Tuesday, 9 December 2025

ഹെൽത്ത് ഇൻഷുറൻസ് എടുക്കൽ അനുവദനീയമാണോ

 

ഇസ്ലാം നിരോധിച്ച പലിശ, ചൂതാട്ടം, غرر (വഞ്ചന) തുടങ്ങിയ വകുപ്പുകൾ ഈ ഇടപാടിൽ ഉൾക്കൊള്ളുന്നതിനാൽ ഇൻഷുറൻസ് പോളിസികൾ അനുവദനീയമല്ല.

എന്നാൽ ഹെൽത്ത്/മെഡിക്കൽ ഇൻഷുറൻസുകളുടെ വിഷയത്തിൽ ഉലമാക്കളുടെ ഇടയിൽ അഭിപ്രായ വിത്യാസമുണ്ട്. ഇക്കാലത്തെ ചികിത്സ മേഖല വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. സാമ്പത്തികശേഷിയുള്ളവർക്ക് പോലും ആശുപത്രി ചിലവുകൾ ബാധ്യതയാവുന്നു. തുച്ഛമായ വരുമാനമുള്ള സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പെട്ടെന്നുള്ള ചികിത്സാ ചെലവുകൾ ഹോസ്പിറ്റൽ ചൂഷണം താങ്ങാവുന്നതിനുമപ്പുറമാണ്. വലിയ കടക്കെണിയിൽ കൊണ്ടെത്തിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലെ അത്യാവശ്യം പരിഗണിച്ച് വലിയ സാമ്പത്തികശേഷിയില്ലാത്ത സാധാരണക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് എടുക്കൽ അനുവദനീയമാണ്. അത്തരക്കാർ എടുക്കുന്നതിന് പ്രത്യേകം പരിശ്രമിക്കണം.

ന്യായങ്ങൾ

  • ഇതിൽ പലിശയുടെ രൂപം വരുന്നില്ല. മെഡിക്കൽ ഇൻഷുറൻസിൽ പണം നിക്ഷേപിക്കുമ്പോൾ തിരികെ ലഭിക്കുന്നത് സർവീസ് /ചികിത്സ /മെഡിസിനാണ്. ഇൻഷുറൻസ് കമ്പനി നമ്മുടെ ചികിത്സ ഏറ്റെടുക്കുന്നു. പണത്തിനു കൂടുതൽ പണം ലഭിക്കുന്നതാണ് പലിശ. ഇവിടെ പൈസക്ക് പകരം പൈസയല്ല മറിച്ച് സർവീസാണ്. പലിശയുടെ നിബന്ധന വരുന്നില്ല.
  • ചൂതാട്ടത്തിന്റെ സാധ്യത വളരെ കുറവാണ്. ലഘുവാണ്. അതിനാൽ ഇതിൽ غرر يسير ചുമത്തപ്പെടും. غرر يسير ന് വിട്ടുവീഴ്ച്ച ഉണ്ട് എന്നതിൽ ഉലമാക്കൾ ഏകോപ്പിക്കുന്നു.

എന്നിരുന്നാൽ തന്നെ ഈ വകുപ്പുകൾ ഒന്നും പൂർണ്ണമായും ഒഴിവാകുന്നില്ല. വ്യക്തിഗത മായി മാത്രമേ അനുവദനീയമെന്ന അഭിപ്രായം പരിഗണിക്കുകയുള്ളു. പൊതുവായി നിലയിൽ ബാധകമല്ല. കൂടുതൽ ഉലമാക്കൾ മെഡിക്കൽ ഇൻഷുറൻസും അനുവദനീയമല്ല എന്നും അഭിപ്രായം ഉള്ളവരാണ്. ഞങ്ങളുടെ ബഹുമാന്യ ഉസ്താദ് മുഫ്തി സഈദ് അഹ് മദ് പാലൻപൂരി (റ), ഖാലിദ് സൈഫുല്ലാഹ് റഹ്മാനി തുടങ്ങിയവരും മെഡിക്കൽ ഇൻഷുറൻസ് അനുവദനീയമെന്ന് അഭിപ്രായം ഉള്ളവരാണ്.

(അവലംബം: ജദീദ് ഫിഖ്ഹീ മസാഇൽ, ജദീദ് മആഷീ മസാഇൽ,ഫതാവ സകരിയ) 

الضرورات تبيح المحظورات الضرر يزال المشقة تجلب التيسير

 ( الأشباه والنظائر /القاعدة الخامسة ۸۷ مكتبة دار العلوم دیوبند، قواعد الفقه ۸۹ رقم: ۱۷۰ دار الكتاب (دیوبند)

الحاجة تنزل منزلة الضرورة عامة أو خاصة

 (شرح المحلة لسليم رستم باز ۳۳رقم المادة : ۳۳، الأشباه والنظائر / الفن الأول، القاعدة الخامسة (٩٣)

أَجْمَعَ الْمُسْلِمُونَ عَلَى جَوَازِ أَشْيَاءَ فِيهَا غَرَرٌ حَقِيرٌ....... قَالَ الْعُلَمَاءُ مَدَارُ الْبُطْلَانِ بِسَبَبِ الْغَرَرِ وَالصِّحَّةُ مَعَ وُجُودِهِ عَلَى ما ذكرناه وهو أنه إِنْ دَعَتْ حَاجَةٌ إِلَى ارْتِكَابِ الْغَرَرِ وَلَا يُمْكِنُ الِاحْتِرَازُ عَنْهُ إِلَّا بِمَشَقَّةٍ وَكَانَ الْغَرَرُ حَقِيرًا جَازَ الْبَيْعُ وَإِلَّا فَلَا

[النووي، شرح النووي على مسلم، ١٥٦/١٠]




മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment