അന്യ പുരുഷന്മാരുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിലുള്ള എഴുത്തു കുത്തുകൾ, ഡിസൈനുകൾ, അലങ്കാരങ്ങൾ മോഡേൺ സ്റ്റൈലുകളിൽ തയ്യാറാക്കപ്പെടുന്ന നിഖാബുകൾ ധരിക്കുന്നത് ശരീഅത്ത് അനുസരിച്ച് ശരിയല്ല. പർദ്ദ എന്ന മൂല്യവത്തായ സംസ്കാരത്തിന്റെ ലക്ഷ്യം തന്നെ അവിടെ അവമതിക്കപ്പെടുന്നു.
അതിനാൽ സ്ത്രീയുടെ ശരീരവും ആന്തരിക വസ്ത്രങ്ങളും ശരീരത്തിന്റെ നിമ്നോന്നതികളും അവയവഘടനയും ആകൃതിയും പ്രകടമാകാത്ത വസ്ത്രമാണ് അവൾ ധരിക്കേണ്ടത്. ഇമാം ജസ്സാസ് (റ) പറയുന്നു: സൗന്ദര്യത്തിന്റെ പ്രകടനമായി കണക്കാക്കി ആഭരണങ്ങളുടെ ശബ്ദം പോലും ഖുർആൻ നിരോധിച്ചിരിക്കുമ്പോൾ വർണ്ണാഭമായ നിറങ്ങളിലുള്ള ബുർഖകൾ പർദ്ദകൾ ധരിച്ച് പുറത്തിറങ്ങുന്നത് ആദ്യം തന്നെ നിരോധിച്ചിരിക്കുന്നു.(മആരിഫുൽ ഖുർആൻ 6/407)
മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment