Thursday 16 April 2020

ഗർഭം മുതലെ ശ്രദ്ധിക്കണം



അബൂയസീദുൽ ബിസ്ത്വാമി (റ) വർഷങ്ങളായി ഇബാദത്തിൽ മുഴുകുന്ന മഹാനാനെങ്കിലും ഇബാദത്തിൽ ഒരു രുചിയോ സുഖമോ മഹാന് അനുഭവപ്പെട്ടിരുന്നില്ല. ഒരുദിവസം ഉമ്മയുടെ സമീപം ചെന്ന് മഹാൻ ചോദിച്ചു: "ഉമ്മാ!  ആരാധനകളിൽ ഒരു രസമോ രുചിയോ ഞാൻ എത്തിക്കുന്നില്ല. ഞാൻ അങ്ങയുടെ വയറ്റിലായിരിക്കയോ മുലപ്പാൽ കുടിക്കുന്ന പ്രായത്തിലോ വല്ല ഹറാമായ ഭക്ഷണവും അങ്ങ് ഭക്ഷിച്ചതായി ഓർക്കുന്നുണ്ടോ..?

മാതാവ് അൽപസമയത്തെ ആലോചനക്ക് ശേഷം പറഞ്ഞു:"മോനെ! നീ എന്റെ വയറ്റിലായിരിക്കെ ഒരു ദിവസം ഒരു പാത്രത്തിൽ പാലടക്കട്ടി വെച്ചിട്ടുള്ളത് എന്റെ ദൃഷ്ടിയിൽ പെട്ടു. എനിക്ക് അത് ഭക്ഷിക്കണമെന്ന്  ആഗ്രഹം വന്നു. ഉടമസ്ഥന്റെ സമ്മതമില്ലാതെ അൽപ്പം ഞാൻ അതിൽനിന്ന് ഭക്ഷിച്ചു.

 ഇത്കേട്ട മഹാനവർകൾ ഉമ്മയോട് പറഞ്ഞു: ഉമ്മ അതിന്റെ ഉടമസ്ഥന്റെ അരികിൽ ചെന്ന് പൊരുത്തപ്പെടിയിക്കണം.

 മാതാവ് ഉടനെ ഉടമസ്ഥന്റെ അരികിൽ ചെന്ന് പൊരുത്തപ്പെട്ട് തരാൻ ആവശ്യപ്പെട്ടു. ഉടമസ്ഥൻ പൊരുത്തപ്പെട്ട് കൊടുത്തു. അതിന്ന് ശേഷമാണ് മഹാനവർകൾ ഇബാദത്തിൽ മാധുര്യം എത്തിച്ചത്. (കിതാബു ന്നവാദിർ:42)


ഗർഭിണിയുടെ ആഹാരത്തിൽ നിന്നാണ് ശിശുവിന് ഊർജ്ജം ലഭിക്കുന്നത്. അതിനാൽ പിറക്കുന്ന കുഞ്ഞ് നല്ലവനാകണമെങ്കിൽ ഗർഭിണി തിന്നുന്നത് ഹലാലാകണം. ഹറാമോ, ഹലാലോ എന്ന് സംശയമുള്ളതും ഒഴിവാക്കുന്നതാണ് ഉചിതം.

നബിﷺപറയുന്നു: "ഹറാം തിന്ന് വളർന്ന തടി നരകവുമായിട്ടാണ് കൂടുതൽ ഇണങ്ങുക" (ഹദീസ് )


حكى عن أبى يزيد البسطامى رحمه الله أنه عبد الله سنين كثيرة، فلم يجد للعبادة طعما ولا لذة فدخل على امه وقال لها اماه إنى لا اجد للعبادة ولا للطاعة حلاوة ابدا فانظرى هل تناولت شيئا من الطعام الحرام حيث كنت فى بطنك او حين رضاعتى فتفكرت طويلا ثم قالت له يا بنى لما كنت فى بطنى صعدت فوق سطح فرأيت اجانة فيها اقط فاشتهيته فاكلت منه مقدار أنملة  بغير اذن صاحبه فقال ابو يزيد رحه الله: ما هو الا هذا فاذهبى الى صاحبه واخبريه بذلك فذهبت اليه واخبرته بذلك فقال لها انت فى حل منه فاخبرت ابنها بذلك فعندها ذاق حلاوة الطاعة
(كتاب النوادر:٤٢ )

    

No comments:

Post a Comment