Sunday, 21 December 2025

ഫൈൻ ഈടാക്കുന്നതിന്റെ വിധി ?പരീക്ഷാ ഫീസ് അടയ്ക്കുന്നതിൽ താമസം വരുത്തുക, ഹാജർ നഷ്ടപ്പെടുക, അവധി കഴിഞ്ഞ് കൃത്യസമയത്ത് തിരിച്ചെത്താതിരിക്കുക തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾ കൂടുതൽ ജാഗ്രത കാണിക്കുന്നതിനായി പിഴ (ഫൈൻ) ഈടാക്കുന്ന പതിവുണ്ട്. ഇത് അനുവദനീയമാണോ?


ഫൈൻ ഈടാക്കുന്നത് ഏതു സാഹചര്യത്തിൽ ആണെങ്കിലും അനുവദനീയമല്ല. ഹറാമാണ്. ഫൈൻ “تعزیر بالمال” (സാമ്പത്തിക ശിക്ഷ) എന്നതിന്റെ ഒരു രൂപമാണ്. ഫീസ് അടയ്ക്കുന്നതിൽ താമസം വരുന്നതുപോലെയുള്ള സാഹചര്യങ്ങളിൽ ഫൈൻ ഈടാക്കുമ്പോൾ ഒരു കടം (അടയ്ക്കേണ്ട സാമ്പത്തിക ബാധ്യത/ഫീസ്) ത്തിന് പകരമായി ഈടാക്കപ്പെടുന്നതിനാൽ അത് تعزیر بالمال എന്നതിനോടൊപ്പം പലിശയും കൂടിയാണ്. അതിനാൽ ഫൈൻ ആരിൽ നിന്നെങ്കിലും ഈടാക്കിയിട്ടുണ്ടെങ്കിൽ, അത് ഉടമസ്ഥന് തിരിച്ചു നൽകൽ നിർബന്ധമാണ്.

മേൽപ്പറഞ്ഞ വിഷയങ്ങളിൽ ജാഗ്രത വരുത്തുന്നതിനായി ശറഇൽ അനുവദനീയമായ മറ്റ് മാർഗങ്ങൾ സ്വീകരിക്കാം. ഉദാഹരണത്തിന്:

നിശ്ചിത കാലയളവിൽ സമയത്ത് ഫീസ് അടയ്ക്കാത്ത അല്ലെങ്കിൽ അവധി ഹാജർ മുതലായ കാര്യങ്ങളിൽ അലസതയും അശ്രദ്ധയും കാണിക്കുന്ന വിദ്യാർത്ഥിയുടെ അഡ്മിഷൻ റദ്ദാക്കുക. പിന്നീട് വീണ്ടും അഡ്മിഷൻ ലഭിക്കണമെങ്കിൽ കൂടുതൽ ഫീസ് നിശ്ചയിക്കുക.

വിദ്യാർത്ഥികൾക്കുള്ള ചിലവുകൾ സ്ഥാപനം സൗജന്യമായി നൽകുന്നുണ്ടെങ്കിൽ ആ സൗജന്യം റദ്ദാക്കി (ഉദാ: ഒരു മാസത്തേക്കുള്ള ചിലവ് 5000 രൂപ) തുക ഈടാക്കാം.

 (لَا بِأَخْذِ مَالٍ فِي الْمَذْهَبِ) بَحْرٌ. وَفِيهِ عَنْ الْبَزَّازِيَّةِ: وَقِيلَ يَجُوزُ، وَمَعْنَاهُ أَنْ يُمْسِكَهُ مُدَّةً لِيَنْزَجِرَ ثُمَّ يُعِيدَهُ لَهُ، فَإِنْ أَيِسَ مِنْ تَوْبَتِهِ صَرَفَهُ إلَى مَا يَرَى. وَفِي الْمُجْتَبَى أَنَّهُ كَانَ فِي ابْتِدَاءِ الْإِسْلَامِ ثُمَّ نُسِخَ.....مَطْلَبٌ فِي التَّعْزِيرِ بِأَخْذِ الْمَالِ (قَوْلُهُ لَا بِأَخْذِ مَالٍ فِي الْمَذْهَبِ) قَالَ فِي الْفَتْحِ: وَعَنْ أَبِي يُوسُفَ يَجُوزُ التَّعْزِيرُ لِلسُّلْطَانِ بِأَخْذِ الْمَالِ. وَعِنْدَهُمَا وَبَاقِي الْأَئِمَّةِ لَا يَجُوزُ. اهـ. وَمِثْلُهُ فِي الْمِعْرَاجِ، وَظَاهِرُهُ أَنَّ ذَلِكَ رِوَايَةٌ ضَعِيفَةٌ عَنْ أَبِي يُوسُفَ. قَالَ فِي الشُّرُنْبُلَالِيَّةِ: وَلَا يُفْتَى بِهَذَا لِمَا فِيهِ مِنْ تَسْلِيطِ الظَّلَمَةِ عَلَى أَخْذِ مَالِ النَّاسِ فَيَأْكُلُونَهُ اهـ وَمِثْلُهُ فِي شَرْحِ الْوَهْبَانِيَّةِ عَنْ ابْنِ وَهْبَانَ (قَوْلُهُ وَفِيهِ إلَخْ) أَيْ فِي الْبَحْرِ، حَيْثُ قَالَ: وَأَفَادَ فِي الْبَزَّازِيَّةِ أَنَّ مَعْنَى التَّعْزِيرِ بِأَخْذِ الْمَالِ عَلَى الْقَوْلِ بِهِ إمْسَاكُ شَيْءٍ مِنْ مَالِهِ عَنْهُ مُدَّةً لِيَنْزَجِرَ ثُمَّ يُعِيدُهُ الْحَاكِمُ إلَيْهِ، لَا أَنْ يَأْخُذَهُ الْحَاكِمُ لِنَفْسِهِ أَوْ لِبَيْتِ الْمَالِ كَمَا يَتَوَهَّمُهُ الظَّلَمَةُ إذْ لَا يَجُوزُ لِأَحَدٍ مِنْ الْمُسْلِمِينَ أَخْذُ مَالِ أَحَدٍ بِغَيْرِ سَبَبٍ شَرْعِيٍّ

وَفِي الْمُجْتَبَى لَمْ يَذْكُرْ كَيْفِيَّةَ الْأَخْذِ وَأَرَى أَنْ يَأْخُذَهَا فَيُمْسِكَهَا، فَإِنْ أَيِسَ مِنْ تَوْبَتِهِ يَصْرِفُهَا إلَى مَا يَرَى. وَفِي شَرْحِ الْآثَارِ: التَّعْزِيرُ بِالْمَالِ كَانَ فِي ابْتِدَاءِ الْإِسْلَامِ ثُمَّ نُسِخَ وَالْحَاصِلُ أَنَّ الْمَذْهَبَ عَدَمُ التَّعْزِيرِ بِأَخْذِ الْمَالِ، وَسَيَذْكُرُ الشَّارِحُ فِي الْكَفَالَةِ عَنْ الطَّرَسُوسِيِّ أَنَّ مُصَادَرَةَ السُّلْطَانِ لِأَرْبَابِ الْأَمْوَالِ لَا تَجُوزُ إلَّا لِعُمَّالِ بَيْتِ الْمَالِ: أَيْ إذَا كَانَ يَرُدُّهَا لِبَيْتِ الْمَالِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٦٢/٤]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment