Friday, 24 October 2025

അനന്തരാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ അവകാശികൾക്ക് സ്വത്ത് വീതിക്കൽ നിർബന്ധമാണോ ?


മയ്യിത്തിന്റെ സമ്പത്തിൽ അവകാശികൾക്ക് ഓഹരിക്കനുസൃതമായി അവകാശമുണ്ടായിരിക്കുന്നതാണ്. വീതിക്കപ്പെടുന്നതുവരെ എല്ലാ അവകാശികളും ഓഹരിക്കനുസൃതമായ സ്വത്തിന്റെ ഉടമസ്ഥരായിരിക്കും.

അതിനാൽ അവർക്കെല്ലാം പരസ്പര സമ്മതത്തോടെയും തൃപ്തിയോടെയും സ്വത്തിന്റെ വിഹിതം നേടുന്നതിനായി ഒരു ക്രമീകരണം ആലോചിക്കാവുന്നതാണ്. ആ ക്രമീകരണം അനന്തരാവകാശ നിയമപ്രകാരം ആയിരിക്കണമെന്ന് നിർബന്ധമില്ല. പക്ഷേ  അങ്ങനെ വീതിക്കുന്നതിൽ ആർക്കും എതിർപ്പുണ്ടാകരുത്.

അവകാശികളിൽ ആരെങ്കിലും ക്രമീകരണത്തിൽ എതിർപ്പ് ഉന്നയിച്ച് തന്റെ ഓഹരി വേർതിരിച്ച് നൽകണമെന്ന് ആവശ്യപ്പെടുന്ന  സാഹചര്യത്തിൽ ഷരീഅത്ത് മുന്നോട്ടുവെക്കുന്ന അനന്തരാവകാശ നിയമപ്രകാരം സ്വത്ത് വീതിക്കൽ നിർബന്ധമായിരിക്കും.

(وَقُسِمَ) الْمَالُ الْمُشْتَرَكُ (بِطَلَبِ أَحَدِهِمْ إنْ انْتَفَعَ كُلٌّ) بِحِصَّتِهِ (بَعْدَ الْقِسْمَةِ وَبِطَلَبِ ذِي الْكَثِيرِ إنْ لَمْ يَنْتَفِعْ الْآخَرُ لِقِلَّةِ حِصَّتِهِ) وَفِي الْخَانِيَّةِ: يُقْسَمُ بِطَلَبِ كُلٍّ وَعَلَيْهِ الْفَتْوَى، لَكِنَّ الْمُتُونَ عَلَى الْأَوَّلِ فَعَلَيْهَا لِلْعَوْلِ (وَإِنْ تَضَرَّرَ الْكُلُّ لَمْ يُقْسَمْ إلَّا بِرِضَاهُمْ) لِئَلَّا يَعُودَ عَلَى مَوْضُوعِهِ بِالنَّقْضِ.

فِي الْمُجْتَبَى: حَانُوتٌ لَهُمَا يَعْمَلَانِ فِيهِ طَلَبَ أَحَدُهُمَا الْقِسْمَةَ إنْ أَمْكَنَ لِكُلٍّ أَنْ يَعْمَلَ فِيهِ بَعْدَ الْقِسْمَةِ مَا كَانَ يَعْمَلُ فِيهِ قَبْلَهَا قُسِمَ وَإِلَّا لَا.

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٦٠/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment