാറും  ഒരു  കത്തും  അതിൽ  നിന്ന്  കിട്ടി.  കുറച്ചു കഴിഞ്ഞപ്പോൾ കടം  വാങ്ങിയ  വ്യക്തി  അവിടെ  എത്തുകയും  ചെയ്തു.

അദ്ദേഹം  പറഞ്ഞു:    "അല്ലാഹു വണെ  സത്യം  "താങ്കളുടെ    പണവുമായി  ഇവിടേക്ക്    വരാൻ   ഞാൻ  ഒരു  വാഹനം  കുറേ  അന്വേക്ഷിച്ചു  . വാഹനം  കിട്ടിയില്ല .  അങ്ങിനെയാണ്  ഇപ്പോൾ  ഞാൻ  എത്തിയത്.

കടം  കൊടുത്ത  വ്യക്തി  ചോദിച്ചു  .

താങ്കൾ  എനിക്ക്  വല്ലതും  അയച്ചിറ്റുണ്ടോ  ?

വാങ്ങിയ  വ്യക്തി  :  ഞാൻ  പറഞ്ഞല്ലോ    എനിക്ക്  വരാൻ  വാഹനമൊന്നും    കിട്ടിയില്ലയെന്ന് !

കടം  കൊടുത്ത  വ്യക്തി :
മരത്തടിയിൽ  താങ്കൾ  അയച്ച  പണം  അല്ലാഹു  എത്തിച്ചു  തന്നിട്ടുണ്ട് .

അങ്ങിനെ  സന്തോഷ ത്തോടെ  ആയിരം ദീനാറും  കൊണ്ടദ്ദേഹം  മടങ്ങി .

( ബുഖാരി റഹ്  2291)

- ﻗَﺎﻝَ ﺃَﺑُﻮ ﻋَﺒْﺪِ اﻟﻠَّﻪِ: ﻭَﻗَﺎﻝَ اﻟﻠَّﻴْﺚُ: ﺣَﺪَّﺛَﻨِﻲ ﺟَﻌْﻔَﺮُ ﺑْﻦُ ﺭَﺑِﻴﻌَﺔَ، ﻋَﻦْ ﻋَﺒْﺪِ اﻟﺮَّﺣْﻤَﻦِ ﺑْﻦِ ﻫُﺮْﻣُﺰَ، ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ، ﻋَﻦْ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " ﺃَﻧَّﻪُ ﺫَﻛَﺮَ ﺭَﺟُﻼً ﻣِﻦْ ﺑَﻨِﻲ ﺇِﺳْﺮَاﺋِﻴﻞَ، ﺳَﺄَﻝَ ﺑَﻌْﺾَ ﺑَﻨِﻲ ﺇِﺳْﺮَاﺋِﻴﻞَ ﺃَﻥْ ﻳُﺴْﻠِﻔَﻪُ ﺃَﻟْﻒَ ﺩِﻳﻨَﺎﺭٍ، ﻓَﻘَﺎﻝَ: اﺋْﺘِﻨِﻲ ﺑِﺎﻟﺸُّﻬَﺪَاءِ ﺃُﺷْﻬِﺪُﻫُﻢْ، ﻓَﻘَﺎﻝَ: ﻛَﻔَﻰ ﺑِﺎﻟﻠَّﻪِ ﺷَﻬِﻴﺪًا، ﻗَﺎﻝَ: ﻓَﺄْﺗِﻨِﻲ ﺑِﺎﻟﻜَﻔِﻴﻞِ، ﻗَﺎﻝَ: ﻛَﻔَﻰ ﺑِﺎﻟﻠَّﻪِ ﻛَﻔِﻴﻼً، ﻗَﺎﻝَ: ﺻَﺪَﻗْﺖَ، ﻓَﺪَﻓَﻌَﻬَﺎ ﺇِﻟَﻴْﻪِ ﺇِﻟَﻰ ﺃَﺟَﻞٍ ﻣُﺴَﻤًّﻰ، ﻓَﺨَﺮَﺝَ ﻓِﻲ اﻟﺒَﺤْﺮِ ﻓَﻘَﻀَﻰ ﺣَﺎﺟَﺘَﻪُ، ﺛُﻢَّ اﻟﺘَﻤَﺲَ ﻣَﺮْﻛَﺒًﺎ ﻳَﺮْﻛَﺒُﻬَﺎ ﻳَﻘْﺪَﻡُ ﻋَﻠَﻴْﻪِ ﻟِﻷَْﺟَﻞِ اﻟَّﺬِﻱ ﺃَﺟَّﻠَﻪُ، ﻓَﻠَﻢْ ﻳَﺠِﺪْ ﻣَﺮْﻛَﺒًﺎ، ﻓَﺄَﺧَﺬَ ﺧَﺸَﺒَﺔً ﻓَﻨَﻘَﺮَﻫَﺎ، ﻓَﺄَﺩْﺧَﻞَ ﻓِﻴﻬَﺎ ﺃَﻟْﻒَ ﺩِﻳﻨَﺎﺭٍ ﻭَﺻَﺤِﻴﻔَﺔً ﻣِﻨْﻪُ ﺇِﻟَﻰ ﺻَﺎﺣِﺒِﻪِ، ﺛُﻢَّ ﺯَﺟَّﺞَ ﻣَﻮْﺿِﻌَﻬَﺎ، ﺛُﻢَّ ﺃَﺗَﻰ ﺑِﻬَﺎ ﺇِﻟَﻰ اﻟﺒَﺤْﺮِ، ﻓَﻘَﺎﻝَ: اﻟﻠَّﻬُﻢَّ ﺇِﻧَّﻚَ ﺗَﻌْﻠَﻢُ ﺃَﻧِّﻲ ﻛُﻨْﺖُ ﺗَﺴَﻠَّﻔْﺖُ ﻓُﻼَﻧًﺎ ﺃَﻟْﻒَ ﺩِﻳﻨَﺎﺭٍ، ﻓَﺴَﺄَﻟَﻨِﻲ ﻛَﻔِﻴﻼَ، ﻓَﻘُﻠْﺖُ: ﻛَﻔَﻰ ﺑِﺎﻟﻠَّﻪِ ﻛَﻔِﻴﻼً، ﻓَﺮَﺿِﻲَ ﺑِﻚَ، ﻭَﺳَﺄَﻟَﻨِﻲ ﺷَﻬِﻴﺪًا، ﻓَﻘُﻠْﺖُ: ﻛَﻔَﻰ ﺑِﺎﻟﻠَّﻪِ ﺷَﻬِﻴﺪًا، ﻓَﺮَﺿِﻲَ ﺑِﻚَ، ﻭَﺃَﻧِّﻲ ﺟَﻬَﺪْﺕُ ﺃَﻥْ ﺃَﺟِﺪَ ﻣَﺮْﻛَﺒًﺎ ﺃَﺑْﻌَﺚُ ﺇِﻟَﻴْﻪِ اﻟَّﺬِﻱ ﻟَﻪُ ﻓَﻠَﻢْ ﺃَﻗْﺪِﺭْ، ﻭَﺇِﻧِّﻲ ﺃَﺳْﺘَﻮْﺩِﻋُﻜَﻬَﺎ، ﻓَﺮَﻣَﻰ ﺑِﻬَﺎ ﻓِﻲ اﻟﺒَﺤْﺮِ ﺣَﺘَّﻰ ﻭَﻟَﺠَﺖْ ﻓِﻴﻪِ، ﺛُﻢَّ اﻧْﺼَﺮَﻑَ ﻭَﻫُﻮَ ﻓِﻲ ﺫَﻟِﻚَ ﻳَﻠْﺘَﻤِﺲُ ﻣَﺮْﻛَﺒًﺎ ﻳَﺨْﺮُﺝُ ﺇِﻟَﻰ ﺑَﻠَﺪِﻩِ، ﻓَﺨَﺮَﺝَ اﻟﺮَّﺟُﻞُ اﻟَّﺬِﻱ ﻛَﺎﻥَ ﺃَﺳْﻠَﻔَﻪُ، ﻳَﻨْﻈُﺮُ ﻟَﻌَﻞَّ ﻣَﺮْﻛَﺒًﺎ ﻗَﺪْ ﺟَﺎءَ ﺑِﻤَﺎﻟِﻪِ، ﻓَﺈِﺫَا ﺑِﺎﻟﺨَﺸَﺒَﺔِ اﻟَّﺘِﻲ ﻓِﻴﻬَﺎ اﻟﻤَﺎﻝُ، ﻓَﺄَﺧَﺬَﻫَﺎ ﻷَِﻫْﻠِﻪِ ﺣَﻄَﺒًﺎ، ﻓَﻠَﻤَّﺎ ﻧَﺸَﺮَﻫَﺎ ﻭَﺟَﺪَ اﻟﻤَﺎﻝَ ﻭَاﻟﺼَّﺤِﻴﻔَﺔَ، ﺛُﻢَّ ﻗَﺪِﻡَ اﻟَّﺬِﻱ ﻛَﺎﻥَ ﺃَﺳْﻠَﻔَﻪُ، ﻓَﺄَﺗَﻰ ﺑِﺎﻷَﻟْﻒِ ﺩِﻳﻨَﺎﺭٍ، ﻓَﻘَﺎﻝَ: ﻭَاﻟﻠَّﻪِ ﻣَﺎ ﺯِﻟْﺖُ ﺟَﺎﻫِﺪًا ﻓِﻲ ﻃَﻠَﺐِ ﻣَﺮْﻛَﺐٍ ﻵِﺗِﻴَﻚَ ﺑِﻤَﺎﻟِﻚَ، ﻓَﻤَﺎ ﻭَﺟَﺪْﺕُ ﻣَﺮْﻛَﺒًﺎ ﻗَﺒْﻞَ اﻟَّﺬِﻱ ﺃَﺗَﻴْﺖُ ﻓِﻴﻪِ، ﻗَﺎﻝَ: ﻫَﻞْ ﻛُﻨْﺖَ ﺑَﻌَﺜْﺖَ ﺇِﻟَﻲَّ ﺑِﺸَﻲْءٍ؟ ﻗَﺎﻝَ: ﺃُﺧْﺒِﺮُﻙَ ﺃَﻧِّﻲ ﻟَﻢْ ﺃَﺟِﺪْ ﻣَﺮْﻛَﺒًﺎ ﻗَﺒْﻞَ اﻟَّﺬِﻱ ﺟِﺌْﺖُ ﻓِﻴﻪِ، ﻗَﺎﻝَ: ﻓَﺈِﻥَّ اﻟﻠَّﻪَ ﻗَﺪْ ﺃَﺩَّﻯ ﻋَﻨْﻚَ اﻟَّﺬِﻱ ﺑَﻌَﺜْﺖَ ﻓِﻲ اﻟﺨَﺸَﺒَﺔِ، ﻓَﺎﻧْﺼَﺮِﻑْ ﺑِﺎﻷَﻟْﻒِ اﻟﺪِّﻳﻨَﺎﺭِ ﺭَاﺷِﺪًا "
(صحيح البخاري:2291 )



മുഹമ്മദ് ശാഹിദ് സഖാഫി പഴശ്ശി

No comments:

Post a Comment