Tuesday, 9 December 2025

പഴയ ഖബർസ്ഥാനിൽ പുതിയ കബറുകൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നു. ഏഴ് വർഷങ്ങളായി ആ സ്ഥലത്ത് ഖബറടക്കപ്പെടുന്നില്ല. അവിടെയുള്ള ഖബറുകൾക്കെല്ലാം തന്നെ ഏഴ് വർഷത്തിൽ കൂടുതൽ പഴക്കമുള്ളതാണ്. അവിടെ പുതിയ ഖബറുകൾ നിർമ്മിക്കുന്നതിന്റെ വിധി പറയാമോ


മുമ്പ് അടക്കപ്പെട്ടിട്ടുള്ള മയ്യിത്തുകൾ വളരെ പഴക്കമുള്ളതും പൂർണ്ണമായും മണ്ണിൽ ചേർന്നിട്ടുണ്ട് എന്ന് ധാരണ ഉണ്ടായാൽ  (അതിന് കൃത്യമായ സമയം ക്ലിപ്തമല്ല) സ്ഥല പരിമിതി പോലുള്ള സാഹചര്യങ്ങളിൽ പഴയ ഖബറുകളുടെ സ്ഥാനത്ത് പുതിയ ഖബറുകൾ നിർമ്മിക്കൽ അനുവദനീയമാണ്. പഴയ ഖബറുകളിൽ നിന്നും അസ്ഥിയോ മറ്റോ ലഭിച്ചാൽ ആദരവ് നിലനിർത്തി തന്നെ മറ്റൊരു കുഴിയിൽ മറമാടേണ്ടതാണ്. എന്നിരുന്നാലും  പഴയ ഖബറുകൾ അത്ര പഴക്കമുള്ളതല്ലെങ്കിൽ ശരീരം പൂർണ്ണമായും മണ്ണിൽ ചേർന്നിട്ടില്ലെങ്കിൽ അനുവദനീയമല്ല. പുതിയ ഖബർസ്ഥാൻ നിർമ്മിക്കുന്നതിന് മറ്റ് സ്ഥലം നോക്കേണ്ടതാണ്.

لَا يُدْفَنُ اثْنَانِ فِي قَبْرٍ إلَّا لِضَرُورَةٍ، وَهَذَا فِي الِابْتِدَاءِ، وَكَذَا بَعْدَهُ. قَالَ فِي الْفَتْحِ، وَلَا يُحْفَرُ قَبْرٌ لِدَفْنِ آخَرَ إلَّا إنْ بَلِيَ الْأَوَّلُ فَلَمْ يَبْقَ لَهُ عَظْمٌ إلَّا أَنْ لَا يُوجَدَ فَتُضَمُّ عِظَامُ الْأَوَّلِ وَيُجْعَلُ بَيْنَهُمَا حَاجِزٌ مِنْ تُرَابٍ.......: وَقَالَ الزَّيْلَعِيُّ: وَلَوْ بَلِيَ الْمَيِّتُ وَصَارَ تُرَابًا جَازَ دَفْنُ غَيْرِهِ فِي قَبْرِهِ وَزَرْعُهُ وَالْبِنَاءُ عَلَيْهِ اهـ. قَالَ فِي الْإِمْدَادِ: وَيُخَالِفُهُ مَا فِي التَّتَارْخَانِيَّة إذَا صَارَ الْمَيِّتُ تُرَابًا فِي الْقَبْرِ يُكْرَهُ دَفْنُ غَيْرِهِ فِي قَبْرِهِ لِأَنَّ الْحُرْمَةَ بَاقِيَةٌ، وَإِنْ جَمَعُوا عِظَامَهُ فِي نَاحِيَةٍ ثُمَّ دُفِنَ غَيْرُهُ فِيهِ تَبَرُّكًا بِالْجِيرَانِ الصَّالِحِينَ، وَيُوجَدُ مَوْضِعٌ فَارِغٌ يُكْرَهُ ذَلِكَ. اهـ. قُلْت: لَكِنْ فِي هَذَا مَشَقَّةٌ عَظِيمَةٌ، فَالْأَوْلَى إنَاطَةُ الْجَوَازِ بِالْبِلَى إذْ لَا يُمْكِنُ أَنْ يُعَدَّ لِكُلِّ مَيِّتٍ قَبْرٌ لَا يُدْفَنُ فِيهِ غَيْرُهُ، وَإِنْ صَارَ الْأَوَّلُ تُرَابًا لَا سِيَّمَا فِي الْأَمْصَارِ الْكَبِيرَةِ الْجَامِعَةِ، وَإِلَّا لَزِمَ أَنْ تَعُمَّ الْقُبُورُ السَّهْلَ وَالْوَعْرَ، عَلَى أَنَّ الْمَنْعَ مِنْ الْحَفْرِ إلَى أَنْ يَبْقَى عَظْمٌ عَسِرٌ جِدًّا وَإِنْ أَمْكَنَ ذَلِكَ لِبَعْضِ النَّاسِ، لَكِنَّ الْكَلَامَ فِي جَعْلِهِ حُكْمًا عَامًّا لِكُلِّ أَحَدٍ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/233]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment