Friday, 24 October 2025

മസ്ബൂഖ് ഇമാമിന്റെ കൂടെ മറന്നു കൊണ്ട് ഒരു വശത്തേക്ക് സലാം വീട്ടിയാൽ എന്താണ് വിധി ?


മസ്ബൂഖ് ഇമാമിന്റെ കൂടെ അബദ്ധത്തിൽ സലാം വീട്ടിയാൽ ഓർമ്മ വന്ന് പെട്ടെന്ന് തന്നെ ബാക്കി നിസ്കാരം പൂർത്തിയാക്കണം.

ഇമാമിന്റെ കൂടെ തന്നെ  അതായത് ഇമാം സലാം വീട്ടുമ്പോൾ ഒരു നിമിഷം പോലും ഇടവേള വരാതെ കൂടെത്തന്നെ മസ്ബൂഖ് സലാം വീട്ടിയെങ്കിൽ സഹ്വിന്റെ സുജൂദ് നിർബന്ധമില്ല. ഇങ്ങനെ സംഭവിക്കൽ വളരെ വിരളവും അപൂർവവുമാണ്.

ഇനി മസ്ബൂഖ് ഇമാമിന്റെ കൂടെ തന്നെ സലാം വീട്ടിയില്ല. മറിച്ച് ഇമാം സലാം വീട്ടിയതിന് തൊട്ടു പിന്നാലെ മുഖ്തദി ഒരു വശത്തേക്ക് സലാം വീട്ടി. ഇങ്ങനെയാണ് അധികവും സംഭവിക്കുന്നത് ഇവിടെ സഹവിന്റെ സുജൂദ് നിർബന്ധമാണ്.

മസ്ബൂഖ് അബദ്ധത്തിൽ ഇരുവശത്തേക്കും സലാം വീട്ടി. തുടർന്ന് നിസ്കാരത്തിന് വിരുദ്ധമായ കാര്യങ്ങളൊന്നും പ്രവർത്തിച്ചില്ലെങ്കിൽ ബാക്കി നിസ്കാരം എഴുന്നേറ്റു നിർവഹിക്കുകയും അവസാനം സഹവിന്റെ സുജൂദ് നിർബന്ധമാണ്.

മസ്ബൂഖ് സലാം വീട്ടുന്നത് ഇമാമിന്റെ കൂടെ തന്നെയായാൽ ഉത്തരവാദി ഇമാം ആയതുകൊണ്ട് അവിടെ സഹവി സുജൂദ് നിർബന്ധമാകില്ല. 

ഇമാമിന് ശേഷം സലാം വീട്ടൽ കൊണ്ട് അവിടെ ഇമാം ഉത്തരവാദിയാകില്ല മറിച്ച് മസ്‌ബൂഖ് മുൻഫരിദ് ( ഒറ്റയ്ക്ക് നിസ്കരിക്കുന്നയാൾ ) ന്റെ ഹുക്മിൽ ആയതുകൊണ്ട് സഹ്വിന്റെ  സുജൂദ് നിർബന്ധമാകും.

ഇവിടെ ഇമാം ഉത്തരവാദി എന്ന് പറഞ്ഞതിന്റെ ഉദ്ദേശം ഇമാമിനെ പിന്തുടരുമ്പോൾ പിന്നിൽ നിൽക്കുന്ന ആർക്കെങ്കിലും സഹ്‌വിന്റെ സുജൂദ് നിർബന്ധമാകുന്ന എന്തെങ്കിലും കാര്യം സംഭവിച്ചാൽ അയാൾക്ക്‌ സഹ്‌വിന്റെ സുജൂദ് ചെയ്യൽ നിർബന്ധമില്ല.

(فَإِذَا سَلَّمَ مَعَ الْإِمَامِ فَإِنْ كَانَ ذَاكِرًا لِمَا عَلَيْهِ مِنْ الْقَضَاءِ فَسَدَتْ صَلَاتُهُ؛ لِأَنَّهُ سَلَامُ عَمْدٍ، وَإِنْ لَمْ يَكُنْ ذَاكِرًا لَهُ لَا تَفْسُدُ؛ لِأَنَّهُ سَلَامُ سَهْوٍ فَلَمْ يُخْرِجْهُ عَنْ الصَّلَاةِ.

وَهَلْ يَلْزَمُهُ سُجُودُ السَّهْوِ لِأَجْلِ سَلَامِهِ؟ يَنْظُرُ إنْ سَلَّمَ قَبْلَ تَسْلِيمِ الْإِمَامِ أَوْ سَلَّمَا مَعًا لَا يَلْزَمُهُ؛ لِأَنَّ سَهْوَهُ سَهْوُ الْمُقْتَدِي، وَسَهْوُ الْمُقْتَدِي مُتَعَطِّلٌ، وَإِنْ سَلَّمَ بَعْدَ تَسْلِيمِ الْإِمَامِ لَزِمَهُ؛ لِأَنَّ سَهْوَهُ سَهْوُ الْمُنْفَرِدِ فَيَقْضِي مَا فَاتَهُ ثُمَّ يَسْجُدُ لِلسَّهْوِ فِي آخِرِ صَلَاتِهِ.

[الكاساني، بدائع الصنائع في ترتيب الشرائع، ١٧٦/١]

وَلَوْ سَلَّمَ الْمَسْبُوقُ مَعَ الْإِمَامِ يَنْظُرُ فَإِنْ سَلَّمَ مُقَارِنًا لِسَلَامِ الْإِمَامِ أَوْ قَبْلَهُ فَلَا سَهْوَ عَلَيْهِ؛ لِأَنَّهُ مُقْتَدٍ بِهِ، وَإِنْ سَلَّمَ بَعْدَهُ يَلْزَمُهُ السَّهْوُ؛ لِأَنَّهُ مُنْفَرِدٌ

[الزيلعي ، فخر الدين، تبيين الحقائق شرح كنز الدقائق وحاشية الشلبي، ١٩٥/١] 



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment