Friday, 24 October 2025

ഒരാൾ മരണപ്പെട്ടു. മൂന്ന് ഏക്കർ ഭൂമി സ്വത്ത്‌ ഉണ്ട്. അതിന് 1 കോടി വില മതിപ്പ് ഉണ്ടാകും. അനന്തരാവകാശികൾ മൂന്ന് ആൺമക്കൾ, മൂന്ന് പെൺമക്കൾ, ഭാര്യ അവർക്കിടയിൽ എങ്ങനെയാണ് വീതിക്കപ്പെടുക ?

 

അനന്തരവകാശ സ്വത്ത് = 10,000,000

72 ഓഹരികൾ = 1 കോടി ÷ 72 = 138,888.88

  • ഭാര്യക്ക്  = 8/1
  • പെൺ മക്കൾ & ആൺ മക്കൾ അസ്വബാ (പെണ്ണിന് കിട്ടുന്നതിന്റെ ഇരട്ടി ആണിന് കിട്ടും)

ഭാര്യക്കുള്ള ഓഹരി =  72 ന്റെ 8/1 = 9 × 138,888.88 = 1,250,000 ₹

ഒരു മകളുടെ ഓഹരി = 7 × 138,888.88 = 972,222.22 ₹

മൂന്ന് പെൺമക്കൾക്കും കൂടി ആകെ കിട്ടുന്നത് = 2,916,666.67 ₹

ഒരു മകന്റെ ഓഹരി = 14 

ആണിന് പെണ്ണിന്റെ ഇരട്ടി = 972,222.22 × 2 = 1,944,444.44 ₹

മൂന്ന് ആൺമക്കൾക്കും കൂടി ആകെ കിട്ടുന്നത് = 1,944,444.44 × 3 = 5,833,333.33 ₹


1,250,000 + 2,916,666.67 + 5,833,333.33 = 10,000,000



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment