- ഹനഫി മദ്ഹബിൽ അകന്ന രക്തബന്ധുക്കൾക്ക് അനന്തര അവകാശം ലഭിക്കുമോ ?
- ലഭിക്കുമെങ്കിൽ മേൽ പറയപ്പെട്ടവർക്ക് എങ്ങനെയാണ് ഓഹരി വരിക
ഹനഫി മദ്ഹബിൽ അകന്ന രക്തബന്ധുക്കൾ (ذوي الأرحام) അനന്തരസ്വത്തിൽ അവകാശികളാണ്. പക്ഷേ അവർക്കു അവകാശം ലഭിക്കുന്നത് രണ്ട് സാഹചര്യങ്ങളിൽ മാത്രമാണ്.
ഒന്ന്. ഖുർആൻ സ്ഥിര ഓഹരി നിശ്ചയിച്ച അവകാശികൾ (ذُو الفَرْض) ഇല്ലാതിരിക്കണം
ഭാര്യയും ഭർത്താവും ഇവിടെ ذوي الأرحام ന്റെ അവകാശത്തെ തടയില്ല. കാരണം ഓഹരിക്ക് ശേഷമുള്ള മിച്ച സമ്പത്ത് ഭാര്യക്കും ഭർത്താവിനും വീണ്ടും (رد) ലഭിക്കുന്നവരല്ല. അതിനാൽ ഇവരുണ്ടെങ്കിലും ذوي الأرحام അവകാശത്തിൽ നിന്ന് ഒഴിവാകില്ല.
രണ്ട് : അസബക്കാർ ആരും ഉണ്ടാകരുത്
ഈ രണ്ട് സാഹചര്യങ്ങളിൽ ശേഷിക്കുന്ന മുഴുവൻ സമ്പത്തും ذوي الأرحام നൽകുന്നു.
2.ഭർത്താവ് 1/2 സഹോദരന്റെ രണ്ടു പെൺമക്കൾക്ക് ബാക്കി മുഴുവൻ സമ്പത്തും (1/2) ഒരു പെണ്ണിന് 1/4 കിട്ടും
بَابُ تَوْرِيثِ ذَوِي الْأَرْحَامِ (هُوَ كُلُّ قَرِيبٍ لَيْسَ بِذِي سَهْمٍ وَلَا عَصَبَةٍ) فَهُوَ قِسْمٌ ثَالِثٌ حِينَئِذٍ (وَلَا يَرِثُ مَعَ ذِي سَهْمٍ وَلَا عَصَبَةٍ سِوَى الزَّوْجَيْنِ) لِعَدَمِ الرَّدِّ عَلَيْهِمَا (فَيَأْخُذُ الْمُنْفَرِدُ جَمِيعَ الْمَالِ)
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٧٩١/٦]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment