Monday 27 April 2020

മാതാപിതാക്കളിലേക്ക് തുറിച്ച് നോക്കൽ



മുഹമ്മദിബ്നു സീരീൻ (റ) പറയുന്നു : ഒരാൾ തന്റെ പിതാവിന്റെ മുമ്പിൽ  നടന്നാൽ (വഴിയിലെ തടസങ്ങൾ നീക്കാൻ വേണ്ടിയല്ലാതെ) അവൻ പിതാവിനെ ബുദ്ധിമുട്ടിച്ചിരിക്കുന്നു. പിതാവിന്റെ പേര് വിളിച്ചാലും അവൻ പിതാവിനെ ബുദ്ധിമുട്ടിച്ചിരിക്കുന്നു, യാ അബതി, (പിതാവേ)എന്ന് വിളിച്ചാലൊഴിച്ച്.

മുജാഹിദ് (റ) പറയുന്നു: മാതാപിതാക്കൾ അടിച്ചാൽ തടയാൻ പാടുള്ളതല്ല.

മാതാപിതാക്കളിലേക്ക് *തുറിച്ചു നോക്കിയാൽ* അവൻ അവർക്ക് ഗുണം ചെയ്തവനാകില്ല.  (ബിർറുൽ വാലിദൈൻ:08)


ﻭﻋﻦ ﻣﺤﻤﺪ ﺑﻦ ﺳﻴﺮﻳﻦ، ﻗﺎﻝ: (ﻣﻦ ﻣﺸﻰ ﺑﻴﻦ ﻳﺪﻱ ﺃﺑﻴﻪ ﻓﻘﺪ ﻋﻘﻪ، ﺇﻻ ﺃﻥ ﻳﻤﺸﻲ ﻳﻤﻴﻂ اﻷﺫﻯ ﻋﻦ ﻃﺮﻳﻘﻪ. ﻭﻣﻦ ﺩﻋﺎ ﺃﺑﺎﻩ ﺑﺎﺳﻤﻪ ﻓﻘﺪ ﻋﻘﻪ، ﺇﻻ ﺃﻥ ﻳﻘﻮﻝ: ﻳﺎ ﺃﺑﺖ) . ﻭﻋﻦ ﻣﺠﺎﻫﺪ، ﻗﺎﻝ: (ﻻ ﻳﻨﺒﻐﻲ ﻟﻠﻮﻟﺪ ﺃﻥ ﻳﺪﻓﻊ ﻳﺪ ﻭاﻟﺪﻩ ﺇﺫا ﺿﺮﺑﻪ، ﻭﻣﻦ ﺷﺪ اﻟﻨﻈﺮ ﺇﻟﻰ ﻭاﻟﺪﻳﻪ ﻟﻢ ﻳﺒﺮﻫﻤﺎ، ﻭﻣﻦ ﺃﺩﺧﻞ ﻋﻠﻴﻬﻤﺎ ﻣﺎ ﻳﺤﺰﻧﻬﻤﺎ ﻓﻘﺪ ﻋﻘﻬﻤﺎ)
(البر الوالدين لإبن الجوزي :8 )



മുഹമ്മദ് ശാഹിദ് സഖാഫി പഴശ്ശി

No comments:

Post a Comment