Thursday 16 April 2020

വീട്ടിൽ നിന്നും പുറപ്പെടുമ്പോഴുള്ള ദിക്കിർ



അനസ്(റ) നിവേദനം ചെയ്യുന്നു:നബിﷺപറഞ്ഞു: “ഒരാള്‍ തന്‍റെ വീട്ടില്‍ നിന്ന്  പുറപ്പെടുമ്പോൾ

بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ وَلاَ حَوْلَ وَلاَ قُوَّةَ إِلاّ بِاللهِ

എന്ന ദിക്ർ ചൊല്ലിയാൽ  അയാളോട് (ഒരു മലക്ക്) വിളിച്ച് പറയും:"നീ നേരായ മാർഗത്തിലാക്കപ്പെട്ടിരിക്കുന്നു."

"നീ മതിയാക്കപ്പെട്ടിരിക്കുന്നു."

(നിന്റെ മനപ്രയാസങ്ങൾ നീക്കാൻ അല്ലാഹു ﷻ മതിയാകുന്നവനാണ്.)
"നീ(അല്ലാഹുﷻവിന്റെ)  സംരക്ഷണത്തിലായി."

പിശാചുക്കള്‍ അയാളിൽ നിന്നും ദൂരെയാകുന്നതാണ്.

ശേഷം മറ്റു പിശാചുക്കൾ ആ പിശാചിനോട്  പറയും : ‘ഒരാള്‍ അല്ലാഹുﷻവിന്‍റെ നേര്‍മാര്‍ഗ്ഗത്തിലാവുകയും, അല്ലാഹുﷻ അവൻക്ക് മതിയാകുന്നവനും, അവൻ  അല്ലാഹുﷻവിന്‍റെ സംരക്ഷണത്തിലുമായാൽ നിനക്കെന്തു ചെയ്യാനാകും?”(ഒന്നും ചെയ്യാൻ ആവില്ല) (അബൂദാവൂദ്:5095)


ﻋَﻦْ ﺃَﻧَﺲِ ﺑْﻦِ ﻣَﺎﻟِﻚٍ، ﺃَﻥَّ اﻟﻨَّﺒِﻲَّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻗَﺎﻝَ: " ﺇِﺫَا ﺧَﺮَﺝَ اﻟﺮَّﺟُﻞُ ﻣِﻦْ ﺑَﻴْﺘِﻪِ ﻓَﻘَﺎﻝَ ﺑِﺴْﻢِ اﻟﻠَّﻪِ ﺗَﻮَﻛَّﻠْﺖُ ﻋَﻠَﻰ اﻟﻠَّﻪِ، ﻻَ ﺣَﻮْﻝَ ﻭَﻻَ ﻗُﻮَّﺓَ ﺇِﻻَّ ﺑِﺎﻟﻠَّﻪِ، ﻗَﺎﻝَ: ﻳُﻘَﺎﻝُ ﺣِﻴﻨَﺌِﺬٍ: ﻫُﺪِﻳﺖَ، ﻭَﻛُﻔِﻴﺖَ، ﻭَﻭُﻗِﻴﺖَ، ﻓَﺘَﺘَﻨَﺤَّﻰ ﻟَﻪُ اﻟﺸَّﻴَﺎﻃِﻴﻦُ، ﻓَﻴَﻘُﻮﻝُ ﻟَﻪُ ﺷَﻴْﻄَﺎﻥٌ ﺁﺧَﺮُ: ﻛَﻴْﻒَ ﻟَﻚَ ﺑِﺮَﺟُﻞٍ ﻗَﺪْ ﻫُﺪِﻱَ ﻭَﻛُﻔِﻲَ ﻭَﻭُﻗِﻲَ؟ "
(سنن أبي داود :٥٠٩٥ )
      

No comments:

Post a Comment