Friday, 12 December 2025

വലിയ അശുദ്ധിയുടെ സമയത്ത് കൊഴിയുന്ന മുടി സൂക്ഷിക്കേണ്ടതുണ്ടൊ?

 

അശുദ്ധി സമയത്ത് കൊഴിഞ്ഞ മുടി സൂക്ഷിച്ചു വയ്ക്കുകയും ശുദ്ധിയായ ശേഷം കുളിക്കുമ്പോൾ അതു കഴുകുകയും ചെയ്യുന്ന പതിവ് ചില സ്ത്രീകൾക്കുണ്ട്. അതിന്റെ ആവശ്യമില്ല. അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. ശരീരത്തിൽ നിന്നു വേർപ്പെട്ടത് കഴുകിയാലും അതിന്റെ ജനാബത്ത് ഉയരില്ല. പൊഴിയുന്ന മുടി അന്യർ കാണാതെ മറക്കേണ്ടതാണ്.

വലിയ അശുദ്ധിയുള്ളവർ കുളിക്കും മുമ്പ് നഖം, മുടി, രക്തം പോലെയുള്ളത് നീക്കാതിരിക്കൽ നല്ലതാണ്. ഈ വസ്തുക്കൾ വലിയ അശുദ്ധിയോടുകൂടി പരലോകത്ത് വരുമെന്നു ഇമാം ഗസ്സാലി (റ) പറഞ്ഞിട്ടുണ്ട്.


قَالَ الْغَزَالِيُّ لِأَنَّ أَجْزَاءَهُ تَعُودُ إلَيْهِ فِي الْآخِرَةِ بِوَصْفِ الْجَنَابَةِ...أَنَّ الْأَجْزَاءَ الْمُنْفَصِلَةَ قَبْلَ الِاغْتِسَالِ لَا يَرْتَفِعُ جَنَابَتُهَا بِغَسْلِهَا سم عَلَى حَجّ

[ابن حجر الهيتمي، تحفة المحتاج في شرح المنهاج وحواشي الشرواني والعبادي، ٢٨٤/١]

حَلْقُ الشَّعْرِ حَالَةَ الْجَنَابَةِ مَكْرُوهٌ وَكَذَا قَصُّ الْأَظَافِيرِ كَذَا فِي الْغَرَائِبِ

[مجموعة من المؤلفين، الفتاوى الهندية، ٣٥٨/٥]

ينبغي أن يدفن قلامة ظفره ومحلوق شعره وإن رماه فلا بأس وكره إلقاؤه في كنيف أو مغتسل لأن ذلك يورث داء وروي أن النبي صلى الله عليه وسلم أمر بدفن الشعر والظفر وقال لا تتغلب به سحرة بني آدم اهـ ولأنهما من أجزاء الآدمي فتحترم 

[الطحطاوي، حاشية الطحطاوي على مراقي الفلاح شرح نور الإيضاح، صفحة ٥٢٧]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment