Tuesday 28 April 2020

അയൽവാസിയോടുള്ള കടപ്പാടുകൾ



ബഹ്സുബ്നു ഹകീം(റ)തന്റെ പിതാവ് വഴി പിതാമഹനിൽ നിന്നുദ്ധരിക്കുന്നു. അദ്ദേഹം പറയുന്നു: അയൽവാസിയോടുള്ള എന്റെ കടപ്പാട് എന്തൊക്കെയാണെന്ന് അല്ലാഹുവിന്റെ തിരുദൂതരോട് ഞാൻ ചോദിച്ചു: അപ്പോൾ അവിടുന്ന് പറഞ്ഞു: "അയൽവാസിക്ക് രോഗമായാൽ സന്ദർശിക്കുക, അവൻ മരിച്ചാൽ മയ്യിത്ത് പരിപാലനത്തിൽ സജീവമാകുക, നിന്നോട് കടം ചോദിച്ചാൽ കൊടുക്കുക, അവന്ന് വസ്ത്രമില്ലെങ്കിൽ വസ്ത്രം നൽകുക, അവന് വല്ല നന്മയും ലഭിച്ചാൽ സന്തോഷം അറിയിക്കുക, അവനു വല്ല വിപത്തും സംഭവിച്ചാൽ സമാശ്വസിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ നിർവഹിക്കലും (അവരുടെ വീടിന്റെ)  വായുസഞ്ചാരം തടയുന്ന രൂപത്തിൽ നിന്റെ വീട് ഉയർത്താതിരിക്കലും നിന്റെ ചട്ടിയുടെ വാസനകൊണ്ട് (നീ അതിൽ നിന്ന് അവന് കോരി കൊടുക്കുന്നില്ലെങ്കിൽ) അവനെ ബുദ്ധിമുട്ടിക്കാതിരിക്കലുമാണ്.  (മുഅ്‌ജമുൽ കബീർ, ശുഅബുൽ ഈമാൻ)


ﻋﻦ ﺑﻬﺰ ﺑﻦ ﺣﻜﻴﻢ، ﻋﻦ ﺃﺑﻴﻪ، ﻋﻦ ﺟﺪﻩ، ﻗﺎﻝ: ﻗﻠﺖ: ﻳﺎ ﺭﺳﻮﻝ اﻟﻠﻪ §ﻣﺎ ﺣﻖ ﺟﺎﺭﻱ ﻋﻠﻲ؟، ﻗﺎﻝ: «ﺇﻥ ﻣﺮﺽ ﻋﺪﺗﻪ، ﻭﺇﻥ ﻣﺎﺕ ﺷﻴﻌﺘﻪ، ﻭﺇﻥ اﺳﺘﻘﺮﺿﻚ ﺃﻗﺮﺿﺘﻪ، ﻭﺇﻥ ﺃﻋﻮﺯ ﺳﺘﺮﺗﻪ، ﻭﺇﻥ ﺃﺻﺎﺑﻪ ﺧﻴﺮ ﻫﻨﺄﺗﻪ، ﻭﺇﻥ ﺃﺻﺎﺑﺘﻪ ﻣﺼﻴﺒﺔ ﻋﺰﻳﺘﻪ، ﻭﻻ ﺗﺮﻓﻊ ﺑﻨﺎءﻙ ﻓﻮﻕ ﺑﻨﺎﺋﻪ ﻓﺘﺴﺪ ﻋﻠﻴﻪ اﻟﺮﻳﺢ، ﻭﻻ ﺗﺆﺫﻩ ﺑﺮﻳﺢ ﻗﺪﺭﻙ ﺇﻻ ﺃﻥ ﺗﻐﺮﻑ ﻟﻪ ﻣﻨﻬﺎ
(المعجم الكبير:١٠١٤)

No comments:

Post a Comment