Friday, 24 October 2025

സ്ത്രീകൾക്ക് ഇടയിൽ പരസ്പരമുള്ള ഔറത്തിന്റെ പരിധി എങ്ങനെയാണ് ?

 

ഫിത്നയുടെയും വികാരവികലതകളുടെയും ഭയം ഇല്ലാത്തപക്ഷം ഒരു മുസ്ലിം സ്ത്രീക്ക് മറ്റൊരു മുസ്ലിം സ്ത്രീയുടെ ശരീരത്തിൽ മുട്ടിനും പൊക്കിളിനു ഇടയിലുള്ള ഭാഗം ഒഴികെ മുഴുവൻ ശരീരവും കാണൽ അനുവദനീയമാണ്. എങ്കിലും കാലഘട്ടത്തിന്റെ അവസ്ഥ വിശേഷം പരിഗണിച്ച് പരമാവധി ഔറത്ത് സൂക്ഷിക്കൽ അത്യാവശ്യമാണ്. എന്നാൽ അമുസ്ലിം സ്ത്രീകൾ, പാപപ്രവൃത്തികളിൽ മുഴുകിയ മുസ്ലിം സ്ത്രീകൾ, അല്ലെങ്കിൽ മറ്റുള്ളവരുടെ മുമ്പിൽ മറ്റൊരാളുടെ ശരീരവിവരണം പറയുന്ന സ്ത്രീകൾ, ഇവരുടെയൊക്കെ മുന്നിൽ വയറ്, പുറം, നെഞ്ച്, കാലിന്റെ താഴ് ഭാഗം  തുടങ്ങിയ ഭാഗങ്ങളും മറച്ചുവെക്കൽ നിർബന്ധമാണ്.

(وَتَنْظُرُ الْمَرْأَةُ الْمُسْلِمَةُ مِنْ الْمَرْأَةِ كَالرَّجُلِ مِنْ الرَّجُلِ) وَقِيلَ كَالرَّجُلِ لِمَحْرَمِهِ وَالْأَوَّلُ أَصَحُّ سِرَاجٌ (وَكَذَا) تَنْظُرُ الْمَرْأَةُ (مِنْ الرَّجُلِ) كَنَظَرِ الرَّجُلِ لِلرَّجُلِ (إنْ أَمِنَتْ شَهْوَتَهَا) فَلَوْ لَمْ تَأْمَنْ أَوْ خَافَتْ أَوْ شَكَّتْ حَرُمَ اسْتِحْسَانًا كَالرَّجُلِ هُوَ الصَّحِيحُ فِي الْفَصْلَيْنِ تَتَارْخَانِيَّةٌ مَعْزِيًّا لِلْمُضْمَرَاتِ

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٧١/٦]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment