Thursday, 4 December 2025

ഭാര്യ ഭർതൃ ബന്ധത്തിന് മുമ്പ് ഭർത്താവ് ഭാര്യയെ തലാക്ക് പറഞ്ഞു. ഏകദേശം ഒരു മാസത്തിനു ശേഷം ഭർത്താവിന് ഭാര്യയെ തിരിച്ചെടുത്താൽ കൊള്ളാം എന്ന് ആഗ്രഹിക്കുന്നു.ഈ സാഹചര്യത്തിൽ ഉള്ള നിയമവശങ്ങൾ ഒന്നു പറഞ്ഞുതരാമോ?


ഇവിടെ വ്യത്യസ്ത സാഹചര്യങ്ങൾക്കുള്ള  സാധ്യതകളാണുള്ളത്. അതിനനുസരിച്ച് വിധികളും വ്യത്യാസപ്പെടുന്നതാണ്.

  1. വിവാഹശേഷം ഭാര്യയും ഭർത്താവും ഒരു സ്ഥലത്ത് തനിച്ചാകുന്നതിനു (ഖൽവത് സ്വഹീഹ് ഒരു തടസ്സവുമില്ലാതെ സ്വകാര്യമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നു) മുമ്പ് ഒരു ത്വലാഖ് പറഞ്ഞു
  2. വിവാഹശേഷം ഭാര്യയും ഭർത്താവും ഒരു സ്ഥലത്ത് തനിച്ചാകുന്നതിനു (ഖൽവത് സ്വഹീഹ് ) മുമ്പ് ഭർത്താവ് (ഒറ്റവാക്കിൽ പറയാതെ) വെവ്വേറെ വാക്കുകളിൽ മൂന്ന് ത്വലാഖ് പറഞ്ഞു.

ഈ രണ്ട് സാഹചര്യങ്ങളിലും ബായിനായ ഒരു ത്വലാഖ് മാത്രമേ സംഭവിക്കൂ. ഇവിടെ സ്ത്രീ ഇദ്ധ അനുഷ്ഠിക്കേണ്ടതില്ല. അതിനാൽ വിവാഹമോചനത്തിനു ശേഷം അതേ വ്യക്തി ഇനി അവളെ വീണ്ടും വിവാഹം  ചെയ്യാൻ ആഗ്രഹിച്ചാൽ പുതിയ മഹറിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ തജ്ദീദ് നിക്കാഹ് ചെയ്യാൻ സാധിക്കും. അതല്ല എങ്കിൽ തുടർന്ന് ബാക്കി രണ്ട് ത്വലാഖ് ചൊല്ലുന്നതിന് അവസരം ഉണ്ടായിരിക്കും.

3. വിവാഹശേഷം ഭാര്യയും ഭർത്താവും ഒരു സ്ഥലത്ത് തനിച്ചാകുന്നതിനു (ഖൽവത് സ്വഹീഹ് ) മുമ്പ് ഒറ്റ വാചകത്തിൽ മൂന്ന് ത്വലാഖുകൾ ഒറ്റവാക്കിൽ പറഞ്ഞാൽ മൂന്ന് ത്വലാഖുകളും സംഭവിക്കുന്നതാണ്.

കൂടാതെ ആ സ്ത്രീ ഭർത്താവിന് ഹറാമാവുന്നു. അതിനുശേഷം  ഭാര്യയെ തിരിച്ചെടുക്കലും വിവാഹം പുതുക്കലും അനുവദനീയമല്ല. പിന്നെ അവളെ മറ്റൊരാൾ വിവാഹം ചെയ്ത് കിടക്ക പങ്കിട്ട് അയാൾ തലാഖ് ചൊല്ലി അതിന്റെ ഇദ്ധയും പൂർത്തിയാക്കാതെ ആദ്യ ഭർത്താവിന്  അവളെ വിവാഹം ചെയ്യൽ അനുവദനീയമല്ല.

4. വിവാഹശേഷം ഭാര്യയും ഭർത്താവും ഒരു സ്ഥലത്ത് തനിച്ചായതിനു (ഖൽവത് സ്വഹീഹ് ) ശേഷം ( ശാരീരിക ബന്ധം സംഭവിക്കണമെന്നില്ല ) തലാഖ് പറഞ്ഞാൽ സാധാരണ നിയമങ്ങൾ തന്നെയാണ് ഉണ്ടാവുക.

ഭർത്താവ് ഒറ്റവാക്കിൽ മൂന്നു തലാഖ് പറഞ്ഞാലും അല്ലെങ്കിൽ വേറെ വാക്കുകളിൽ മൂന്നു തലാഖ് പറഞ്ഞാലും തലാഖ് സംഭവിക്കുന്നതാണ്. അതിനുശേഷം  ഭാര്യയെ തിരിച്ചെടുക്കലും വിവാഹം പുതുക്കലും അനുവദനീയമല്ല. ഇനി ഭർത്താവ് ഒരു തലാഖ് മാത്രം പറഞ്ഞാൽ ഒന്ന് സംഭവിക്കുന്നതാണ്. അത് ബായിനായ തലാഖ് ആണ്. അവളുടെ മേല്‍ ഇദ്ധ നിർബന്ധമാകും. അതേ വ്യക്തി ഇനി അവളെ വീണ്ടും വിവാഹം  ചെയ്യാൻ ആഗ്രഹിച്ചാൽ പുതിയ മഹറിൽ സാക്ഷികളുടെ സാന്നിധ്യത്തിൽ തജ്ദീദ് നിക്കാഹ് ചെയ്യാൻ സാധിക്കും. 

وَإِنْ فَرَّقَ) بِوَصْفٍ أَوْ خَبَرٍ أَوْ جُمَلٍ بِعَطْفٍ أَوْ غَيْرِهِ (بَانَتْ بِالْأُولَى) لَا إلَى عِدَّةٍ (وَ) لِذَا (لَمْ تَقَعْ الثَّانِيَةُ)....قَوْلُهُ وَإِنْ فَرَّقَ بِوَصْفٍ) نَحْوِ أَنْتِ طَالِقٌ وَاحِدَةً وَوَاحِدَةً وَوَاحِدَةً، أَوْ خَبَرٍ نَحْوِ: أَنْتِ طَالِقٌ طَالِقٌ طَالِقٌ، أَوْ أَجْمَلَ نَحْوُ: أَنْتِ طَالِقٌ أَنْتِ طَالِقٌ أَنْتِ طَالِقٌ ح، وَمِثْلُهُ فِي شَرْحِ الْمُلْتَقَى.

(قَوْلُهُ بِعَطْفٍ) أَيْ فِي الثَّلَاثَةِ سَوَاءٌ كَانَ بِالْوَاوِ أَوْ الْفَاءِ أَوْ ثُمَّ أَوْ بَلْ ح وَسَيَذْكُرُ الْمُصَنِّفُ مَسْأَلَةَ الْعَطْفِ مُنَجَّزَةً وَمُعَلَّقَةً مَعَ تَفْصِيلٍ فِي الْمُعَلَّقَةِ (قَوْلُهُ أَوْ غَيْرِهِ) الْأَوْلَى أَوْ دُونَهُ ط (قَوْلُهُ بَانَتْ بِالْأُولَى) أَيْ قَبْلَ الْفَرَاغِ مِنْ الْكَلَامِ الثَّانِي عِنْدَ أَبِي يُوسُفَ وَعِنْدَ مُحَمَّدٍ بَعْدَهُ لِجَوَازِ أَنْ يُلْحِقَ بِكَلَامِهِ شَرْطًا أَوْ اسْتِثْنَاءً وَرَجَّحَ السَّرَخْسِيُّ الْأَوَّلَ وَالْخِلَافُ عِنْدَ الْعَطْفِ بِالْوَاوِ وَثَمَرَتُهُ فِيمَنْ مَاتَتْ قَبْلَ فَرَاغِهِ مِنْ الثَّانِي وَقَعَ عِنْدَ أَبِي يُوسُفَ لَا عِنْدَ مُحَمَّدٍ وَتَمَامُهُ فِي الْبَحْرِ وَالنَّهْرِ (قَوْلُهُ وَلِذَا) أَيْ لِكَوْنِهَا بَانَتْ لَا إلَى عِدَّةٍ ح (قَوْلُهُ لَمْ تَقَعْ الثَّانِيَةُ) الْمُرَادُ بِهَا مَا بَعْدَ الْأُولَى، فَيَشْمَلُ الثَّالِثَةَ (قَوْلُهُ بِخِلَافِ الْمَوْطُوءَةِ) أَيْ وَلَوْ حُكْمًا كَالْمُخْتَلَى بِهَا فَإِنَّهَا كَالْمَوْطُوءَةِ فِي لُزُومِ الْعِدَّةِ، وَكَذَا فِي وُقُوعِ طَلَاقٍ بَائِنٍ آخَرَ فِي عِدَّتِهَا، وَقِيلَ لَا يَقَعُ وَالصَّوَابُ الْأَوَّلُ كَمَا مَرَّ فِي بَابِ الْمَهْرِ نَظْمًا وَأَوْضَحْنَاهُ هُنَاكَ (قَوْلُهُ حَيْثُ يَقَعُ الْكُلُّ) أَيْ فِي جَمِيعِ الصُّوَرِ الْمُتَقَدِّمَةِ لِبَقَاءِ الْعِدَّةِ، وَلَا يُصَدَّقُ قَضَاءً أَنَّهُ عَنَى الْأُولَى كَمَا سَيَأْتِي فِي الْفُرُوعِ إلَّا إذَا قِيلَ لَهُ مَاذَا فَعَلْتَ فَقَالَ طَلَّقْتُهَا أَوْ قَدْ قُلْتُ هِيَ طَالِقٌ لِأَنَّ السُّؤَالَ وَقَعَ عَنْ الْأَوَّلِ فَانْصَرَفَ الْجَوَابُ إلَيْهِ بَحْرٌ (قَوْلُهُ أَوْ ثِنْتَيْنِ مَعَ طَلَاقِ إيَّاكِ إلَخْ) أَيْ لِأَنَّ مَعَ هُنَا بِمَعْنَى بَعْدَ كَمَا تَقَدَّمَ فِي قَوْلِهِ مَعَ عِتْقِ مَوْلَاك إيَّاكِ. اهـ. ح أَيْ فَيَكُونُ الطَّلَاقُ شَرْطًا فَإِذَا طَلَّقَهَا وَاحِدَةً لَا تَقَعُ الثِّنْتَانِ لِأَنَّ الشَّرْطَ قَبْلَ الْمَشْرُوطِ (قَوْلُهُ كَمَا لَوْ قَالَ نِصْفًا وَوَاحِدَةً) أَيْ تَقَعُ وَاحِدَةٌ لِأَنَّهُ غَيْرُ مُسْتَعْمَلٍ عَلَى هَذَا الْوَجْهِ فَلَمْ يَجْعَلْهُ كُلَّهُ كَلَامًا وَاحِدًا، وَعَزَاهُ فِي الْمُحِيطِ إلَى مُحَمَّدٍ بَحْرٌ أَيْ لِأَنَّ الْمُسْتَعْمَلَ عَطْفُ الْكَسْرِ عَلَى الصَّحِيحِ (قَوْلُهُ لِأَنَّهُ جُمْلَةٌ وَاحِدَةٌ) لِأَنَّهُ إذَا أَرَادَ الْإِيقَاعَ بِهِمَا لَيْسَ لَهُمَا عِبَارَةٌ يُمْكِنُ النُّطْقُ بِهَا أَخْصَرَ مِنْهُمَا، وَكَذَا لَوْ قَالَ وَاحِدَةً وَأُخْرَى وَقَعَ ثِنْتَانِ لِعَدَمِ اسْتِعْمَالِ أُخْرَى ابْتِدَاءً نَهْرٌ.

لَا يُقَالُ: أَنْتِ طَالِقٌ ثِنْتَيْنِ أَخْصَرُ مِنْهُمَا، لِأَنَّ الْكَلَامَ عِنْدَ إرَادَةِ الْإِيقَاعِ بِالصَّحِيحِ وَالْكَسْرِ وَبِلَفْظِ أُخْرَى فَقَدْ يَكُونُ فِيهِ غَرَضٌ عَلَى أَنَّهُ إنْ لَمْ يَكُنْ لَهُ غَرَضٌ صَحِيحٌ فَالْعِبْرَةُ لِلَّفْظِ، وَلَفْظُ ثِنْتَيْنِ لَا يُؤَدِّي مَعْنَى النِّصْفِ؛ وَمَعْنَى أُخْرَى لُغَةً وَإِنْ كَانَ الْمُرَادُ بِهِمَا طَلْقَةً، وَبِخِلَافِ أَنْتِ طَالِقٌ وَاحِدَةً وَوَاحِدَةً، فَإِنَّهُ يُغْنِي عَنْ طَالِقٍ ثِنْتَيْنِ، فَعُدُولُهُ عَنْ ثِنْتَيْنِ إلَيْهِ قَرِينَةٌ عَلَى إرَادَةِ التَّفْرِيقِ، وَكَذَا نِصْفًا وَوَاحِدَةً لِأَنَّ نِصْفَ الطَّلْقَةِ فِي حُكْمِ الطَّلْقَةِ كَمَا مَرَّ فِي مَحَلِّهِ فَصَارَ بِمَنْزِلَةِ وَاحِدَةً وَوَاحِدَةً، وَهُوَ مِنْ الْمُفْتَرِقِ بِقَرِينَةِ الْعُدُولِ عَنْ الْأَصْلِ مِنْ تَقْدِيمِ الصَّحِيحِ عَلَى الْكَسْرِ فَافْهَمْ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٨٦/٣]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment