Friday, 24 October 2025

നിസ്കാരത്തിൽ സൂറത്തുകൾ ഓർഡർ ആയിട്ട് ഓതണമെന്നു നിർബന്ധമുണ്ടോ ?സഹ്‌വിന്റെ സുജൂദ് ആവശ്യമുണ്ടോ?

 

നിസ്കാരത്തിൽ സൂറത്തുകളുടെ ക്രമം പാലിച്ച് ഖുർആൻ ഓതൽ ഖിറാഅതിന്റെ വാജിബുകളിൽ പെട്ടതാണ്. നിസ്കാരത്തിന്റെ വാജിബുകളിൽ പെട്ടതല്ല.

ഫർള് നിസ്കാരങ്ങളിൽ ഖുർആൻ ഓതുമ്പോൾ സൂറത്തുകളുടെ ക്രമം പാലിക്കൽ നിർബന്ധമാണ്. ക്രമത്തിന് വിരുദ്ധമായി മനഃപൂർവ്വം ഓതുന്നത് മക്റൂഹ് തഹ്‌രീമാണ്. അതായത് ആദ്യ റക്അത്തിൽ ശേഷമുള്ളതും രണ്ടാമത്തെ റക്അത്തിൽ മുമ്പുള്ളതുമായ സൂറത്തുകൾ ഉദാ: ആദ്യ റക്അത്തിൽ സൂറത് നാസ്  രണ്ടാമത്തെ റക്അത്തിൽ സൂറത് ഇഖ്ലാസ്  ഓതുന്നത് അനുവദനീയമല്ല. ഇങ്ങനെ മനഃപൂർവ്വം ഓതിയാലും കറാഹത്തോടെ നിസ്കാരം ശരിയാകും. മറന്നിട്ടോ അബദ്ധത്തിലൊ ഓതിയാൽ കറാഹത്ത് ഇല്ലാതെ തന്നെ നിസ്കാരം ശരിയാകുന്നതാണ്. രണ്ട് സാഹചര്യങ്ങളിലും സഹ്‌വിന്റെ സുജൂദ് നിർബന്ധമാകില്ല.

സുന്നത്, നഫ്ൽ നിസ്കാരങ്ങളിൽ ഖുർആനിന്റെ ക്രമത്തിന് വിരുദ്ധമായി മനഃപൂർവ്വം ഓതിയാലും കറാഹത്തില്ല. എന്നിരുന്നാലും, ക്രമത്തിൽ പാരായണം ചെയ്യുന്നതാണ് നല്ലത്.

قَوْلُهُ وَأَنْ يَقْرَأَ مَنْكُوسًا) بِأَنْ يَقْرَأَ الثَّانِيَةَ سُورَةً أَعْلَى مِمَّا قَرَأَ فِي الْأُولَى لِأَنَّ تَرْتِيبَ السُّوَرِ فِي الْقِرَاءَةِ مِنْ وَاجِبَاتِ التِّلَاوَةِ؛ وَإِنَّمَا جُوِّزَ لِلصِّغَارِ تَسْهِيلًا لِضَرُورَةِ التَّعْلِيم ....قَوْلُهُ ثُمَّ ذَكَرَ يُتِمُّ) أَفَادَ أَنَّ التَّنْكِيسَ أَوْ الْفَصْلَ بِالْقَصِيرَةِ إنَّمَا يُكْرَهُ إذَا كَانَ عَنْ قَصْدٍ، فَلَوْ سَهْوًا فَلَا 

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/547]

كُلُّ صَلَاةٍ أُدِّيَتْ مَعَ كَرَاهَةِ التَّحْرِيمِ تَجِبُ إعَادَتُهَا....أَنَّهُمْ قَالُوا يَجِبُ التَّرْتِيبُ فِي سُوَرِ الْقُرْآنِ، فَلَوْ قَرَأَ مَنْكُوسًا أَثِمَ لَكِنْ لَا يَلْزَمُهُ سُجُودُ السَّهْوِ لِأَنَّ ذَلِكَ مِنْ وَاجِبَاتِ الْقِرَاءَةِ لَا مِنْ وَاجِبَاتِ الصَّلَاةِ كَمَا ذَكَرَهُ فِي الْبَحْرِ فِي بَابِ السَّهْوِ،

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٤٥٧/١]

وَإِذَا قَرَأَ فِي رَكْعَةٍ سُورَةً وَفِي الرَّكْعَةِ الْأُخْرَى أَوْ فِي تِلْكَ الرَّكْعَةِ سُورَةً فَوْقَ تِلْكَ السُّورَةِ يُكْرَهُ وَكَذَا إذَا قَرَأَ فِي رَكْعَةٍ آيَةً ثُمَّ قَرَأَ فِي الرَّكْعَةِ الْأُخْرَى أَوْ فِي تِلْكَ الرَّكْعَةِ آيَةً أُخْرَى فَوْقَ تِلْكَ الْآيَةِ وَإِذَا جَمَعَ بَيْنَ آيَتَيْنِ بَيْنَهُمَا آيَاتٌ أَوْ آيَةٌ وَاحِدَةٌ فِي رَكْعَةٍ وَاحِدَةٍ أَوْ فِي رَكْعَتَيْنِ فَهُوَ عَلَى مَا ذَكَرْنَا فِي السُّوَرِ وَكَذَا كُلُّ صَلَاةٍ أُدِّيَتْ مَعَ كَرَاهَةِ التَّحْرِيمِ تَجِبُ إعَادَتُهَا.....أَنَّهُمْ قَالُوا يَجِبُ التَّرْتِيبُ فِي سُوَرِ الْقُرْآنِ، فَلَوْ قَرَأَ مَنْكُوسًا أَثِمَ لَكِنْ لَا يَلْزَمُهُ سُجُودُ السَّهْوِ لِأَنَّ ذَلِكَ مِنْ وَاجِبَاتِ الْقِرَاءَةِ لَا مِنْ وَاجِبَاتِ الصَّلَاةِ كَمَا ذَكَرَهُ فِي الْبَحْرِ فِي بَابِ السَّهْوِ، كَذَا فِي الْمُحِيطِ. هَذَا كُلُّهُ فِي الْفَرَائِضِ وَأَمَّا فِي السُّنَنِ فَلَا يُكْرَهُ.

[مجموعة من المؤلفين، الفتاوى الهندية، ٧٩/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment