Thursday, 4 December 2025

യൂസുഫ് നബി ( അ ) സുലൈഖ ബീവി യുമായി വിവാഹം നടന്നിട്ടുണ്ടോ?


ഈ വിഷയത്തിൽ എന്തെങ്കിലും തീർച്ചപ്പെടുത്തി പറയാനുതകുന്ന തെളിവുകൾ ഖുർആനിലും ഹദീസിലും ലഭ്യമല്ല. 

ചില മുഫസ്സിറുകൾ എഴുതിയിരിക്കുന്നു. സുലൈഖയുടെ ഭർത്താവ് ഖിത്ഫീർ മരണപ്പെടുകയും ആ കാലഘട്ടത്തിൽ മിസ്റിലെ രാജാവായിരുന്ന യൂസുഫ് നബി (അ) അവരെ വിവാഹം കഴിക്കുകയും ചെയ്തു. യൂസുഫ്‌ (അ) നൂറ്റിപ്പത്ത് അല്ലെങ്കിൽ നൂറ്റിആറ് വയസ്സിൽ വഫാത്ത് ആയി. സുലൈഖ വഴി രണ്ട് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. പുത്രന്മാർ ഇഫ്രാസീം, മൻശാ പുത്രി റഹ്മത്ത്. ഈ റഹ്മതിനെ  അയ്യൂബ്‌ (അ) വിവാഹം ചെയ്തു. ഈ അഭിപ്രായങ്ങൾ മുന്നിൽ വച്ചുകൊണ്ട് ഖണ്ഡിതമായി വിവാഹം കഴിച്ചെന്നോ ഇല്ലെന്നോ പറയാൻ സാധിക്കില്ല. (അവലംബം : മആരിഫുൽ ഖുര്‍ആൻ (5/242)

عَنِ ابْنِ عَبَّاسٍ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:" رَحِمَ اللَّهُ أَخِي يُوسُفَ لَوْ لَمْ يَقُلِ اجْعَلْنِي عَلَى خزائن الأرض لاستعمله من ساعته ولكن أخر ذَلِكَ عَنْهُ سَنَةً". قَالَ ابْنُ عَبَّاسٍ: لَمَّا انْصَرَمَتِ السَّنَةُ مِنْ يَوْمِ سَأَلَ الْإِمَارَةَ دَعَاهُ الْمَلِكُ فَتَوَجَّهَ وَرَدَّاهُ (1) بِسَيْفِهِ، وَوَضَعَ لَهُ سَرِيرًا مِنْ ذَهَبٍ، مُكَلَّلًا بِالدُّرِّ وَالْيَاقُوتِ، وَضَرَبَ عَلَيْهِ حُلَّةً مِنْ إِسْتَبْرَقٍ، وَكَانَ طُولَ السَّرِيرِ ثَلَاثِينَ ذِرَاعًا وَعَرْضُهُ عَشَرَةُ أَذْرُعٍ، عَلَيْهِ ثَلَاثُونَ فِرَاشًا وَسِتُّونَ مِرْفَقَةً (2)، ثُمَّ أَمَرَهُ أَنْ يَخْرُجَ، فَخَرَجَ مُتَوَّجًا، لَوْنُهُ كَالثَّلْجِ، وَوَجْهُهُ كَالْقَمَرِ، يَرَى النَّاظِرُ وَجْهَهُ مِنْ صَفَاءِ لَوْنِ وَجْهِهِ، فَجَلَسَ عَلَى السَّرِيرِ وَدَانَتْ لَهُ الْمُلُوكُ، وَدَخَلَ الْمَلِكُ بَيْتَهُ مَعَ نِسَائِهِ، وَفَوَّضَ إِلَيْهِ أَمْرَ مِصْرَ، وَعَزْلَ قِطْفِيرَ عَمَّا كَانَ عَلَيْهِ وَجَعَلَ يُوسُفَ مَكَانَهُ. قَالَ ابْنُ زَيْدٍ: كَانَ لِفِرْعَوْنَ مَلِكِ مِصْرَ خَزَائِنُ كَثِيرَةٌ غَيْرَ الطَّعَامِ، فَسَلَّمَ سُلْطَانَهُ كُلَّهُ إِلَيْهِ، وَهَلَكَ قِطْفِيرُ تِلْكَ اللَّيَالِي، فَزَوَّجَ الْمَلِكُ يُوسُفَ رَاعِيلَ امْرَأَةَ الْعَزِيزِ، فَلَمَّا دَخَلَ عَلَيْهَا قَالَ: أَلَيْسَ هَذَا خَيْرًا مِمَّا كُنْتِ تُرِيدِينَ؟! فَقَالَتْ: أَيُّهَا الصِّدِّيقُ لَا تَلُمْنِي، فَإِنِّي كُنْتُ امْرَأَةً حَسْنَاءَ نَاعِمَةً كَمَا تَرَى، وَكَانَ صَاحِبِي لَا يَأْتِي النِّسَاءَ، وَكُنْتَ كَمَا جَعَلَكَ اللَّهُ مِنَ الْحُسْنِ فَغَلَبَتْنِي نَفْسِي. فَوَجَدَهَا يُوسُفُ عَذْرَاءَ فَأَصَابَهَا فَوَلَدَتْ لَهُ رَجُلَيْنِ: إِفْرَاثِيمَ بْنَ يُوسُفَ، ومنشا بْنَ يُوسُفَ. 

[القرطبي، شمس الدين ,تفسير القرطبي ,9/213]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment