Sunday, 21 December 2025

ഞാൻ ഒരു പെർഫ്യൂം ബിസിനസ് ആരംഭിക്കാൻ പോകുന്നു.പെർഫ്യൂം നിർമ്മിക്കുന്ന സമയത്ത് അതിൽ പെർഫ്യൂം ആൽക്കഹോൾ ചേർക്കും.അത് വിൽക്കുന്നത് അനുവദനീയമാണോ?


മുന്തിരി, ഈന്തപ്പഴം ഒഴികെയുള്ള വസ്തുകളിൽ നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന ആൽക്കഹോൾ അടങ്ങിയ പെർഫ്യൂം ഉപയോഗിക്കൽ അനുവദനീയമാണ്.

മുന്തിരി, ഈന്തപ്പഴത്തിൽ നിന്ന് തയ്യാറാക്കുന്ന ആൽക്കഹോൾ അടങ്ങിയ പെർഫ്യൂം ഉപയോഗിക്കുന്നത് അനുവദനീയമല്ല.

ഇന്നത്തെ കാലഘട്ടത്തിൽ വ്യാവസായികമായി  സുഗന്ധദ്രവ്യങ്ങളിൽ ഉപയോഗിക്കുന്ന ആൽക്കഹോൾ മുന്തിരിയിൽ നിന്നോ ഈത്തപ്പഴത്തിൽ നിന്നോ നിർമ്മിക്കുന്നതല്ല മറിച്ച് പ്രേട്രോളിയത്തിൽ നിന്ന് ലഭിക്കുന്ന ഉപോൽപ്പന്നങ്ങളായ രാസവസ്തുക്കളിൽ (synthetic ethanol) നിന്നാണ് നിർമ്മിക്കുന്നത്. അത് മദ്യവുമായി ബന്ധപ്പെട്ടതല്ല. ഇത് നജസല്ല. ശുദ്ധമാണ്. അതിനാൽ ഈ സുഗന്ധദ്രവ്യങ്ങളുടെ ഉപയോഗവും അനുവദനീയമാണ്. അത് വിൽക്കലും വാങ്ങലും അനുവദനീയമാണ്.

ഇനി ഈ പെർഫ്യൂമുകൾ മുന്തിരിയിലോ ഈന്തപ്പഴത്തിലോ തയ്യാറാക്കിയ ആൽക്കഹോൾ ഉപയോഗിച്ചാണെന്ന് ഉറപ്പായാൽ അത് ഉപയോഗിക്കൽ അനുവദനീയമല്ല. അതിന്റെ കച്ചവടവും അനുവദനീയമല്ല.

وَأَمَّا غَيْرُ الأَشْرِبَةِ الأَرْبَعَةِ، فَلَيْسَتْ نَجِسَةً عِنْدَ الإِمَامِ أَبِي حَنِيفَةَ رَحِمَهُ اللهُ تَعَالَى

وَبِهٰذَا يَتَبَيَّنُ حُكْمُ الْكُحُولِ الْمُسْكِرَةِ (Alcohals) الَّتِي عَمَّتْ بِهَا الْبَلْوَى الْيَوْمَ، فَإِنَّهَا تُسْتَعْمَلُ فِي كَثِيرٍ مِنَ الأَدْوِيَةِ وَالْعُطُورِ وَالْمُرَكَّبَاتِ الأُخْرَى، فَإِنْ اتُّخِذَتْ مِنَ الْعِنَبِ أَوِ التَّمْرِ فَلَا سَبِيلَ إِلَى حِلِّهَا أَوْ طَهَارَتِهَا، وَإِنِ اتُّخِذَتْ مِنْ غَيْرِهِمَا فَالْأَمْرُ فِيهَا سَهْلٌ عَلَى مَذْهَبِ أَبِي حَنِيفَةَ رَحِمَهُ اللهُ تَعَالَى، وَلَا يَحْرُمُ اسْتِعْمَالُهَا لِلتَّدَاوِي أَوْ لِأَغْرَاضٍ مُبَاحَةٍ أُخْرَى مَا لَمْ تَبْلُغْ حَدَّ الإِسْكَارِ، لِأَنَّهَا إِنَّمَا تُسْتَعْمَلُ مُرَكَّبَةً مَعَ الْمَوَادِّ الأُخْرَى، وَلَا يُحْكَمُ بِنَجَاسَتِهَا أَخْذًا بِقَوْلِ أَبِي حَنِيفَةَ رَحِمَهُ اللهُ

وَإِنَّ مُعْظَمَ الْكُحُولِ الَّتِي تُسْتَعْمَلُ الْيَوْمَ فِي الأَدْوِيَةِ وَالْعُطُورِ وَغَيْرِهِمَا لَا تُتَّخَذُ مِنَ الْعِنَبِ أَوِ التَّمْرِ، إِنَّمَا تُتَّخَذُ مِنَ الْحُبُوبِ أَوِ الْقُشُورِ أَوِ الْبِتْرُولِ وَغَيْرِهِ، كَمَا ذَكَرْنَا فِي بَابِ بُيُوعِ الْخَمْرِ مِنْ كِتَابِ الْبُيُوعِ»

(تَكْمِلَةُ فَتْحِ الْمُلْهِمِ، كِتَابُ الأَشْرِبَةِ، حُكْمُ الْكُحُولِ الْمُسْكِرَةِ، ج: ٣، ص: ٤٠٨، دَارُ الْعُلُومِ)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment