Sunday, 21 December 2025

പിതാവ് മരണപ്പെടുന്നതിന് മുമ്പ് തയ്യാറാക്കിയ വിൽപത്രം അനുസരിച്ച് സമ്പത്ത് വീതിക്കപ്പെടുമോ


പിതാവ് തന്റെ മരണത്തിന് മുമ്പ് വിൽപത്രം തയ്യാറാക്കി മക്കളുടെ പേരിൽ രജിസ്റ്റർ ചെയ്തത് കൊണ്ട് ശറഇൽ പരിഗണിക്കപ്പെടില്ല. പിതാവ് തന്റെ ജീവിതകാലത്ത് തന്നെ മക്കൾക്ക് സമ്പത്ത് നൽകുന്നതിനെ ഹിബത്ത് (Gift) എന്നാണ് വിളിക്കുന്നത്.

ഹിബത്ത് ശരിയാകണമെങ്കിൽ, പിതാവ് ആ സമ്പത്തിന്റെ പൂർണ്ണ ഉടമസ്ഥാവകാശവും കൈവശവകാശവും (القبض الكامل) യഥാർത്ഥമായി മക്കൾക്ക് കൈമാറിയിരിക്കണം. ഈ പൂർണ്ണ കൈമാറ്റം നടന്നാൽ മാത്രമേ ഹിബത്ത് സാധുവാകുകയുള്ളൂ. അത്തരത്തിലുള്ള സാഹചര്യത്തിലാണ് അതുമായി ബന്ധപ്പെട്ട വിൽപത്രമോ രജിസ്ട്രേഷൻ രേഖകളോ പരിഗണനയ്ക്ക് അർഹമാകുന്നത്.

ഉപയോഗത്തിനായി മാത്രം സമ്പത്ത് കൈമാറുന്നത്, അല്ലെങ്കിൽ മരണത്തിനു ശേഷമാണ് ഉടമസ്ഥാവകാശം ലഭിക്കുക എന്ന വ്യവസ്ഥയോടെ നൽകുന്നത് ഇതൊന്നും ശറഇയിൽ ഹിബത്തായി അംഗീകരിക്കപ്പെടുന്നില്ല. ഇത്തരം സാഹചര്യങ്ങളിൽ ആ സമ്പത്ത് മുഴുവനും പിതാവിന്റെ ഉടമസ്ഥതയിലായിത്തന്നെയാണ് കണക്കാക്കപ്പെടുക.

അതിനാൽ പിതാവിന്റെ മരണത്തിനു ശേഷം ആ സ്വത്ത് മയ്യിത്തിന്റെ സ്വത്തായി പരിഗണിക്കപ്പെടുകയും, എല്ലാ അനന്തരവകാശികൾക്കും അവരുടെ ശരിയായ ഓഹരിക്കനുസൃതമായ അവകാശം ഉറപ്പുവരികയും ചെയ്യും. എല്ലാ അവകാശികളും പരസ്പര സമ്മതത്തോടെ തൃപ്തരാണെങ്കിൽ, വിൽപത്രത്തിൽ പറയപ്പെട്ടിരിക്കുന്ന രീതിയിൽ സമ്പത്ത് വിഭജിക്കുന്നത് അനുവദനീയമാണ്. എന്നാൽ അവകാശികളിൽ ആരെങ്കിലും എതിർപ്പ് ഉന്നയിച്ചാൽ, ശറഇ അനന്തരാവകാശ നിയമപ്രകാരം സമ്പത്ത് വിഭജിക്കൽ നിർബന്ധമാകുന്നതാണ്.

(وَتَتِمُّ) الْهِبَةُ (بِالْقَبْضِ) الْكَامِلِ (وَلَوْ الْمَوْهُوبُ شَاغِلًا لِمِلْكِ الْوَاهِبِ لَا مَشْغُولًا بِهِ) وَالْأَصْلُ أَنَّ الْمَوْهُوبَ إنْ مَشْغُولًا بِمِلْكِ الْوَاهِبِ مُنِعَ تَمَامَهَا وَإِنْ شَاغِلًا لَا، فَلَوْ وَهَبَ جِرَابًا فِيهِ طَعَامُ الْوَاهِبِ أَوْ دَارًا فِيهَا مَتَاعُهُ، أَوْ دَابَّةً عَلَيْهَا سَرْجُهُ وَسَلَّمَهَا كَذَلِكَ لَا تَصِحُّ وَبِعَكْسِهِ تَصِحُّ فِي الطَّعَامِ وَالْمَتَاعِ وَالسَّرْجِ فَقَطْ لِأَنَّ كُلًّا مِنْهَا شَاغِلٌ الْمِلْكَ لِوَاهِبٍ لَا مَشْغُولٌ بِهِ لِأَنَّ شُغْلَهُ بِغَيْرِ مِلْكِ وَاهِبِهِ لَا يَمْنَعُ تَمَامَهَا كَرَهْنٍ وَصَدَقَةٍ لِأَنَّ الْقَبْضَ شَرْطُ تَمَامِهَا وَتَمَامُهُ فِي الْعِمَادِيَّةِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,5/691]

إِنَّ الْقَبْضَ فِي الْهِبَةِ لَيْسَ رُكْنَ الْعَقْدِ، بَلْ هُوَ خَارِجٌ عَنِ الرُّكْنِ، إِلَّا أَنَّهُ شَرْطُ ثُبُوتِ الْمِلْكِيَّةِ.لَيْسَ لِلْهِبَةِ حُكْمٌ قَبْلَ الْقَبْضِ بِصُورَةٍ مُطْلَقَةٍ، أَيْ سَوَاءٌ أَكَانَ الْمَوْهُوبُ لَهُ أَجْنَبِيًّا أَمْ كَانَ ذَا رَحِمٍ مَحْرَمٍ. وَبِمَا أَنَّ تَمَامَ الْهِبَةِ مَوْقُوفٌ عَلَى الْقَبْضِ الْكَامِلِ، فَبِمُجَرَّدِ الْإِقْرَارِ بِالْهِبَةِ لَا يَكُونُ إِقْرَارًا بِالْقَبْضِ.مَثَلًا: إِذَا أَقَرَّ شَخْصٌ قَائِلًا: قَدْ وَهَبْتُ مَالِيَ الْفُلَانِيَّ لِفُلَانٍ، فَعَلَى الْقَوْلِ الْأَصَحِّ لَا يُعَدُّ الْوَاهِبُ قَدْ أَقَرَّ بِأَنَّ الْمَوْهُوبَ لَهُ قَبَضَ مَالَ الْمَوْهُوبِ.«الْأَنْقَرَوِيُّ وَالْهِنْدِيَّةُ فِي الْبَابِ الْحَادِي عَشَرَ».أَمَّا إِذَا أَقَرَّ الْوَاهِبُ بِالْهِبَةِ وَبِالْقَبْضِ مَعًا، فَيَثْبُتُ حُصُولُ الْقَبْضِ.

دُرَرُ الحُكَّامِ فِي شَرْحِ مَجَلَّةِ الأَحْكَامِ

(٢/٣٩٨، ط: دَارُ الجِيل)

(وَقُسِمَ) الْمَالُ الْمُشْتَرَكُ (بِطَلَبِ أَحَدِهِمْ إنْ انْتَفَعَ كُلٌّ) بِحِصَّتِهِ (بَعْدَ الْقِسْمَةِ وَبِطَلَبِ ذِي الْكَثِيرِ إنْ لَمْ يَنْتَفِعْ الْآخَرُ لِقِلَّةِ حِصَّتِهِ) وَفِي الْخَانِيَّةِ: يُقْسَمُ بِطَلَبِ كُلٍّ وَعَلَيْهِ الْفَتْوَى، لَكِنَّ الْمُتُونَ عَلَى الْأَوَّلِ فَعَلَيْهَا لِلْعَوْلِ (وَإِنْ تَضَرَّرَ الْكُلُّ لَمْ يُقْسَمْ إلَّا بِرِضَاهُمْ) لِئَلَّا يَعُودَ عَلَى مَوْضُوعِهِ بِالنَّقْضِ.

فِي الْمُجْتَبَى: حَانُوتٌ لَهُمَا يَعْمَلَانِ فِيهِ طَلَبَ أَحَدُهُمَا الْقِسْمَةَ إنْ أَمْكَنَ لِكُلٍّ أَنْ يَعْمَلَ فِيهِ بَعْدَ الْقِسْمَةِ مَا كَانَ يَعْمَلُ فِيهِ قَبْلَهَا قُسِمَ وَإِلَّا لَا.

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٦٠/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment