Wednesday, 29 October 2025

ജമാഅത്ത് നിസ്കാരം നടക്കുന്നതിനിടയിൽ ഒരാൾ നിലത്ത് വീണാൽ മറ്റു നിസ്കാരക്കാർ എന്താണ് ചെയ്യേണ്ടത് ?


ജമാഅത്ത് നിസ്കാരം നടക്കുന്നതിനിടയിൽ ഒരാൾ നിലത്ത് വീണാൽ മറ്റു നിസ്കാരക്കാർ എന്താണ് ചെയ്യേണ്ടത് ? നിസ്കാരം മുറിച്ച് അയാളെ ശ്രദ്ധിക്കണോ അതല്ല ബാക്കി നിസ്കാരം പൂർത്തിയാക്കണോ 

ജമാഅത് നിസ്കാരത്തിനിടയിൽ ആരെങ്കിലും ബോധരഹിതനായി വീഴുക യോ ശാരീരികാസ്വസ്ഥത ബാധിച്ച് ആരോഗ്യവസ്ഥ വഷളായാൽ അത്തരം സാഹചര്യങ്ങളിൽ അവിടെ സഹായിക്കാൻ മറ്റാരും ഇല്ലെങ്കിൽ അയാളുടെ അടുത്ത് നിസ്കരിക്കുന്ന വ്യക്തികൾക്ക് ആ വ്യക്തിയുടെ രോഗാവസ്ഥ നിയന്ത്രിക്കാനും ജീവൻ രക്ഷിക്കാനുമുള്ള ഉദ്ദേശ്യത്തോടെ തന്റെ നിസ്കാരം മുറിക്കൽ അനുവദനീയമാണ്. അയാളുടെ ജീവന് ഭീഷണി ഉണ്ടാകുന്ന അവസ്ഥയാണെങ്കിൽ നിസ്കാരം മുറിക്കൽ നിർബന്ധവുമാണ്. ബാക്കിയുള്ളവർ നിസ്കാരം പൂർത്തിയാക്കേണ്ടതാണ്. പിന്നീട്  അതേ ജമാഅത്തിൽ ചേർന്നാൽ ഇമാം സലാം വീട്ടിയതിനു ശേഷം നഷ്ടപ്പെട്ട റകഅത്കൾ പൂർത്തിയാക്കേണ്ടതാണ്.

وَيَجِبُ لِإِغَاثَةِ مَلْهُوفٍ وَغَرِيقٍ وَحَرِيقٍ، لَا لِنِدَاءِ أَحَدِ أَبَوَيْهِ بِلَا اسْتِغَاثَةٍ....قَوْلُهُ لِإِغَاثَةِ مَلْهُوفٍ) سَوَاءٌ اسْتَغَاثَ بِالْمُصَلِّي أَوْ لَمْ يُعَيِّنْ أَحَدًا فِي اسْتِغَاثَتِهِ إذَا قَدَرَ عَلَى ذَلِكَ، وَمِثْلُهُ خَوْفُ تَرَدِّي أَعْمَى فِي بِئْرٍ مَثَلًا إذَا غَلَبَ عَلَى ظَنِّهِ سُقُوطُهُ إمْدَادٌ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/654]

جَازَ قَطْعُ الصَّلَاةِ أَوْ تَأْخِيرُهَا لِخَوْفِهِ عَلَى نَفْسِهِ أَوْ مَالِهِ أَوْ نَفْسِ غَيْرِهِ أَوْ مَالِهِ كَخَوْفِ الْقَابِلَةِ عَلَى الْوَلَدِ وَالْخَوْفِ مِنْ تَرَدِّي أَعْمَى وَخَوْفِ الرَّاعِي مِنْ الذِّئْبِ وَأَمْثَالِ ذَلِكَ 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/463]


മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment