Sunday, 21 December 2025

മനപ്പൂർവം ഒരുപാട് നോമ്പുകൾ നഷ്ടപ്പെടുത്തി. ഖളായും കഫാറയും എങ്ങനെയാണ് വീട്ടുക ?


റമദാനിലെ നോമ്പ് ഷറഇയ്യായ കാരണമില്ലാതെ മനഃപൂർവം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ നോമ്പ് ആരംഭിച്ച ശേഷം ഷറഇയ്യായ കാരണമില്ലാതെ മനഃപൂർവം മുറിക്കുകയോ ചെയ്യുന്നത് കടുത്ത പാപമാണ്. ഹറാമാണ്.

ഷറഇയ്യായ കാരണമില്ലാതെ ഉപേക്ഷിച്ച നോമ്പുകൾക്ക് ഖളാ നിർബന്ധമാണ്. അതോടൊപ്പം തൗബയും ഇസ്തിഗ്ഫാറും നിർബന്ധമായും ചെയ്യേണ്ടതാണ്.

റമദാനിൽ നോമ്പ് ആരംഭിച്ച ശേഷം ഷറഇയ്യായ കാരണമില്ലാതെ മനഃപൂർവം മുറിച്ചാൽ ഖളായോടൊപ്പം കഫാറയും നിർബന്ധമാകുന്നതാണ്.

കഫാറ 

  • സംയോഗമല്ലാത്ത കാരണങ്ങളാൽ ഉദാ: ഭക്ഷണം കഴിക്കൽ, വെള്ളം കുടിക്കൽ മുതലായവ മൂലം ഒന്നിലധികം നോമ്പുകൾ മുറിച്ചാൽ ഈ മുറിച്ച നോമ്പുകൾ ഒരേ റമദാനിലായാലും ഒന്നിലധികം റമദാനുകളിലായാലും ഒരു കഫാറ മാത്രമാണ് നിർബന്ധമാകുന്നത്
  • സംയോഗത്തിലൂടെ ഒന്നിലധികം നോമ്പ് മുറിച്ചാൽ ഒരേ റമദാനിൽ ഒന്നിലധികം തവണയാണ് സംഭവിച്ചതെങ്കിൽ ഒരു കഫാറ മാത്രമാണ് നിർബന്ധമാകുന്നത്. എന്നാൽ ഒന്നിലധികം റമദാനുകളിൽ സംഭവിച്ചാൽ ഓരോ റമളാനും പ്രത്യേകം കഫാറ നിർബന്ധമാകുന്നതാണ്.

കഫാറയുടെ രൂപം

തുടർച്ചയായി രണ്ട് മാസം (അറുപത് ദിവസം) നോമ്പ് പിടിക്കലാണ് കഫാറ

എന്നാൽ വാർദ്ധക്യവസ്ഥ  അത്യന്തം ദുർബലമാണെങ്കിൽ അല്ലെങ്കിൽ രണ്ട് മാസം തുടർച്ചയായി നോമ്പ് പിടിക്കാൻ ഒരിക്കലും കഴിയാത്ത തരത്തിലുള്ള സ്ഥിരമായ രോഗം ഉണ്ടെങ്കിൽ അപ്പോൾ അറുപത് സാധുക്കൾക്ക് രണ്ട് നേരം വയറുനിറയെ ഭക്ഷണം നൽകണം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം

  • മനഃപൂർവം നോമ്പ് മുറിച്ചാൽ കഫാറയുടെ അറുപത് നോമ്പുകൾക്കൊപ്പം ഒരു ഖളാ നോമ്പും കൂടി നിർബന്ധമാണ്. അതായത് മൊത്തം അറുപത്തൊന്ന് നോമ്പുകൾ പിടിക്കണം.
  • കഫാറയുടെ അറുപത് നോമ്പുകൾ ഒരു ദിവസവും ഇടവേളയില്ലാതെ തുടർച്ചയായി പിടിക്കണം.ഇടയിൽ ഒരുദിവസം പോലും നോമ്പ് ഒഴിവാക്കിയാൽ മുഴുവൻ കഫാറയും പുതുതായി വീണ്ടും ആരംഭിക്കേണ്ടിവരുന്നതാണ്.മുമ്പ് പിടിച്ച നോമ്പുകളെ പരിഗണിക്കുന്നതല്ല.
  • നഷ്ടപ്പെട്ട നോമ്പുകളുടെ കൃത്യമായ എണ്ണം അറിയില്ലെങ്കിൽ ഏകദേശം കണക്കുകൂട്ടലിലൂടെ (അനുമാനം) എണ്ണം നിശ്ചയിച്ച് ഖളായും കഫാറയും നിർവഹിക്കണം.

وَلَوْ جَامَعَ فِي رَمَضَانَ مُتَعَمِّدًا مِرَارًا بِأَنْ جَامَعَ فِي يَوْمٍ ثُمَّ جَامَعَ فِي الْيَوْمِ الثَّانِي ثُمَّ فِي الثَّالِثِ وَلَمْ يُكَفِّرْ فَعَلَيْهِ لِجَمِيعِ ذَلِكَ كُلِّهِ كَفَّارَةٌ وَاحِدَةٌ عِنْدَنَا، وَعِنْدَ الشَّافِعِيِّ عَلَيْهِ لِكُلِّ يَوْمٍ كَفَّارَةٌ، وَلَوْ جَامَعَ فِي يَوْمٍ ثُمَّ كَفَّرَ ثُمَّ جَامَعَ فِي يَوْمٍ آخَرَ فَعَلَيْهِ كَفَّارَةٌ أُخْرَى فِي ظَاهِرِ الرِّوَايَةِ، وَرَوَى زُفَرُ عَنْ أَبِي حَنِيفَةَ أَنَّهُ لَيْسَ عَلَيْهِ كَفَّارَةٌ أُخْرَى، وَلَوْ جَامَعَ فِي رَمَضَانَيْنِ وَلَمْ يُكَفِّرْ لِلْأَوَّلِ فَعَلَيْهِ لِكُلِّ جِمَاعٍ كَفَّارَةٌ فِي ظَاهِرِ الرِّوَايَةِ.

[الكاساني، بدائع الصنائع في ترتيب الشرائع، ١٠١/٢]

وَلَوْ تَكَرَّرَ فِطْرُهُ وَلَمْ يُكَفِّرْ لِلْأَوَّلِ يَكْفِيه وَاحِدَةٌ وَلَوْ فِي رَمَضَانَيْنِ عِنْدَ مُحَمَّدٍ وَعَلَيْهِ الِاعْتِمَادُ بَزَّازِيَّةٌ وَمُجْتَبَى وَغَيْرُهُمَا وَاخْتَارَ بَعْضُهُمْ لِلْفَتْوَى أَنَّ الْفِطْرَ بِغَيْرِ الْجِمَاعِ تَدَاخَلَ وَإِلَّا لَا....قَوْلُهُ: وَلَمْ يُكَفِّرْ لِلْأَوَّلِ) أَمَّا لَوْ كَفَّرَ فَعَلَيْهِ أُخْرَى فِي ظَاهِرِ الرِّوَايَةِ لِلْعِلْمِ بِأَنَّ الزَّجْرَ لَمْ يَحْصُلْ بِالْأُولَى بَحْرٌ (قَوْلُهُ: وَعَلَيْهِ الِاعْتِمَادُ) نَقَلَهُ فِي الْبَحْرِ عَنْ الْأَسْرَارِ وَنَقَلَ قَبْلَهُ عَنْ الْجَوْهَرَةِ لَوْ جَامَعَ فِي رَمَضَانَيْنِ فَعَلَيْهِ كَفَّارَتَانِ وَإِنْ لَمْ يُكَفِّرْ لِلْأُولَى فِي ظَاهِرِ الرِّوَايَةِ وَهُوَ الصَّحِيحُ. قُلْت: فَقَدْ اخْتَلَفَ التَّرْجِيحُ كَمَا تَرَى وَيَتَقَوَّى الثَّانِي بِأَنَّهُ ظَاهِرُ الرِّوَايَةِ (قَوْلُهُ: إنْ الْفِطْرُ) إنْ شَرْطِيَّةٌ ح (قَوْلُهُ: وَإِلَّا لَا) أَيْ وَإِنْ كَانَ الْفِطْرُ الْمُتَكَرِّرُ فِي يَوْمَيْنِ بِجِمَاعٍ لَا تَتَدَاخَلُ الْكَفَّارَةُ، وَإِنْ لَمْ يُكَفِّرْ لِلْأَوَّلِ لِعِظَمِ الْجِنَايَةِ وَلِذَا أَوْجَبَ الشَّافِعِيُّ الْكَفَّارَةَ بِهِ دُونَ الْأَكْلِ وَالشُّرْبِ (قَوْلُهُ: وَتَمَامُهُ فِي شَرْحِ الْوَهْبَانِيَّةِ) قَالَ فِي الْوَهْبَانِيَّةِ:

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/413]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment