Sunday, 21 December 2025

വെട്ടിയ നഖം കുഴിച്ചിടൽ നിർബന്ധമാണോ

 

മുറിച്ച നഖങ്ങൾ ഭൂമിയിൽ മറമാടൽ മുസ്തഹബ്ബാണ്. നിർബന്ധമില്ല. അതിന് കഴിയാത്ത പക്ഷം അഴുക്കോ വൃത്തികേടുകളോ ഇല്ലാത്ത  ഇല്ലാത്ത സ്ഥലത്ത് ഉപേക്ഷിക്കാവുന്നതാണ്. ചവറ്റുകൊട്ടയിൽ ഇടൽ നല്ലതല്ല കറാഹത് തൻസീഹാണ്. കാരണം അതിലൂടെ രോഗം വരാനുള്ള സാധ്യത ഫുഖഹാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. കുഴിച്ചിടാനോ കളയാനോ സ്ഥലമില്ലാത്ത സാഹചര്യങ്ങളിൽ ചവറ്റുകൊട്ടയിൽ ഉപേക്ഷിക്കൽ കറാഹത്ത് ഇല്ലാത്ത തന്നെ അനുവദനീയമാണ്.

കുഴിച്ചിടാനോ കളയാനോ സാഹചര്യമില്ലാത്ത (ഉദാ: ഫ്ലാറ്റുകളിൽ) വെട്ടിയ നഖം ക്ലോസറ്റിൽ ഇട്ട് വെള്ളമൊഴിച്ച്/ഫ്ലഷ് ചെയ്ത് കളയുന്നതിൽ കുഴപ്പമില്ല. കറാഹത്ത് ഇല്ലാതെ അനുവദനീയമാണ്.

(قَوْلُهُ وَيُسْتَحَبُّ قَلْمُ أَظَافِيرِهِ) وَقَلْمُهَا بِالْأَسْنَانِ مَكْرُوهٌ يُورِثُ الْبَرَصَ، فَإِذَا قَلَّمَ أَظْفَارَهُ أَوْ جَزَّ شَعْرَهُ يَنْبَغِي أَنْ يَدْفِنَهُ فَإِنْ رَمَى بِهِ فَلَا بَأْسَ وَإِنْ أَلْقَاهُ فِي الْكَنِيفِ أَوْ فِي الْمُغْتَسَلِ كُرِهَ لِأَنَّهُ يُورِثُ دَاءً خَانِيَّةٌ وَيُدْفَنُ أَرْبَعَةٌ الظُّفْرُ وَالشَّعْرُ وَخِرْقَةُ الْحَيْضِ وَالدَّمُ عَتَّابِيَّةٌ ط

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/405]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment