Friday, 24 October 2025

വിവാഹശേഷം സ്ത്രീ അവളുടെ സ്വന്തം വീട്ടിൽ പോകുമ്പോൾ നിസ്കാരം ഖസ്ർ ആക്കണോ അതല്ല പൂർണമായി നിർവഹിക്കണോ ?

 

നമ്മുടെ നാടുകളിലെ  പൊതുവായ രീതി വിവാഹത്തോടെ സ്ത്രീ സ്വന്തം വീട്ടിലെ സ്ഥിരതാമസം അവസാനിപ്പിക്കുന്നു. ഭർത്താവിന്റെ വീട്ടിൽ സ്ഥിരതാമസം ആരംഭിക്കുന്നു. അതിനാൽ വിവാഹത്തോടുകൂടി സ്ത്രീയുടെ യഥാർത്ഥ നാടായി (وطن اصلي) ഭർത്താവിന്റെ വീട് മാറുന്നതാണ്. ഭർത്താവിന്റെ വീട്ടിൽ നിന്നും അവളുടെ സ്വന്തം വീട്ടിലേക്കുള്ള ദൂരം 77 കിലോമീറ്റർ അല്ലെങ്കിൽ അതിനേക്കാൾ കൂടുതൽ ഉണ്ടാവുകയും 15 ദിവസത്തിൽ താഴെ താമസിക്കാനുള്ള ഉദ്ദേശത്തോടെ സ്വന്തം വീട്ടിലേക്ക് പോകുകയാണെങ്കിൽ നിസ്കാരം ഖസ്ർ ചെയ്യൽ നിർബന്ധമാണ്. ഇനി നാടുകൾ തമ്മിലുള്ള ദൂരം 77 കിലോമീറ്റർ/ അതിനേക്കാൾ  കുറവാവുകയോ അല്ലെങ്കിൽ 15 ദിവസത്തേക്കാൾ കൂടുതൽ താമസിക്കാനുള്ള ഉദ്ദേശമുണ്ടെങ്കിലൊ നിസ്കാരം പൂർത്തിയാക്കി തന്നെ നിർവഹിക്കേണ്ടതാണ്.

وَالْمُعْتَبَرُ فِي النِّيَّةِ هُوَ نِيَّةُ الْأَصْلِ دُونَ التَّابِعِ حَتَّى يَصِيرَ الْعَبْدُ مُسَافِرًا بِنِيَّةِ مَوْلَاهُ، وَالزَّوْجَةُ بَنِيَّةِ الزَّوْجِ، وَكُلُّ مَنْ لَزِمَهُ طَاعَةُ غَيْرِهِ كَالسُّلْطَانِ وَأَمِيرِ الْجَيْشِ؛ لِأَنَّ حُكْمَ التَّبَعِ حُكْمُ الْأَصْلِ.

[الكاساني، بدائع الصنائع في ترتيب الشرائع، ٩٤/١]

ثُمَّ المُعْتَبَرُ فِي السَّفَرِ وَالإِقَامَةِ نِيَّةُ الأَصْلِ دُونَ التَّبَعِ، كَالْخَلِيفَةِ، وَالأَمِيرِ مَعَ الْجُنْدِ، وَالزَّوْجِ مَعَ زَوْجَتِهِ.

(الحلبي الكبير: ص ٨٤٩)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment