Sunday, 21 December 2025

നഷ്ടപ്പെട്ട കാഴ്ച യഅകൂബ് നബി (അ)ക്ക് തിരിച്ചുകിട്ടുന്ന വേളയിൽ ഖുർആൻ യൂസുഫ് നബി (അ)യുടെ ഖമീസിനെ പ്രത്യേകം പരാമർശിക്കുന്നതായി കാണുന്നു. ഈ ഖമീസിനും ഇബ്രാഹിം നബി (അ)യുമായി ഏതെങ്കിലും പ്രത്യേകബന്ധമുണ്ടോ?


ഇബ്രാഹിം നബി (അ)യെ നഗ്നനാക്കി തീയിൽ എറിഞ്ഞപ്പോൾ, സ്വർഗ്ഗത്തിൽ നിന്നു ജിബ്‌രീൽ (അ) കൊണ്ടുവന്ന അതേ വസ്ത്രമാണ് ഖുർആനിൽ പരാമർശിക്കപ്പെട്ട യൂസുഫ് നബി (അ)യുടെ ഖമീസ് എന്നാണ് ചില തഫ്സീർഗ്രന്ഥങ്ങളിൽ പറയുന്നത്. 

ഇബ്രാഹിം നബി (അ)ക്ക് ലഭിച്ച ആ വസ്ത്രം, അദ്ദേഹം തന്റെ പുത്രനായ ഇസ്‌ഹാഖ് നബി (അ)ക്ക് നൽകി. പിന്നീട് ഇസ്‌ഹാഖ് നബി (അ) അത് തന്റെ പുത്രനായ യഅകൂബ് നബി (അ)ക്ക് കൈമാറുകയും, അവിടെ നിന്ന് യൂസുഫ് നബി (അ)ക്ക് ലഭിക്കുകയും ചെയ്തു. ഈ വിശദീകരണം ഇമാം സുയൂതി (റ)യും ഇമാം ബഗവി (റ)യും അടക്കമുള്ള പ്രമുഖ മുഫസ്സിറുകൾ അവരുടെ തഫ്സീറുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

وَأخرج ابْن أبي حَاتِم عَن الْمطلب بن عبد الله بن حنْطَب - رَضِي الله عَنهُ - قَالَ: لما ألقِي إِبْرَاهِيم فِي النَّار كَسَاه الله تَعَالَى قَمِيصًا من الْجنَّة فَكَسَاهُ إِبْرَاهِيم إِسْحَاق وكساه اسحاق يَعْقُوب وكساه يَعْقُوب يُوسُف فطواه وَجعله فِي قَصَبَة فضَّة فَجعله فِي عُنُقه وَكَانَ فِي عُنُقه حِين ألقِي فِي الْجب: وَحين سجن وَحين دخل عَلَيْهِ إخْوَته

[السيوطي، الدر المنثور في التفسير بالمأثور، ٥٨٠/٤]

وَعَنْ مُجَاهِدٍ قَالَ: أَمَرَهُ جِبْرِيلُ أَنْ يُرْسِلَ إِلَيْهِ قَمِيصَهُ، وَكَانَ ذَلِكَ الْقَمِيصُ قَمِيصَ إِبْرَاهِيمَ عَلَيْهِ السَّلَامُ، وَذَلِكَ أَنَّهُ جُرِّدَ مِنْ ثِيَابِهِ وَأُلْقِيَ فِي النَّارِ عُرْيَانًا، فَأَتَاهُ جِبْرِيلُ بِقَمِيصٍ مِنْ حَرِيرِ الْجَنَّةِ، فَأَلْبَسَهُ إِيَّاهُ فَكَانَ ذَلِكَ الْقَمِيصُ عِنْدَ إِبْرَاهِيمَ عَلَيْهِ السَّلَامُ، فَلَمَّا مَاتَ وَرِثَهُ إِسْحَاقُ، فَلَمَّا مَاتَ وِرِثَهُ يَعْقُوبُ، فَلَمَّا شَبَّ يُوسُفُ جَعَلَ يَعْقُوبُ ذَلِكَ الْقَمِيصَ فِي قَصَبَةٍ، وَسَدَّ رَأَسَهَا، وَعَلَّقَهَا فِي عُنُقِهِ، لِمَا كَانَ يَخَافُ عَلَيْهِ مِنَ الْعَيْنِ، فَكَانَ لَا يُفَارِقُهُ. فَلَمَّا أُلْقِيَ فِي الْبِئْرِ عُرْيَانًا جَاءَهُ جِبْرِيلُ عَلَيْهِ السَّلَامُ وَعَلَى يُوسُفَ ذَلِكَ التَّعْوِيذُ، فَأَخْرَجَ الْقَمِيصَ مِنْهُ وَأَلْبَسَهُ إِيَّاهُ، فَفِي هَذَا الْوَقْتِ جَاءَ جِبْرِيلُ عَلَيْهِ السَّلَامُ إِلَى يُوسُفَ عَلَيْهِ السَّلَامُ وَقَالَ: أَرْسِلْ ذَلِكَ الْقَمِيصَ، فَإِنَّ فِيهِ رِيحَ الْجَنَّةِ لَا يَقَعُ عَلَى سَقِيمٍ وَلَا مُبْتَلًى إِلَّا عُوفِيَ، فَدَفَعَ يُوسُفُ ذَلِكَ الْقَمِيصَ إِلَى إِخْوَتِهِ وَقَالَ: أَلْقُوهُ عَلَى وَجْهِ أَبِي يَأْتِ بَصِيرًا

[البغوي ، أبو محمد، تفسير البغوي - طيبة، ٢٧٥/٤]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment