ഭർത്താവ് മൂന്നു തവണ ത്വലാഖ് നൽകി ബന്ധം വേർപെടുത്തിയാൽ അയാൾക്ക് ആ സ്ത്രീ ഹറാമായി തീരുന്നതാണ്. ഇനി അവൾ ശരിയായ ഹലാല ആകാതെ ആദ്യ ഭർത്താവിനോടൊപ്പം വീണ്ടും നികാഹ് അനുവദനീയമല്ല.
ഹലാല എന്നാൽ ത്വലാഖ് നൽകപ്പെട്ട സ്ത്രീ പ്രസ്തുത ത്വലാഖിന്റെ ഇദ്ധ പൂർത്തീകരിച്ച ശേഷം മറ്റൊരു പുരുഷനുമായി നികാഹ് ചെയ്യണം. തുടർന്ന് രണ്ടാം ഭർത്താവ് കുറഞ്ഞത് ഒരു തവണയെങ്കിലും അവളുമായി സംയോഗത്തിൽ ഏർപ്പെടണം.
ശേഷം രണ്ടാം ഭർത്താവ് അവളെ ത്വലാഖ് ചെയ്യുകയോ അല്ലെങ്കിൽ അയാൾ മരിക്കുകയോ ചെയ്താൽ അതിന്റെ ഇദ്ധ പൂർത്തിയാക്കിയ ശേഷം മാത്രമാണ് ഈ സ്ത്രീ ആദ്യ ഭർത്താവിന് വീണ്ടും ഹലാലാകുന്നത്. അതിന് ശേഷം അവരുടെ നികാഹ് വീണ്ടും സാധുവായിരിക്കും.
പറയപ്പെട്ട ചോദ്യത്തിൽ അവളുടെ നികാഹ് രണ്ടാമത് കഴിഞ്ഞിട്ടുണ്ട്. രണ്ടാം ഭർത്താവുമായുള്ള അവരുടെ ബന്ധം വേർപ്പെടുത്തി. അയാൾ അവളുമായി സംയോഗത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ ആദ്യ ഭർത്താവിന് അവളെ വിവാഹം കഴിക്കാം. സംയോഗം നടക്കാതെ വേർപിരിഞ്ഞങ്കിൽ ആദ്യ ഭർത്താവിന് അവളെ വിവാഹം കഴിക്കൽ അനുവദനീയമല്ല. നിലവിൽ ഒരു ഭാര്യ ഉള്ളത് രണ്ടാമത് വിവാഹം കഴിക്കുന്നതിന് ഷറഇൽ തടസ്സമില്ല.
(لَا) يَنْكِحُ (مُطَلَّقَةً) مِنْ نِكَاحٍ صَحِيحٍ نَافِذٍ كَمَا سَنُحَقِّقُهُ (بِهَا) أَيْ بِالثَّلَاثِ (لَوْ حُرَّةً وَثِنْتَيْنِ لَوْ أَمَةً) وَلَوْ قَبْلَ الدُّخُولِ، وَمَا فِي الْمُشْكِلَاتِ بَاطِلٌ، أَوْ مُؤَوَّلٌ كَمَا مَرَّ (حَتَّى يَطَأَهَا غَيْرُهُ وَلَوْ) الْغَيْرُ (مُرَاهِقًا) يُجَامِعُ مِثْلُهُ،....ثُمَّ اعْلَمْ أَنَّ اشْتِرَاطَ الدُّخُولِ ثَابِتٌ بِالْإِجْمَاعِ فَلَا يَكْفِي مُجَرَّدُ الْعَقْدِ. قَالَ الْقُهُسْتَانِيُّ: وَفِي الْكَشْفِ وَغَيْرِهِ مِنْ كُتُبِ الْأُصُولِ أَنَّ الْعُلَمَاءَ غَيْرَ سَعِيدِ بْنِ الْمُسَيِّبِ اتَّفَقُوا عَلَى اشْتِرَاطِ الدُّخُولِ، وَفِي الزَّاهِدِيِّ أَنَّهُ ثَابِتٌ بِإِجْمَاعِ الْأُمَّةِ. وَفِي الْمُنْيَةِ أَنَّ سَعِيدًا رَجَعَ عَنْهُ إلَى قَوْلِ الْجُمْهُورِ، فَمَنْ عَمِلَ بِهِ يُسَوَّدُ وَجْهُهُ وَيُبْعَدُ، وَمَنْ أَفْتَى بِهِ يُعَزَّرُ، وَمَا نُسِبَ إلَى الصَّدْرِ الشَّهِيدِ فَلَيْسَ لَهُ أَثَرٌ فِي مُصَنَّفَاتِهِ بَلْ فِيهَا نَقِيضُهُ. وَذَكَرَ فِي الْخُلَاصَةِ عَنْهُ أَنَّ مَنْ أَفْتَى بِهِ فَعَلَيْهِ لَعْنَةُ اللَّهِ وَالْمَلَائِكَةِ وَالنَّاسِ أَجْمَعِينَ، فَإِنَّهُ مُخَالِفٌ الْإِجْمَاعَ وَلَا يَنْفُذُ قَضَاءُ الْقَاضِي بِهِ وَتَمَامُهُ فِيهِ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤١٠/٣]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment