Thursday 16 April 2020

പ്രശംസ നന്നല്ല



ഇമാം നവവി (റ) പറയുന്നു:മറ്റുള്ളവരെ പ്രശംസിക്കൽ അനുവദനീയമാണെന്ന് അറിയിക്കുന്ന ഹദീസുകളുമുണ്ട്. പ്രശംസിക്കാൻ പാടില്ലെന്ന് അറിയിക്കുന്ന ഹദീസുകളുമുണ്ട്. ഇവകൾക്കിടയിൽ യോജിപ്പിക്കേണ്ടത് എങ്ങനെയാണെന്ന് മഹാന്മാർ പറയുന്നു :

"പ്രശംസിക്കപ്പെടുന്നവൻ അവനെ പുകൾത്തിപ്പറയുന്നത് മൂലം കുഴപ്പത്തിലാവുകയോ, വഞ്ചിതനാവുകയോ അവന്റെ മനസ്സ് അവനെ കളിപ്പാവയാക്കുകയോ ചെയ്യാത്തവിധം അവൻ പരിപൂർണമായ ഈമാനും ദൃഢവിശ്വാസവും ആത്മപരിശീലനവും സമ്പൂർണമായ ആത്മജ്ഞാനവും ഉള്ളവനാണെങ്കിൽ അവനെ പ്രശംസിക്കുന്നത്  ഹറാമല്ല, കറാഹത്തുമില്ല.

ഈ പറഞ്ഞ ദോഷവശങ്ങളിൽ നിന്ന് വല്ലതും അവനെക്കുറിച്ച് ആശങ്കിക്കാവുന്ന അവസ്ഥയിലാണെങ്കിൽ അവനെ മുഖപ്രശംസ നടത്തുന്നത് അനഭികാമ്യമാണ്. കഠിനമായ കറാഹത്താണ്. പ്രശംസിക്കുന്നത് അനുകൂലമായ തെളിവുകളെല്ലാം ഒന്നാമിനത്തിനുള്ളതാണ്. പ്രതികൂല തെളിവുകളെല്ലാം രണ്ടാമിനത്തിനുള്ളതും. (രിയാളുസ്സ്വാലിഹീൻ:496)


ﻗﺎﻝ اﻟﻌﻠﻤﺎء: ﻭﻃﺮﻳﻖ اﻟﺠﻤﻊ ﺑﻴﻦ اﻷﺣﺎﺩﻳﺚ ﺃﻥ ﻳﻘﺎﻝ: ﺇﻥ ﻛﺎﻥ اﻟﻤﻤﺪﻭﺡ ﻋﻨﺪﻩ ﻛﻤﺎﻝ ﺇﻳﻤﺎﻥ ﻭﻳﻘﻴﻦ، ﻭﺭﻳﺎﺿﺔ ﻧﻔﺲ، ﻭﻣﻌﺮﻓﺔ ﺗﺎﻣﺔ ﺑﺤﻴﺚ ﻻ ﻳﻔﺘﺘﻦ، ﻭﻻ ﻳﻐﺘﺮ ﺑﺬﻟﻚ، ﻭﻻ ﺗﻠﻌﺐ ﺑﻪ ﻧﻔﺴﻪ، ﻓﻠﻴﺲ ﺑﺤﺮاﻡ ﻭﻻ ﻣﻜﺮﻭﻩ، ﻭﺇﻥ ﺧﻴﻒ ﻋﻠﻴﻪ ﺷﻲء ﻣﻦ ﻫﺬﻩ اﻷﻣﻮﺭ، ﻛﺮﻩ ﻣﺪﺣﻪ ﻓﻲ ﻭﺟﻬﻪ ﻛﺮاﻫﺔ ﺷﺪﻳﺪﺓ، ﻭﻋﻠﻰ ﻫﺬا اﻟﺘﻔﺼﻴﻞ ﺗﻨﺰﻝ اﻷﺣﺎﺩﻳﺚ اﻟﻤﺨﺘﻠﻔﺔ ﻓﻲ ﺫﻟﻚ.
(رياض الصالحين:٤٩٦ )

No comments:

Post a Comment