ഒരാൾ ഒറ്റയ്ക്ക് നിസ്കരിക്കുമ്പോൾ സൂറതുൽ അലഖ് ഓതി പൂർത്തിയാക്കി റുകൂഇൽ പോകുകയും റുകൂഇൽ തന്നെ തിലാവത്തിന്റെ സുജൂദ് കരുതുകയും ചെയ്താൽ തിലാവത്തിന്റെ സുജൂദ് വീടപ്പെട്ടതായി കണക്കാക്കപ്പെടും.
ഇനി ജമാഅത്ത് നിസ്‌കാരത്തിൽ ഇമാം സൂറതുൽ അലഖ് ഓതിയ ശേഷം ഉടനെ റുകൂഇൽ പോയി റുകൂഇൽ തിലാവത്തിന്റെ സുജൂദ് കരുതുകയും ഒപ്പം മുഖ്തദികളും തിലാവത്തിന്റെ സുജൂദ് കരുതിയാൽ മുഖ്തദികളുടെ തിലാവത്തിന്റെ സുജൂദ് വീടപ്പെട്ടതായി കണക്കാക്കപ്പെടും.
എന്നാൽ മുഖ്തദികൾ റുകൂഇൽ തിലാവത്തിന്റെ സുജൂദിനുള്ള നിയ്യത്ത് ചെയ്തിട്ടില്ലെങ്കിൽ അവരുടെ തിലാവത്തിന്റെ സുജൂദ് വീടപ്പെട്ടതായി കണക്കാക്കപ്പെടുകയില്ല.
അതേസമയം നിസ്‌കാരത്തിലെ സാധാരണ സുജൂദിൽ തിലാവത്തിന്റെ സുജൂദിനുള്ള നിയ്യത്ത് ചെയ്താൽ നിസ്‌കാരത്തിലെ സുജൂദ് കൊണ്ട് തന്നെ ഇമാമിനും മുഖ്തദികൾക്കും തിലാവത്തിന്റെ സുജൂദ് വീടപ്പെടുന്നതാണ്. ഇമാമോ മുഖ്തദികളോ തിലാവത്തിന്റെ സുജൂദിനുള്ള പ്രത്യേക നിയ്യത്ത് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല.
മുസ്തഹബ്ബായ രീതി ഇമാം സൂറത് അലഖ് ഓതി പൂർത്തിയാക്കി ഉടനെ തിലാവത്തിന്റെ സുജൂദ് ചെയ്ത് ഉടൻ തന്നെ എഴുന്നേറ്റു നിൽക്കണം. ശേഷം ഉടനെ റുകൂഇലേക്ക് പോകാതെ സൂറതുൽ ഖദറിൽ നിന്ന് കുറഞ്ഞത് രണ്ട് അല്ലെങ്കിൽ മൂന്ന് ആയത്തുകൾ ഓതി റുകൂ ചെയ്യണം. അതിലും നല്ലത് പൂർണ്ണമായ സൂറതുൽ ഖദർ ഓതിയ ശേഷം റുകൂ ചെയ്യുന്നതാണ്. എന്നാൽ തിലാവത്തിന്റെ സുജൂദ് ചെയ്ത ഉടൻ എഴുന്നേറ്റു നിന്ന് ഒന്നും ഓതാതെ തന്നെ റുകൂ ചെയ്താലും യാതൊരു കുഴപ്പവുമില്ല നിസ്‌കാരം ശരിയായകുന്നതാണ്.
(وَ) تُؤَدَّى (بِرُكُوعِ صَلَاةٍ) إذَا كَانَ الرُّكُوعُ (عَلَى الْفَوْرِ مِنْ قِرَاءَةِ آيَةٍ) أَوْ آيَتَيْنِ وَكَذَا الثَّلَاثُ عَلَى الظَّاهِرِ كَمَا فِي الْبَحْرِ (إنْ نَوَاهُ) أَيْ كَوْنَ الرُّكُوعِ (لِسُجُودِ) التِّلَاوَةِ عَلَى الرَّاجِحِ (وَ) تُؤَدَّى (بِسُجُودِهَا كَذَلِكَ) أَيْ عَلَى الْفَوْرِ (وَإِنْ لَمْ يَنْوِ) بِالْإِجْمَاعِ، وَلَوْ نَوَاهَا فِي رُكُوعِهِ وَلَمْ يَنْوِهَا الْمُؤْتَمُّ لَمْ تُجْزِهِ وَيَسْجُدُ إذَا سَلَّمَ الْإِمَامُ وَيُعِيدُ الْقَعْدَةَ، وَلَوْ تَرَكَهَا فَسَدَتْ صَلَاتُهُ كَذَا فِي الْقُنْيَةِ وَيَنْبَغِي حَمْلُهُ عَلَى الْجَهْرِيَّةِ. نَعَمْ لَوْ رَكَعَ وَسَجَدَ لَهَا فَوْرًا نَابَ بِلَا نِيَّةٍ، وَلَوْ سَجَدَ لَهَا فَظَنَّ الْقَوْمُ أَنَّهُ رَكَعَ، فَمَنْ رَكَعَ رَفَضَهُ وَسَجَدَ لَهَا، وَمَنْ رَكَعَ وَسَجَدَ سَجْدَةً أَجْزَأَتْهُ عَنْهَا، وَمَنْ رَكَعَ وَسَجَدَ سَجْدَتَيْنِ فَسَدَتْ صَلَاتُهُ لِأَنَّهُ انْفَرَدَ بِرَكْعَةٍ تَامَّةٍ.......قَالَ فِي الْحِلْيَةِ وَالْأَصْلُ فِي أَدَائِهَا السُّجُودُ وَهُوَ أَفْضَلُ وَلَوْ رَكَعَ لَهَا عَلَى الْفَوْرِ جَازَ وَإِلَّا لَا اهـ أَيْ وَإِنْ فَاتَ الْفَوْرُ لَا يَصِحُّ أَنْ يَرْكَعَ لَهَا وَلَوْ فِي حُرْمَةِ الصَّلَاةِ بَدَائِعُ أَيْ فَلَا بُدَّ لَهَا مِنْ سُجُودٍ خَاصٍّ بِهَا كَمَا يَأْتِي نَظِيرُهُ.......وَفِي الْحِلْيَةِ ثُمَّ إذَا سَجَدَ أَوْ رَكَعَ لَهَا عَلَى حِدَةٍ فَوْرًا يَعُودُ إلَى الْقِيَامِ وَيُسْتَحَبُّ أَنْ لَا يَعْقُبَهُ بِالرُّكُوعِ بَلْ يَقْرَأُ آيَتَيْنِ أَوْ ثَلَاثًا فَصَاعِدًا ثُمَّ يَرْكَعُ اهـ وَإِنْ كَانَتْ السَّجْدَةُ آخِرَ السُّورَةِ يَقْرَأُ مِنْ سُورَةٍ أُخْرَى ثُمَّ يَرْكَعُ، وَتَمَامُهُ فِي الْإِمْدَادِ وَالْبَحْرِ
[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/111]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment