Friday, 24 October 2025

കാറ് ഈട് നൽകി ഒരു ലക്ഷം രൂപ വായ്പ വാങ്ങി. ആവശ്യം വന്നാൽ മെയിന്റനൻസ് വർക്കുകൾ ചെയ്യണമെന്ന നിബന്ധനയിൽ കാർ ഉപയോഗിക്കാൻ അനുവാദം നൽകി. ഇത് അനുവദനീയമാണോ ?


തിരിച്ചടവ് വ്യവസ്ഥ ചെയ്ത് ഒരാൾ മറ്റൊരാൾക്ക് പണം നൽകുന്നതിനാണ് കടം എന്ന് പറയുന്നത്. ഒരു ലക്ഷം രൂപ ഇവിടെ കടമാണ്. തിരിച്ചടവിന് ഗ്യാരണ്ടിയായി ഒരു പണയം എന്ന നിലയ്ക്കാണ് ആ കാർ ഈട് നൽകിയിട്ടുള്ളത്. കടവും പണയവും അനുവദനീയമാണ്. ഉടമസ്ഥൻ അനുവാദം നൽകിയാലും ശരി  പണയ വസ്തുവിൽ നിന്നും ഒരു തരത്തിലുള്ള പ്രയോജനം എടുക്കലും അത് ഉപയോഗിക്കലും കടം നൽകിയാൾക്ക് അനുവദനീയമല്ല. കടം പൂർണ്ണമായും തിരിച്ചു കിട്ടുന്നതാണ്. ലഭിക്കുന്ന പ്രയോജനം പലിശയിൽ പെടുന്നതാണ്. ഹറാമാണ്.

لايَحِلُّ لَهُ أَنْ يَنْتَفِعَ بِشَيْءٍ مِنْهُ بِوَجْهٍ مِنْ الْوُجُوهِ وَإِنْ أَذِنَ لَهُ الرَّاهِنُ، لِأَنَّهُ أَذِنَ لَهُ فِي الرِّبَا لِأَنَّهُ يَسْتَوْفِي دَيْنَهُ كَامِلًا فَتَبْقَى لَهُ الْمَنْفَعَةُ فَضْلًا، فَتَكُونُ رِبًا وَهَذَا أَمْرٌ عَظِيمٌ.

قُلْت: وَهَذَا مُخَالِفٌ لِعَامَّةِ الْمُعْتَبَرَاتِ مِنْ أَنَّهُ يَحِلُّ بِالْإِذْنِ إلَّا أَنْ يُحْمَلَ عَلَى الدِّيَانَةِ وَمَا فِي الْمُعْتَبَرَاتِ عَلَى الْحُكْمِ ثُمَّ رَأَيْت فِي جَوَاهِرِ الْفَتَاوَى إذَا كَانَ مَشْرُوطًا صَارَ قَرْضًا فِيهِ مَنْفَعَةٌ وَهُوَ رِبًا وَإِلَّا فَلَا بَأْسَ بِهِ اهـ مَا فِي الْمِنَحِ مُلَخَّصً

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,5/166]

وَالْغَالِبُ مِنْ أَحْوَالِ النَّاسِ أَنَّهُمْ إنَّمَا يُرِيدُونَ عِنْدَ الدَّفْعِ الِانْتِفَاعَ، وَلَوْلَاهُ لَمَا أَعْطَاهُ الدَّرَاهِمَ وَهَذَا بِمَنْزِلَةِ الشَّرْطِ، لِأَنَّ الْمَعْرُوفَ كَالْمَشْرُوطِ وَهُوَ مِمَّا يُعَيِّنُ الْمَنْعَ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/482]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment