ഒരാൾക്ക് നിന്നോ ഇരുന്നോ കിടന്നോ നിസ്കരിക്കാൻ സാധിക്കുമെങ്കിൽ നിസ്കരിക്കണം. ഇനി ഇതൊന്നും സാധിക്കുന്നില്ലെങ്കിലും തല ചലിപ്പിക്കാൻ സാധിക്കുമെങ്കിൽ തല കൊണ്ട് ആംഗ്യം കാണിച്ച് നിസ്കരിക്കണം.
ഇനി തലയും ചലിപ്പിക്കാൻ സാധിക്കാത്ത അത്ര രോഗിയും അവശനുമാണെങ്കിൽ നിസ്കാരം നിർബന്ധമില്ല. പുരികം, കണ്ണ് ചലിപ്പിച്ച് നിസ്കരിക്കലോ ഹൃദയത്തിൽ നിസ്കാരം സങ്കൽപ്പിക്കലോ ഒന്നും തന്നെ ആവശ്യമില്ല. അതായത് തല ചലിപ്പിക്കാൻ പോലും സാധിക്കാതെ ഓർമ്മ നിലനിൽക്കുന്നു എന്നതിന്റെ പേരിൽ മാത്രം നിസ്കാരം നിർബന്ധമാകുന്നില്ല.
ഈ കഠിനമായ അവശത ഒരു ദിവസത്തിൽ കൂടുതൽ നീണ്ടു നിന്നാൽ ആ ദിവസത്തെ നമസ്കാരങ്ങൾ ഖളാ വീട്ടേണ്ട ആവശ്യമില്ല. ഒരു ദിവസം പൂർത്തിയാവുന്നതിനു മുമ്പ് തല അനക്കാൻ സാധിക്കുന്ന രീതിയിൽ ഉഷാറായാൽ ആ ദിവസത്തെ നിസ്ക്കാരങ്ങൾ ഖളാ വീട്ടണം. ഈ അവസ്ഥയിൽ നിർബന്ധമില്ലെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ നിസ്കരിക്കാവുന്നതാണ്.
وَإِنْ تَعَذَّرَ الْإِيمَاءُ بِرَأْسِهِ أُخِّرَتْ) الصَّلَاةُ فَلَا سَقَطَ عَنْهُ بَلْ يَقْضِيهَا إذَا قَدَرَ عَلَيْهَا وَلَوْ كَانَتْ أَكْثَرَ مِنْ صَلَاةِ يَوْمٍ وَلَيْلَةٍ إذَا كَانَ مُضَيَّقًا وَهُوَ الصَّحِيحُ كَمَا فِي الْهِدَايَةِ. وَفِي الْخَانِيَّةِ الْأَصَحُّ أَنَّهُ لَا يَقْضِي أَكْثَرَ مِنْ يَوْمٍ وَلَيْلَةٍ كَالْمُغْمَى عَلَيْهِ وَهُوَ ظَاهِرُ الرِّوَايَةِ وَهَذَا اخْتِيَارُ فَخْرِ الْإِسْلَامِ وَشَيْخِ الْإِسْلَامِ. وَفِي الْخُلَاصَةِ وَهُوَ الْمُخْتَارُ لِأَنَّ مُجَرَّدَ الْعَقْلِ لَا يَكْفِي لِتَوَجُّهِ الْخِطَابِ. وَفِي التَّنْوِيرِ وَعَلَيْهِ الْفَتْوَى فَإِنْ مَاتَ بِلَا قَضَاءٍ فَلَا شَيْءَ عَلَيْهِ كَمَا فِي الشُّمُنِّيِّ (وَلَا يُومِئُ بِعَيْنَيْهِ وَلَا بِحَاجِبَيْهِ وَلَا بِقَلْبِهِ) لِمَا رَوَيْنَا وَفِيهِ خِلَافُ زُفَرَ.
[عبد الرحمن شيخي زاده ,مجمع الأنهر في شرح ملتقى الأبحر ,1/154]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment