Sunday, 21 December 2025

ഹനഫി മദ്ഹബിൽ ഫർള് നിസ്കാരത്തിലെ മൂന്നോ നാലോ റകഅത്തുകളിൽ സൂറത്ത് ഓതുന്നതിന്റെ വിധി എന്താണ് ?ഒരാൾ മൂന്ന് നാല് റകഅത്തുകളിൽ മറന്ന് സൂറത്ത് ഓതിയാൽ സഹ്വിന്റെ സുജൂദ് നിർബന്ധമാകുമോ ?


ഫർളിന്റെ മൂന്ന് നാല് റകഅത്തുകളിൽ സൂറത്തുൽ ഫാത്തിഹ മാത്രം ഓതലാണ് സുന്നത്. ഇനി ഒന്നും ഓതിയില്ലെങ്കിലും കുഴപ്പമില്ല. സൂറത്ത് ഓതൽ സുന്നതിന് എതിരാണ്. ഓതിയാലും സഹ്‌വിന്റെ സുജൂദ് ചെയ്യേണ്ടതില്ല.

وَهَلْ يُكْرَهُ فِي الْأُخْرَيَيْنِ؟ الْمُخْتَارُ لَا....قَوْلُهُ وَهَلْ يُكْرَهُ) أَيْ ضَمُّ السُّورَةِ (قَوْلُهُ الْمُخْتَارُ لَا) أَيْ لَا يُكْرَهُ تَحْرِيمًا بَلْ تَنْزِيهًا لِأَنَّهُ خِلَافُ السُّنَّةِ. قَالَ فِي الْمُنْيَةِ وَشَرْحِهَا: فَإِنْ ضَمَّ السُّورَةَ إلَى الْفَاتِحَةِ سَاهِيًا يَجِبُ عَلَيْهِ سَجْدَتَا السَّهْوِ فِي قَوْلِ أَبِي يُوسُفَ لِتَأْخِيرِ الرُّكُوعِ عَنْ مَحَلِّهِ وَفِي أَظْهَرِ الرِّوَايَاتِ لَا يَجِبُ لِأَنَّ الْقِرَاءَةَ فِيهِمَا

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/459]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment