Thursday, 4 December 2025

പൂച്ചയെ കച്ചവടം ചെയ്യുന്നതിന്റെ ഹുക്മ് എന്താണ് ?

 

അനുവദനീയമാണ്.

വളർത്തു പൂച്ചയെ (domestic cat) വാങ്ങലും വിൽക്കലും അനുവദനീയമാണ്. നാലു മദ്ഹബിന്റെ ഇമാമീങ്ങൾക്കും ഇതിൽ എതിരഭിപ്രായമില്ല(മജ്മൂഅ്). എന്നാൽ, പൂച്ച വിൽപ്പന നടത്തരുത് എന്ന ഹദീസിലെ(മുസ്ലിം) നിരോധനം കാട്ടുപൂച്ചകൾക്കാണ് ബാധിക്കുക. കർമശാസ്ത്രപരമായി വില്പനയുടെ സാധുതയ്ക്ക് വിൽപ്പന വസ്തു ഉപകാരമുള്ളതായിരിക്കണം എന്നുണ്ട്. കാട്ടു പൂച്ച ഉപകാരമില്ലാത്ത ജീവിയായതിനാലാണ് തിരുനബി തങ്ങൾ കാട്ടുപൂച്ച വില്പനയെ നിരോധിച്ചത്(മജ്മൂഅ്). അതിനാൽ, സാധാ പൂച്ചകളെ വളർത്തുന്നതിലും  വാങ്ങുന്നതിലും വിൽക്കുന്നതിലും വിരോധമൊന്നുമില്ല. സാധാ പൂച്ചകളെ വിൽക്കുന്നത് നിഷിദ്ധമാണെന്നുള്ള ചിലരുടെ വാദം ബാലിശവുമാണ് (ഇമാം നവവി)

بيع الكلب المعلم عندنا جائز، وكذلك بيع السنور وسباع الوحش والطير جائز عندنا معلماً كان أو لم يكن، كذا في فتاوى قاضي خان

 الفتاوى الهندية (3/ 114)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട , അബ്ദുൽ ബാസിത് ഹുദവി കൂളൂർ

No comments:

Post a Comment