Tuesday 21 April 2020

റുകൂഇലേയും സുജൂദിലേയും ദിക്റുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറിച്ചൊല്ലിയാല്‍ എന്ത് ചെയ്യണം?



നിസ്കാരത്തില്‍ എവിടെ തസ്‍ബീഹ് ചൊല്ലിയാലും നിസ്കാരം ബാത്വിലാവില്ല. എന്നതിനാല്‍ റുകൂഇലെ ദിക്റ് സുജൂദിലും സുജൂദിലെ ദിക്റ് റുകൂഇലും ചൊല്ലിയാലും മനപൂര്‍വ്വമാണെങ്കിലും നിസ്കാരം ബാത്വിലാവുകയില്ല. എന്നാല്‍ മനപൂര്‍വ്വം സുജൂദിലെ ദിക്റ് സൂജൂദിലെ ദിക്റാണെന്ന ഉദ്ദേശത്തോടെ തന്നെ റുകൂഇല്‍ ചൊല്ലിയാല്‍ സഹ്‍വിന്റെ സുജൂദ് സുന്നതാണെന്ന് ഇമാം ഇബ്നു ഹജര്‍ (റ) പറഞ്ഞിരിക്കുന്നു. സൂജൂദിലെ ദിക്റാണെന്ന ഉദ്ദേശ്യമില്ലെങ്കില്‍ സഹ്‍വിന്റെ സുജൂദ് സുന്നതില്ല. എന്നത് പോലെത്തന്നെ ഓരോ റുക്നിലേയും ദിക്റ് ആ റുക്നിലെ ദിക്റ് എന്ന ഉദ്ദേശത്തോടെ മറ്റു റുക്നുകളില്‍ ചൊല്ലിയാല്‍ സഹ്‍വിന്റെ സുജൂദ് സുന്നതാണ്. അപ്പോള്‍ മറന്ന് മാറിപ്പായാലോ അല്ലെങ്കില്‍ റുകൂഇലെ ദിക്റാണെന്ന് കരുതി സുജൂദിലെ ദിക്റ് റുകൂഇല്‍ ചൊല്ലിയാലോ നിസ്കാരം ബാത്വിലാവുകയില്ല, സഹ്‍വിന്റെ സുജൂദും സുന്നതില്ല. 

No comments:

Post a Comment