Monday 27 April 2020

വഞ്ചിക്കപ്പെട്ടവൻ



ആരെങ്കിലും ഇന്നലെ , അല്ലെങ്കിൽ ഈ ആഴ്ച , അല്ലെങ്കിൽ ഇന്ന് എങ്ങനെ ഉണ്ടായിരുന്നു കൂട്ടുകാരാ എന്ന് ചോദിച്ചാൽ നമ്മുടെയൊക്കെ മറുപടി . ഓ എന്ത് പറയാനാ എല്ലാ ദിവസവും ഒരു പോലെ തന്നാ .

ഇബ്രാഹിമിബ്നു അദ്ഹം  (റ) പറയുന്നു: ഹസനുൽ ബസ്വരി(റ) ഒരിക്കൽ മുത്ത്നബിﷺയെ സ്വപ്നം കണ്ടു. മഹാനവർകൾ നബിﷺയോട് ഉപദേശം തേടിയപ്പോൾ അവിടുന്നു പറഞ്ഞു: ഒരാളുടെ രണ്ട് ദിവസങ്ങൾ തുല്യമായാൽ അവൻ വഞ്ചിക്കപ്പെട്ടവനാണ്. ഒരാളുടെ നാളെത്തെ ദിവസം ഇന്നത്തെ ദിവസത്തേക്കാൾ  മോശമായാൽ അവൻ ശപിക്കപ്പെട്ടവനാണ്. ഒരാൾ തന്റെ ന്യൂനതകൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ അവൻ പോരായ്മയിലാണ്. ഒരാൾക്കു പോരായ്മകളുണ്ടെങ്കിൽ മരണമാണ് അവനു നല്ലത്.
(ഹിൽയതുൽ ഔലിയാഅ്‌:8/35)

ﺃَﺧْﺒَﺮَﻧِﻲ ﺟَﻌْﻔَﺮُ ﺑْﻦُ ﻣُﺤَﻤَّﺪِ ﺑْﻦِ ﻧُﺼَﻴْﺮٍ , ﻭَﺣَﺪَّﺛَﻨِﻲ ﻋَﻨْﻪُ، ﻋُﻤَﺮُ ﺑْﻦُ ﺃَﺣْﻤَﺪَ ﺑْﻦِ ﺷَﺎﻫِﻴﻦٍ ﺛﻨﺎ ﺇِﺑْﺮَاﻫِﻴﻢُ ﺑْﻦُ ﻧَﺼَّﺎﺭٍ، ﺣَﺪَّﺛَﻨِﻲ ﺇِﺑْﺮَاﻫِﻴﻢُ ﺑْﻦُ ﺑَﺸَّﺎﺭٍ , ﻗَﺎﻝَ: ﺳَﻤِﻌْﺖُ ﺇِﺑْﺮَاﻫِﻴﻢَ ﺑْﻦَ ﺃَﺩْﻫَﻢَ , ﻳَﻘُﻮﻝُ: ﺑَﻠَﻐَﻨِﻲ ﺃَﻥَّ اﻟْﺤَﺴَﻦَ اﻟْﺒَﺼْﺮِﻱَّ، ﺭَﺃَﻯ اﻟﻨَّﺒِﻲَّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻓِﻲ ﻣَﻨَﺎﻣِﻪِ ﻓَﻘَﺎﻝَ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ ﻋِﻈْﻨِﻲ ﻗَﺎﻝَ: *«ﻣَﻦِ اﺳْﺘَﻮَﻯ ﻳَﻮْﻣَﺎﻩُ ﻓَﻬُﻮَ ﻣَﻐْﺒُﻮﻥٌ ﻭَﻣَﻦْ ﻛَﺎﻥَ ﻏَﺪُﻩُ ﺷَﺮًّا ﻣِﻦْ ﻳَﻮْﻣِﻪِ ﻓَﻬُﻮَ ﻣَﻠْﻌُﻮﻥٌ ﻭَﻣَﻦْ ﻟَﻢْ ﻳَﺘَﻌَﺎﻫَﺪِ اﻟﻨُّﻘْﺼَﺎﻥَ ﻣِﻦْ ﻧَﻔْﺴِﻪِ ﻓَﻬُﻮَ ﻓِﻲ ﻧُﻘْﺼَﺎﻥٍ ﻭَﻣَﻦْ ﻛَﺎﻥَ ﻓِﻲ ﻧُﻘْﺼَﺎﻥٍ ﻓَﺎﻟْﻤَﻮْﺕُ ﺧَﻴْﺮٌ ﻟَﻪُ»*
(حلية الأولياء :8/35 )


മുഹമ്മദ് ശാഹിദ് സഖാഫി പഴശ്ശി

No comments:

Post a Comment