ആദ്യം സ്വദഖ ചെയ്ത് അല്ലാഹുവിനോട് ദുആ ചെയ്യുക. വിദഗ്ധ ഡോക്ടറോട് ചികിത്സ തേടുക. അതിനോടൊപ്പം ദമ്പതികൾ ഇരുവരും ഫർള് നിസ്കാരങ്ങൾക്ക് ശേഷം
- ആദ്യം 7 പ്രാവശ്യം സ്വലാത്ത് ഓതുക
- തുടർന്ന് 7 പ്രാവശ്യം ഈ ആയത്തുകൾ ഓതുക
﴿وَالسَّمَاءَ بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ﴾
﴿وَالْأَرْضَ فَرَشْنَاهَا فَنِعْمَ الْمَاهِدُونَ﴾ (ദാരിയാത് :47،48)
- അവസാനം വീണ്ടും 7 പ്രാവശ്യം സ്വലാത്ത് ഓതുക.
ഹൈള് ദിവസങ്ങൾ വളരെ കുറവായി അസൗകര്യം ഉണ്ടാകുന്ന സാഹചര്യത്തിൽ.
താഴെ പറയുന്ന ആയത്തുകൾ എഴുതിച്ച് (ഉറുക്ക് രൂപത്തിൽ) കഴുത്തിൽ ധരിക്കുക. എങ്ങനെയാണെങ്കിലും അത് ഗർഭപാത്രത്തിന്റെ ഭാഗത്ത് വരേണ്ടതാണ്:
1. ﴿بِسْمِ اللَّهِ الرَّحْمٰنِ الرَّحِيمِ﴾﴿وَجَعَلْنَا فِيهَا جَنَّاتٍ مِّن نَّخِيلٍ وَأَعْنَابٍ وَفَجَّرْنَا فِيهَا مِنَ الْعُيُونِ﴾﴿لِيَأْكُلُوا مِن ثَمَرِهِ وَمَا عَمِلَتْهُ أَيْدِيهِمْ ۖ أَفَلَا يَشْكُرُونَ﴾ (യാസീൻ: 34–35)
2. ﴿أَوَلَمْ يَرَ الَّذِينَ كَفَرُوا أَنَّ السَّمَاوَاتِ وَالْأَرْضَ كَانَتَا رَتْقًا فَفَتَقْنَاهُمَا ۖ وَجَعَلْنَا مِنَ الْمَاءِ كُلَّ شَيْءٍ حَيٍّ ۖ أَفَلَا يُؤْمِنُونَ﴾ (അംബിയാ: 30)
(അമലിയ്യാത്ത് വ തഅവീദാത് പേജ് 267)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment