വുളുവിൽ മിസ്വാക് ചെയ്യേണ്ട സമയത്തെ കുറിച്ച് ഫുഖഹാക്കൾക്കിടയിൽ രണ്ട് അഭിപ്രായങ്ങളാണ്.
- വായി കൊപ്ലിക്കുന്ന സമയത്ത് മിസ്വാക് ചെയ്യുന്നതാണ് ഉത്തമം. ഇതാണ് പ്രബലം.
- വുളു തുടങ്ങുന്നതിന് മുമ്പ് മിസ്വാക് ചെയ്യുന്നതാണ് നല്ലത്.
അതിനാൽ ഇരു രീതികളും ശരിയാണ് രണ്ട് അഭിപ്രായങ്ങൾ അനുസരിച്ചും അമൽ ചെയ്യാൻ സാധിക്കും.
മുല്ലാ അലിയ്യുൽ ഖാരി (റ) ഈ അഭിപ്രായങ്ങളെ സമന്വയിപ്പിച്ച് പറഞ്ഞിരിക്കുന്നു.
മിസ്വാക്കിന്റെ ആദ്യം സമയം വുളു തുടങ്ങുന്ന സമയമാണ്.
അവസാന സമയം വായ കൊപ്ലിക്കുന്നതിന് മുമ്പ് വരെയാണ്.
وَاخْتُلِفَ فِي وَقْتِهِ فَفِي النِّهَايَةِ وَفَتْحِ الْقَدِيرِ أَنَّهُ عِنْدَ الْمَضْمَضَةِ وَفِي الْبَدَائِعِ وَالْمُجْتَبَى قَبْلَ الْوُضُوءِ الْأَكْثَرُ عَلَى الْأَوَّلِ، وَهُوَ الْأَوْلَى؛
[ابن نجيم ,البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري ,1/21]
وَفِي إِفْرَادِ هَذَا الْبَابِ مِنْ سُنَنِ الْوُضُوءِ إِيمَاءٌ إِلَى أَنَّ السِّوَاكَ لَيْسَ مِنْ أَجْزَاءِ الْوُضُوءِ الْمُتَّصِلِ بِهِ وَإِشَارَةٌ إِلَى جَوَازِ تَقْدِيمِ السِّوَاكِ عَلَى الْوُضُوءِ، وَأَنَّهُ لَيْسَ يَتَعَيَّنُ أَنْ يَكُونَ مَحَلُّهُ قُبَيْلَ الْمَضْمَضَةِ
[الملا على القاري، مرقاة المفاتيح شرح مشكاة المصابيح، ٣٩٤/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment