Friday, 24 October 2025

സർജറിക്ക് ശേഷം ഡോക്ടർ കണ്ണ് കഴുകരുത് എന്ന് കർശന നിർദേശം നൽകി. ഈ സാഹചര്യത്തിൽ തയമും ചെയ്താണോ വുളു ചെയ്താണോ നിസ്കരിക്കേണ്ടത്?


നിപുണനായ ഡോക്ടറിന്റെ നിർദ്ദേശത്തിൻമേൽ മുഖമാസകലം കഴുകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ  മുഖം മുഴുവൻ വെള്ളം തൊട്ട് തടവിയാൽ മതിയാകും. ഇനി കണ്ണിനു മാത്രമാണ് തടസ്സമെങ്കിൽ അവിടെ മാത്രം തടവുകയും ബാക്കിയുള്ള ഭാഗം കഴുകി വുളു ചെയ്തു നിസ്കരിക്കൽ നിർബന്ധമാണ്. തടകലും സാധ്യമല്ലെങ്കിൽ അതും ഒഴിവാക്കാവുന്നതാണ്.(കൂടെ തയമ്മം ചെയ്യേണ്ട ആവശ്യമില്ല)

കഴുകൽ തടയപ്പെട്ട ഭാഗം സംരക്ഷിച്ചുകൊണ്ട് വെള്ളം ഉപയോഗിച്ച് വുളു ചെയ്യൽ സാധ്യമാകുന്നിടത്തോളം തയമ്മം ചെയ്യൽ അനുവദനീയമല്ല

എന്നാൽ വെള്ളം ഉപയോഗിക്കുന്നത് രോഗം മൂർച്ഛിച്ച് അപകടകരമാകുമെങ്കിലോ രോഗാവസ്ഥ കാരണം ശരീരത്തെ ചലിപ്പിക്കൽ അസാധ്യമായി വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യം വന്നാൽ തയമ്മം ചെയ്യൽ അനുവദനീയമാണ്.

[فُرُوعٌ]

فِي أَعْضَائِهِ شُقَاقٌ غَسَلَهُ إنْ قَدَرَ وَإِلَّا مَسَحَهُ وَإِلَّا تَرَكَهُ وَلَوْ بِيَدِهِ، وَلَا يَقْدِرُ عَلَى الْمَاءِ تَيَمَّمَ، وَلَوْ قُطِعَ مِنْ الْمِرْفَقِ غَسَلَ مَحَلَّ الْقَطْعِ.....قَوْلُهُ: شُقَاقٌ) هُوَ بِالضَّمِّ. وَفِي التَّهْذِيبِ قَالَ اللَّيْثُ: هُوَ تَشَقُّقُ الْجِلْدِ مِنْ بَرْدٍ أَوْ غَيْرِهِ فِي الْيَدَيْنِ وَالْوَجْهِ: وَقَالَ الْأَصْمَعِيُّ: الشُّقَاقُ فِي الْيَدِ وَالرِّجْلِ مِنْ بَدَنِ الْإِنْسَانِ وَالْحَيَوَانِ، وَأَمَّا الشُّقُوقُ فَهِيَ صُدُوعٌ فِي الْجِبَالِ وَالْأَرْضِ. وَفِي التَّكْمِلَةِ عَنْ يَعْقُوبَ: يُقَالُ بِيَدِ فُلَانٍ شُقُوقٌ وَلَا يُقَالُ شِقَاقٌ؛ لِأَنَّ الشِّقَاقَ فِي الدَّوَابِّ: وَهِيَ صُدُوعٌ فِي حَوَافِرِهَا وَأَرْسَاغِهَا مُغْرِبٌ.(قَوْلُهُ: وَإِلَّا تَرَكَهُ) أَيْ وَإِنْ لَمْ يَمْسَحْهُ بِأَنْ لَمْ يَقْدِرْ عَلَى الْمَسْحِ تَرَكَهُ.(قَوْلُهُ: وَلَا يَقْدِرُ عَلَى الْمَاءِ) أَيْ عَلَى اسْتِعْمَالِهِ لِمَانِعٍ فِي الْيَدِ الْأُخْرَى، وَلَا يَقْدِرُ عَلَى وَضْعِ وَجْهِهِ وَرَأْسِهِ فِي الْمَاءِ.

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/102]

(قَوْلُهُ: أَوْ لِمَرَضٍ) يَعْنِي يَجُوزُ التَّيَمُّمُ لِلْمَرَضِ وَأَطْلَقَهُ، وَهُوَ مُقَيَّدٌ بِمَا ذَكَرَهُ فِي الْكَافِي مِنْ قَوْلِهِ بِأَنْ يَخَافَ اشْتِدَادَ مَرَضِهِ لَوْ اسْتَعْمَلَ الْمَاءَ فَعَلِمَ أَنَّ الْيَسِيرَ مِنْهُ لَا يُبِيحُ التَّيَمُّمَ، وَهُوَ قَوْلُ جُمْهُورِ الْعُلَمَاءِ إلَّا مَا حَكَاهُ النَّوَوِيُّ عَنْ بَعْضِ الْمَالِكِيَّةِ، وَهُوَ مَرْدُودٌ بِأَنَّهُ رُخْصَةٌ أُبِيحَتْ لِلضَّرُورَةِ وَدَفْعِ الْحَرَجِ، وَهُوَ إنَّمَا يَتَحَقَّقُ عِنْدَ خَوْفِ الِاشْتِدَادِ وَالِامْتِدَادِ وَلَا فَرْقَ عِنْدَنَا بَيْنَ أَنْ يَشْتَدَّ بِالتَّحَرُّكِ كَالْمَبْطُونِ أَوْ بِالِاسْتِعْمَالِ كَالْجُدَرِيِّ أَوْ كَأَنْ لَا يَجِدَ مَنْ يُوَضِّئُهُ وَلَا يَقْدِرُ بِنَفْسِهِ اتِّفَاقًا

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ١٤٧/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment