അറിയപ്പെടുന്ന കമ്പനിയുടെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ പകർത്തി സമാനമായത് നിർമ്മിക്കലും വിൽക്കലും അനുവദനീയമാണ്.
വിൽപ്പനയ്ക്ക് മുമ്പ് അത് ബ്രാൻഡഡ് അല്ലെന്നും സെക്കൻഡ് ക്വാളിറ്റി ആണെന്നും ഉപഭോക്താവിനോട് പറയുകയും പകർപ്പിന് അർഹമായ വില ഈടാക്കുകയും ചെയ്യൽ നിർബന്ധമാണ്. അത്തരം വ്യാപാരം നിയമപ്രകാരം ഒരു രാജ്യത്ത് കുറ്റകൃത്യമാണെങ്കിൽ അത് ഒഴിവാക്കൽ അത്യാവശ്യമാണ്. കൂടാതെ കോപ്പി ആണെന്ന് ഉപഭോക്താവിന്റെ അറിവില്ലാതെ വിൽക്കുകയും ഒറിജിനലിന്റെ വില ഈടാക്കുകയും ചെയ്യുന്നത് വഞ്ചനയാണ് ഹറാമാണ്.
وَضَابِطُ الْغِشِّ الْمُحَرَّمِ أَنْ يَشْتَمِلَ الْمَبِيعُ عَلَى وَصْفِ نَقْصٍ لَوْ عَلِمَ بِهِ الْمُشْتَرِي امْتَنَعَ عَنْ شِرَائِهِ فَكُلُّ مَا كَانَ كَذَلِكَ يَكُونُ غِشًّا وَكُلُّ مَا لَا يَكُونُ كَذَلِكَ لَا يَكُونُ غِشًّا مُحَرَّمًا ذَكَرَهُ فِي الْفَتَاوَى الْمَذْكُورَةِ وَلَا مَانِعَ مِنْهُ عِنْدَنَا تَأَمَّلْ اهـ
[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٣٨/٦]
لَا يَحِلُّ كِتْمَانُ الْعَيْبِ فِي مَبِيعٍ أَوْ ثَمَنٍ؛ لِأَنَّ الْغِشَّ حَرَامٌ إلَّا فِي مَسْأَلَتَيْنِ
الْأُولَى: الْأَسِيرُ إذَا شَرَى شَيْئًا ثَمَّةَ وَدَفَعَ الثَّمَنَ مَغْشُوشًا جَازَ إنْ كَانَ حُرًّا لَا عَبْدًا. الثَّانِيَةُ: يَجُوزُ إعْطَاءُ الزُّيُوفِ وَالنَّاقِصِ فِي الْجِبَايَاتِ أَشْبَاهٌ
[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٧/٥]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment